ന്യൂഡല്‍ഹി: യുപിഐ ഉപയോഗിച്ചുള്ള ദൈനംദിന പണമിടപാടുകൾ ഇന്ത്യയില്‍ വര്‍ധിച്ച് വരികയാണ്. ഏകദേശം 7 വര്‍ഷം മുമ്പ് ആരംഭിച്ച ഈ സംവിധാനം വളരെ പോസിറ്റീവായ മാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്. ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായിട്ടാണ് എല്ലാവരും ഈ മാറ്റത്തെ കാണുന്നത്. നിലവില്‍ യുപിഐ ഉപയോഗിച്ചുള്ള ദൈനംദിനം പണമിടപാട് 36 കോടിയായി വര്‍ധിച്ചിട്ടുണ്ട്. 2022 ഫെബ്രുവരില്‍ ഇത് 24 കോടിയായിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇത് ഒരു ബില്യണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016 ഏപ്രില്‍ 11 നാണ് യുപിഐ എന്ന ആശയത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ യുപിഐ സേവനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചു. അതേവർഷം ഡിസംബറിൽ ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി (BHIM) അവതരിപ്പിച്ചു. യുപിഐ ഉപയോഗിച്ച് പണമിടപാടുകൾ വേഗത്തിലാക്കാൻ ഈ സംവിധാനത്തിലൂടെ കഴിഞ്ഞു. തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍, വിര്‍ച്വര്‍ പേയ്‌മെന്റ് അഡ്രസ് എന്നിവ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ജനങ്ങള്‍ പരിശീലിച്ച കാലംകൂടിയായിരുന്നു അത്.
Also Read- എന്താണ് UPI? ഇതുവഴി പണമിടപാടുകൾ നടക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
2023 ആയപ്പോഴേക്കും ജനങ്ങള്‍ തങ്ങളുടെ അടിസ്ഥാന സാമ്പത്തിക ഇടപാടുകൾക്ക് വരെ യുപിഐ സംവിധാനമാണ് ഉപയോഗിക്കുന്നത്. അതേസമയം യുപിഐ പ്രചാരത്തിലാകുന്നതിന് മുമ്പ് തന്നെ മുന്‍ ധനമന്ത്രി പി ചിദംബരം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
”ഒരു യുവതി അടിവസ്ത്രം വാങ്ങാന്‍ ആഗ്രഹിക്കുന്നു. അത് എന്തിന് റെക്കോര്‍ഡ് ചെയ്യപ്പെടണം? യുവ ദമ്പതികള്‍ രഹസ്യമായി അവധി ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നു. അത് എന്തിന് രേഖപ്പെടുത്തണം?’, എന്നായിരുന്നു ഒരിക്കല്‍ അദ്ദേഹം രാജ്യസഭയില്‍ ചോദിച്ചത്.
Also Read- ഇന്ത്യ – സിംഗപ്പൂർ UPI പണമിടപാടുകൾ ഉടൻ സാധ്യമാകും; യുപിഐയും പേനൗവും ബന്ധിപ്പിക്കുന്നു
യുപിഐയെ സംബന്ധിച്ച മറ്റൊരു പ്രധാന വെല്ലുവിളി ഇത് എങ്ങനെ സാധാരണക്കാരനായ ഒരു കര്‍ഷകന് അല്ലെങ്കില്‍ വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാർക്ക്ഗുണപ്രദമാകും എന്നതായിരിന്നു. എല്ലാവരിലേക്കും യുപിഐ സേവനങ്ങള്‍ എത്തിക്കാന്‍ എത്ര സമയം വേണ്ടിവരും എന്നതായിരുന്നു പ്രധാന വെല്ലുവിളി.
എന്നാല്‍ സാങ്കേതിക വിദ്യ സ്വീകരിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ വളരെ മുന്നിലാണെന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിന് ശേഷമുള്ള കാലത്ത് ജനങ്ങള്‍ യുപിഐ വ്യാപകമായി ഉപയോഗിക്കുന്നതിനാണ് രാജ്യം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡ് രൂക്ഷമായിരുന്ന കാലത്ത് കാഷ്‌ലെസ്സ് പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അക്കാലത്ത് കൂടുതൽ ആളുകളും യുപിഐ സേവനമാണ് ഉപയോഗിച്ചിരുന്നത്.
Also Read- യുപിഐ വഴി പണം അയയ്ക്കാൻ ഇനി സ്മാർട്ട്ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ വേണ്ട; എങ്ങനെ?
പച്ചക്കറിക്കച്ചവടക്കാര്‍, ചെറുകിട വില്‍പ്പനക്കാര്‍ എന്നിവരെല്ലാം യുപിഐ ഉപയോഗിക്കാൻ തുടങ്ങി. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറ്റം നടത്താന്‍ സാധിക്കുന്നുവെന്നത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഈ സംവിധാനം നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി യുപിഐ ഇന്റര്‍ഫേസ് സ്വീകരിക്കുന്നതിന് 13 രാജ്യങ്ങള്‍ ഇന്ത്യയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചിരിക്കുകയാണ്.2021ല്‍ ഭൂട്ടാനാണ് കരാറിലൊപ്പിട്ട ആദ്യ രാജ്യം. BHIM ആപ്പ് വഴി മൊബൈല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് ഭൂട്ടാൻ. ഫണ്ട് കൈമാറ്റത്തിനായി ഇന്ത്യയും സിംഗപ്പൂരും അടുത്തിടെ യുപിഐയും പേനൗവും തമ്മില്‍ ബന്ധിപ്പിച്ചതും വാര്‍ത്തയായിരുന്നു. കൂടാതെ മലേഷ്യ, ഫ്രാന്‍സ്, യുഎഇ, നേപ്പാള്‍, എന്നീ രാജ്യങ്ങളും യുപിഐ പേയ്‌മെന്റുകള്‍ സ്വീകരിച്ച് വരുന്നുണ്ട്.
നിലവില്‍ 300ലധികം ബാങ്കുകൾ യുപിഐ സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ബാങ്കുകളെ കൂടാതെ ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം, തുടങ്ങിയ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളും യുപിഐ സംവിധാനത്തെ ജനകീയമാക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.