ഫോണും കമ്പ്യൂട്ടറും സുരക്ഷിതമാക്കാൻ സര്‍ക്കാര്‍ അംഗീകൃത മാല്‍വെയര്‍ ടൂളുകള്‍

Last Updated:

സിസ്റ്റത്തില്‍ നിന്ന് മാല്‍വെയറുകള്‍ നീക്കം ചെയ്യാനും നിങ്ങളുടെ സിസ്റ്റം സുരക്ഷിതവും ക്ലീനാക്കാനും ഈ ഉപകരണങ്ങള്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്നു.

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
നിങ്ങളുടെ കമ്പ്യൂട്ടറോ ഫോണോ എന്തെങ്കിലും തരത്തിലുള്ള മാല്‍വെയർ പ്രശ്നങ്ങളോ സുരക്ഷാ ഭീഷണിയോ നേരിടുന്നുണ്ടോ?എന്നാല്‍ ഇതാ അത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരവധി അംഗീകൃത മാല്‍വെയര്‍ ടൂളുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ ഒരു സുരക്ഷാ ഏജന്‍സിയും രൂപീകരിച്ചിട്ടുണ്ട്. മാല്‍വെയര്‍ റിമൂവല്‍ ടൂളുകള്‍ വികസിപ്പിച്ചിട്ടുള്ള ബോട്ട്‌നെറ്റ് ക്ലീനിംഗ്, മാല്‍വെയര്‍ വിശകലന കേന്ദ്രങ്ങളും നിലവിൽ രാജ്യത്ത് ഉണ്ട്.
സിസ്റ്റത്തില്‍ നിന്ന് മാല്‍വെയറുകള്‍ നീക്കം ചെയ്യാനും നിങ്ങളുടെ സിസ്റ്റം സുരക്ഷിതവും ക്ലീനാക്കാനും ഈ ഉപകരണങ്ങള്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്നു. സൈബര്‍ സ്വച്ഛതാ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും (ഐഎസ്പി) ആന്റിവൈറസ് കമ്പനികളുടെയും സഹായത്തോടെ വികസിപ്പിച്ചെടുത്ത ഈ ടൂളുകളെ കുറിച്ച് വിവരിക്കുന്നുണ്ട്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്കും വിന്‍ഡോസ് പിസികള്‍ക്കും അതത് ആപ്പ് സ്റ്റോറുകള്‍ വഴി ഈ ടൂളുകള്‍ ലഭ്യമാണ്.
എന്താണ് മാല്‍വെയര്‍ റിമൂവൽ ടൂൾ? ഇത് പ്രവര്‍ത്തിക്കുന്നത് എങ്ങനെ?
സൈബര്‍ സ്വച്ഛതാ കേന്ദ്രം സൗജന്യമായാണ് ഇത്തരം ടൂളുകളുടെ സേവനം വാഗ്ദാനം ചെയ്യുന്നത്. വിൻഡോഡ് പിസി (Windows PC) ഉപയോക്താക്കള്‍ക്കായി താഴെ പറയുന്ന മൂന്ന് ടൂളുകളാണ് വാഗ്ദാനം ചെയ്യുന്നത്.
advertisement
  • eScan ആന്റിവൈറസ്
  • -sI7 സെക്യൂരിറ്റി
  • ക്വിക്ക് ഹീല്‍
Windows 10നും അതിനുശേഷമുള്ള പതിപ്പുകളും ഉപയോഗിക്കുന്നവർക്ക് അതില്‍ തന്നെയുള്ള Windows Defender സെക്യൂരിട്ടി സൊല്യൂഷനും ഉപയോഗിക്കാം.
ആന്‍ഡ്രോയിഡിലെ മാല്‍വെയറുകള്‍ നീക്കംചെയ്യാനുള്ള ടൂളുകള്‍ നിങ്ങള്‍ക്ക് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. തഴെ പറയുന്നവയാണ് അത്തരം ചില ആപ്പുകൾ
  • eScan CERT-In Boat Removal
  • M-Kavach 2
സി-ഡാക് (C-DAC) ഹൈദരാബാദ് ആണ് രണ്ടാമത്തെ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
പെന്‍ഡ്രൈവ് അല്ലെങ്കില്‍ ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ് പോലെയുള്ള എക്‌സറ്റേണല്‍ ഉപകരണങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ നിങ്ങളെ സഹായിക്കുന്ന മറ്റ് ഉപയോഗപ്രദമായ ടൂളുകളും സൈബര്‍ ഏജന്‍സിക്കുണ്ട്. ഒരു പിസിയില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനും മെഷീനില്‍ പ്ലഗ് ചെയ്തിരിക്കുന്ന ഉപകരണം നിരീക്ഷിക്കാനും സഹായിക്കുന്ന യുഎസ്ബി പ്രതിരോധ് എന്ന ആപ്പാണിത്.ഇത് ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരു യൂസര്‍ നെയിം പാസ്വേഡും സജ്ജീകരിക്കണം. USB ഉപകരണം സ്‌കാന്‍ ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഫോണും കമ്പ്യൂട്ടറും സുരക്ഷിതമാക്കാൻ സര്‍ക്കാര്‍ അംഗീകൃത മാല്‍വെയര്‍ ടൂളുകള്‍
Next Article
advertisement
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
ഷാഫിക്കെതിരെയും പരാതി വരുമെന്ന് യൂത്ത് കോൺഗ്രസ് വിട്ട എ.കെ. ഷാനിബ് 
  • ഷാഫിക്കെതിരെ തെളിവുകളും പരാതിയുമായി പെൺകുട്ടി രംഗത്തെത്തുമെന്ന് ഷാനിബ്.

  • പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കൈവശമുണ്ടെന്ന് ഷാനിബ്.

  • പാലക്കാട് ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഷാനിബിനെ കോൺഗ്രസ് പുറത്താക്കി.

View All
advertisement