ഡെബിറ്റ് കാർഡ് വേണ്ട, ആധാർ ഉപയോഗിച്ചും ഗൂഗിൾ പേയിൽ UPI പിൻ സെറ്റ് ചെയ്യാം, എങ്ങനെ?
- Published by:Sarika KP
- news18-malayalam
Last Updated:
അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഈ സംവിധാനം ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്നും അതിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെ എന്നും നോക്കാം.
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ പേ (Google Pay പുതിയൊരു സൗകര്യം കൂടി അവതരിപ്പിച്ചിരിക്കുകയാണ്. പേയ്‌മെന്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾക്ക് ഇനി ഡെബിറ്റ് കാർഡ് നിർബന്ധമില്ല. പകരം നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് യുപിഐ പിൻ സൃഷ്ടിക്കാൻ ഗൂഗിൾ പേ പ്ലാറ്റ്‌ഫോം നിങ്ങളെ അനുവദിക്കും.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ അതിവേഗം വളരുന്ന പേയ്‌മെന്റ് രീതിയാണ് യുപിഐ. വളരെ വേഗത്തിൽ പേയ്‌മെന്റ് നടത്താൻ കഴിയുന്ന ഗൂഗിൾ പേ പോലുള്ള ആപ്പുകൾ യുപിഐ പേയ്മെന്റ് സംവിധാനത്തിന്റെ ജനകീയതയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇപ്പോൾ ഗൂഗിൾ പേയിൽ ആധാർ കേന്ദ്രീകൃത പേയ്‌മെന്റ് കൂടി വരികയാണ്. അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നും ഈ സംവിധാനം ഉപയോഗിക്കുന്നതിന് നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടതെന്നും അതിന്റെ വിവിധ ഘട്ടങ്ങൾ എന്തൊക്കെ എന്നും നോക്കാം.
advertisement
ആധാർ ഉപയോഗിച്ചുള്ള ഗൂഗിൾ പേ പേയ്‌മെന്റ്: എങ്ങനെ പിൻ സജ്ജീകരിക്കാം?
- ഈ സേവനം ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോണിൽ Google Pay ആപ്പ് തുറന്ന് Add account എന്നതിൽ ആദ്യം ക്ലിക്ക് ചെയ്യുക
- നിങ്ങളുടെ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക
- അതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പറും ബാങ്ക് അക്കൗണ്ടും പരിശോധിക്കാൻ ആധാർ മോഡിൽ ക്ലിക്ക് ചെയ്യുക
- തുടർന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ആധാറിന്റെ ആദ്യത്തെ ആറ് അക്കങ്ങൾ നൽകുക
- നിങ്ങളുടെ ഇടപാടുകൾ അംഗീകരിക്കാൻ ഉപയോഗിക്കുന്ന 4 അല്ലെങ്കിൽ 6 അക്ക UPI പിൻ ഉണ്ടാക്കുക
- തുടർന്ന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ബാങ്ക് ഒരു OTP അയയ്ക്കും
- ആ 6 അക്ക യുപിഐ പിൻ കൊടുത്ത ശേഷം ഒരിക്കൽ കൂടി സ്ഥിരീകരിക്കുക
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇപ്പോൾ ആധാർ നമ്പർ ഉപയോഗിച്ച് യുപിഐയുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും
- ആധാർ വഴി യുപിഐ പിൻ സൃഷ്ടിക്കുന്ന ഉപയോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് :
advertisement
- ആധാറിലും ബാങ്കിലും രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പർ ഒന്നുതന്നെയാണെന്ന് ഉറപ്പാക്കുക.
- ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കുക.
ആധാർ ഉപയോഗിച്ച് യുപിഐ ആക്ടിവേഷൻ സാധ്യമാകുന്ന ബാങ്കുകൾ താഴെ പറയുന്നവയാണ്.
- കേരള ഗ്രാമീണ് ബാങ്ക്
- പഞ്ചാബ് നാഷണൽ ബാങ്ക്
- കർണാടക ബാങ്ക്
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാനറ ബാങ്ക്
- ധനലക്ഷ്മി ബാങ്ക്
- സിഎസ്ബി ബാങ്ക്
- ഇൻഡസ്ഇൻഡ് ബാങ്ക്
- കർണാടക ഗ്രാമീണ ബാങ്ക്
- കരൂർ വൈശ്യ ബാങ്ക്
- തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- ഇക്വിറ്റാസ് സ്മോൾ
- എയു സ്മോൾ ഫിനാൻസ് ബാങ്ക്
- രാജസ്ഥാൻ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്
- പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്
- ചൈതന്യ ഗോദാവരി ഗ്രാമീണ ബാങ്ക്
- UCO ബാങ്ക്
- കോസ്മോസ് കോ-ഓപ്പറേറ്റീവ് ബാങ്ക്
- പേടിഎം പേയ്‌മെന്റ് ബാങ്ക്
- ഫെഡറൽ ബാങ്ക്
- ജിയോ പേയ്‌മെന്റ് ബാങ്ക്
advertisement
യുഐഡിഎഐയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറുംഒന്നുതന്നെയാണെങ്കിൽ Google Payയിലെ ആധാർ അടിസ്ഥാനമാക്കിയുള്ള ലോഗിൻ ഉപയോഗിക്കാമെന്ന് ഗൂഗിൾ പറയുന്നു. കൂടാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാർ നമ്പറുമായി ലിങ്ക് ചെയ്യുകയും വേണം. ഗൂഗിൾ ഒരുകാരണവശാലും ആധാർ നമ്പർ ശേഖരിക്കുന്നില്ല എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 09, 2023 11:00 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഡെബിറ്റ് കാർഡ് വേണ്ട, ആധാർ ഉപയോഗിച്ചും ഗൂഗിൾ പേയിൽ UPI പിൻ സെറ്റ് ചെയ്യാം, എങ്ങനെ?