Ghibli ഹയാവോ മിയാസാകി: ജിബിലിയുടെ സ്ഥാപകന്‍ എഐ ജനറേറ്റഡ് കലാസൃഷ്ടികളുടെ കടുത്ത വിമര്‍ശകനായതെങ്ങനെ

Last Updated:

ലോകപ്രശസ്ത ആനിമേറ്റര്‍മാരില്‍ ഒരാളാണ് ഹയാവോ മിയാസാകി. 1941-ല്‍ ടോക്കിയോയിലാണ് ഇദ്ദേഹം ജനിച്ചത്

ഹയാവോ മിയാസാകി
ഹയാവോ മിയാസാകി
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് ജിബിലി. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടി-4o പുറത്തിറക്കിയ ഫീച്ചര്‍ അതിവേഗമാണ് ലോകം മുഴുവന്‍ ട്രെന്‍ഡ് ആയത്. ഓപ്പണ്‍ എഐ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍ എക്‌സിലെ തന്റെ പ്രൊഫൈല്‍ ചിത്രം ജിബിലി സ്റ്റൈലിലേക്ക് മാറ്റിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ട്രെന്‍ഡിന് തുടക്കമായത്.
അതേസമയം സ്റ്റുഡിയോ ജിബിലിയുടെ സഹസ്ഥാപകനായ ഹയാവോ മിയാസാകി എഐ ജനറേറ്റഡ് കലാസൃഷ്ടികളുടെ കടുത്ത വിമര്‍ശകനായിരുന്നു. ഇത്തരം കലാസൃഷ്ടികള്‍ ജീവിതത്തിന് തന്നെ അപമാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.
"എനിക്ക് ഇതൊന്നും അത്ര രസകരമായി തോന്നുന്നില്ല. ഈ കല സൃഷ്ടിക്കുന്ന വേദന എന്താണെന്ന് ആര്‍ക്കും മനസിലാകില്ല. ഇതെല്ലാം വെറുപ്പുളവാക്കുന്നു. ഇത്തരം സൃഷ്ടികള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ചെയ്യാം. എന്റെ ജോലിയില്‍ ഈ സാങ്കേതികവിദ്യ ഉള്‍പ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇത് മനുഷ്യ ജീവിതത്തിന് തന്നെ അപമാനമാണെന്നാണ് എനിക്ക് തോന്നുന്നത്," അദ്ദേഹം പറഞ്ഞു.
advertisement
ആരാണ് ഹയാവോ മിയാസാകി?
ലോകപ്രശസ്ത ആനിമേറ്റര്‍മാരില്‍ ഒരാളാണ് ഹയാവോ മിയാസാകി. 1941-ല്‍ ടോക്കിയോയിലാണ് ഇദ്ദേഹം ജനിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം 1963-ല്‍ ടോയ് ആനിമേഷനില്‍ എന്‍ട്രി ലെവല്‍ ആനിമേറ്ററായി ചേര്‍ന്നിരുന്നു. ആ കാലയളവിലാണ് അദ്ദേഹം തന്റെ മെന്ററായ തകഹാട്ട ഇസാവോയെ കണ്ടുമുട്ടിയത്.
ഹയാവോ മിയാസാകിയുടെ ആദ്യ ഫീച്ചര്‍ ഫിലിമായ ലുപിന്‍ III: ദി 'കാസില്‍ ഓഫ് കാഗ്ലിയോസ്‌ട്രോ', 1979-ല്‍ പുറത്തിറങ്ങി. 1985ലാണ് അദ്ദേഹം സ്റ്റുഡിയോ ജിബിലിയ്ക്ക് തുടക്കമിട്ടത്. കംപ്യൂട്ടര്‍ അധിഷ്ടിത നിര്‍മാണത്തിലേക്ക് ആനിമേഷന്‍ വ്യവസായം മാറിയപ്പോഴും കൈകൊണ്ട് ആനിമേഷന്‍ ചിത്രങ്ങള്‍ വരയ്ക്കാനാണ് മിയാസാകി ശ്രമിച്ചിരുന്നത്.
advertisement
അദ്ദേഹം നിര്‍മിച്ച ദി ബോയ് ആന്‍ഡ് ദി ഹെറോണ്‍ എന്ന അനിമേറ്റഡ് ഫാന്റസി ചിത്രം നിരൂപക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രത്തിനുള്ള അക്കാദമി പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം ഹയാവോ മിയാസാകിയ്ക്ക് മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചിരുന്നു.
Summary: Hayao Miyazaki, studio Ghibili co-founder, is known for his opposition against AI generated art. He had termed it 'an insult to life itself'
മലയാളം വാർത്തകൾ/ വാർത്ത/Tech/
Ghibli ഹയാവോ മിയാസാകി: ജിബിലിയുടെ സ്ഥാപകന്‍ എഐ ജനറേറ്റഡ് കലാസൃഷ്ടികളുടെ കടുത്ത വിമര്‍ശകനായതെങ്ങനെ
Next Article
advertisement
Love Horoscope September 28 | പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ;  ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനാകും ; ഹൃദയം തുറന്ന് സംസാരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • മേടം രാശിക്കാര്‍ പുതിയ ബന്ധത്തിലേക്ക് നീങ്ങാന്‍ തയ്യാറാകും

  • തുലാം രാശിക്കാര്‍ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കും

  • കന്നി രാശിക്കാര്‍ ബാഹ്യ സ്വാധീനങ്ങളെയും ഇടപെടലുകളെയും കുറിച്ച് ജാഗ്രത പാലിക്കണം

View All
advertisement