മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസ്സേജിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് എപ്പോഴുമെന്ന പോലെ പുതിയ അപ്‌ഡേറ്റുമായി വരികയാണെന്ന് റിപ്പോർട്ട്. വാട്സാപ്പ് ഗ്രൂപ്പിലേയ്ക്ക് പുതിയ അംഗങ്ങളെ എങ്ങനെ ചേർക്കാമെന്നത് മാനേജ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് മാത്രമായി ഒരു ഗ്രൂപ്പ് സെറ്റിംഗ്സ് മെറ്റ പുറത്തിറക്കുന്നതായാണ് റിപ്പോർട്ട്. ഈ ക്രമീകരണം ഉപയോഗിച്ച് ഗ്രൂപ്പിലെ പുതിയ അംഗങ്ങൾ എങ്ങനെ പ്രവർത്തിക്കണമെന്ന് ഗ്രൂപ്പ് അഡ്മിൻമാർക്ക് തീരുമാനിക്കാൻ കഴിയും, അത് കൂടാതെ ഗ്രൂപ്പിലേക്ക് ആവശ്യമുള്ള അംഗങ്ങളെ മാത്രമേ ചേർക്കൂന്നുള്ളൂ എന്ന് ഉറപ്പാക്കാനും ഈ ക്രമീകരണം ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്നു.
വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകൾ റിപോർട്ട് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo പറയുന്നത് അനുസരിച്ച്, ഈ ഫീച്ചർ പ്രവർത്തനക്ഷമമാകുന്നതോടെ ഒരു ഗ്രൂപ്പിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള ഗ്രൂപ്പ് ലിങ്ക് പുതിയ അംഗങ്ങൾക്ക് കിട്ടിയ ശേഷം, ഗ്രൂപ്പിലേക്ക് അവർ സ്വയം പ്രവേശിക്കാൻ ശ്രമിച്ചാലും അഡ്മിൻ പ്രസ്തുത അംഗത്തിന്റെ പ്രവേശനം പരിശോധിച്ച് അംഗീകരിച്ചാൽ മാത്രമേ അയാൾക്ക് ഗ്രൂപ്പിൽ അംഗമാകാൻ കഴിയൂ. ഈ ക്രമീകരണമില്ലെങ്കിൽ അഡ്മിന്റെ അനുവാദം ഇല്ലാതെ തന്നെ ഗ്രൂപ്പിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള ലിങ്ക് ഉപയോഗിച്ച് ആർക്കും ഗ്രൂപ്പിൽ ചേരാനാകും. മുൻകാലങ്ങളിൽ കമ്മ്യൂണിറ്റി അഡ്മിൻമാർക്ക് ഇത് ഗുരുതരമായ ഒരു പ്രശ്നമായിരുന്നു.
Also Read-ആപ്പിൾ ഐഫോണുകളുടെ ഏഴു ശതമാനം നിർമിക്കുന്നത് ഇന്ത്യയിൽ; ഉത്പാദനത്തിൽ ഗണ്യമായ വർധനവ്
ഈ അപ്‌ഡേറ്റ് ഇപ്പോൾ നിങ്ങൾക്ക് ലഭ്യമായിട്ടില്ലെങ്കിൽ വരുന്ന ആഴ്ചകളിൽ അത് വരുമെന്നാണ് ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. ആപ്പ് സ്റ്റോറിൽ നിന്ന് WhatsApp-ന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇൻസ്‌റ്റാൾ ചെയ്യുന്ന iOS ഉപയോക്താക്കൾക്ക് പുതിയ അംഗങ്ങളെ മാനേജ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്ന ഗ്രൂപ്പ് സെറ്റിംഗ്സ് ഇപ്പോൾ ലഭ്യമാണ്. അടുത്ത റിലീസുകളിൽ കൂടുതൽ ആളുകൾക്ക് ഇത് ഉപയോഗിക്കാനാകും എന്നാണ് കരുതുന്നത്.
അതേസമയം വിവരങ്ങൾ വിതരണം ചെയ്യുന്നതിനായി വാട്ട്‌സ്ആപ്പ് ‘ചാനലുകൾ’ എന്ന പുതിയ വൺ-ടു-മെനി ടൂളിന്റെ പ്രവർത്തനങ്ങളും നടന്ന് വരികയാണ്. ചാനലുകളുടെ സവിശേഷത എന്തെന്നാൽ കൂടുതൽ ഉപയോക്താക്കൾക്ക് ഒരുമിച്ച് ഒരേസമയം വാർത്തകൾ തത്സമയം എളുപ്പത്തിൽ ലഭിക്കും എന്നതാണ്. ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നാണ് സൂചന. ഇത് വാട്സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിൽ ലഭ്യമാകും. വാട്ട്സ് ആപ്പിന്റെ ഈ വിഭാഗത്തിൽ ചാനലുകളും ഇനി ലിസ്റ്റ് ചെയ്യപ്പെടുന്നതിനാൽ WhatsApp status എന്ന ടാബിനെ “Updates” എന്ന് പുനർനാമകരണം ചെയ്തേക്കും. ഒരു ചാനലിൽ ചേരുന്ന ഫോൺ നമ്പറുകളും ഉപയോഭോക്തൃ വിവരങ്ങളും ആർക്കും ലഭ്യമാകാത്ത വിധം മറച്ച് വയ്ക്കപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ സംവിധാനമായാണ് WhatsApp ചാനൽ വഴി ഒരുക്കുന്നത്. നിലവിൽ ടെലഗ്രാം എന്ന മെസ്സേജിങ് ആപ്പിൽ ചാനൽ സംവിധാനം ലഭ്യമാണ്. അതിൽ നിന്നും കൂടുതലായി എന്താണ് വാട്സ്ആപ്പ് ചാനൽ നൽകുക എന്നതാവും ഉപഭോക്താക്കൾ ഉറ്റുനോക്കാനിടയുള്ള കാര്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Whatapp update, Whatsapp