എന്താണ് UPI? ഇതുവഴി പണമിടപാടുകൾ നടക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഐഎംപിഎസ് (IMPS) ഘടന ഉപയോഗപ്പെടുത്തിയാണ് യുപിഐ നിർമ്മിച്ചിരിക്കുന്നത്.
ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പെട്ടെന്ന് പണം അയക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യാണ് യൂണിഫൈഡ് പെയ്മെന്റ് ഇന്റഫെയ്സ് അഥവാ യുപിഐ( UPI). റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( NPCI) യാണ് ഇത് വികസിപ്പിച്ചെടുത്തത്. ഐഎംപിഎസ് (IMPS) ഘടന ഉപയോഗപ്പെടുത്തിയാണ് യുപിഐ നിർമ്മിച്ചിരിക്കുന്നത്.
ഒന്നിൽ അധികം ബാങ്ക് അക്കൗണ്ടുകൾ ഒരു മൊബൈൽ ആപ്ലിക്കേഷൻ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടു വരുകയാണ് യുപിഐ ചെയ്യുന്നത്. മെർച്ചന്റ് പെയ്മെന്റ് ഉൾപ്പെടെ നിരവധി ബാങ്കിംഗ് സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഷെഡ്യൂൾ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പിയർ ടു പിയർ കളക്ഷൻ റിക്വസ്റ്റും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷം മുഴുവൻ ഏത് സമയത്തും യുപിഐ ഉപയോഗിച്ച് പണം കൈമാറ്റം നടത്താനാകും. ആൻഡ്രോയിഡ്, ഐഒഎസ് ഫോണുകളിൽ യുപിഐ ആപ്പുകൾ ലഭ്യമാണ്.
advertisement
യുപിഐ ആപ്പിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട 5 കാര്യങ്ങൾ
1) യുപിഐ ഉപയോഗിച്ച് പണം അയക്കാൻ ബാങ്ക് അക്കൗണ്ട് ആവശ്യമാണോ?
യുപിഐ സംവിധാനം വാലറ്റുകളുമോ ഏതെങ്കിലും തരത്തിലുള്ള കാർഡുകളുമായോ ബന്ധിപ്പിക്കുക സാധ്യമല്ല. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മാത്രമേ പണം കൈമാറാൻ സാധിക്കുകയൊള്ളൂ
2) യുപിഐ ഉപയോഗിച്ച് പണം അടക്കാനുള്ള വ്യത്യസ്ഥ മാർഗങ്ങൾ
advertisement
a) വെർച്ച്വൽ ഐഡി ഉപയോഗിച്ച് പണം അയക്കുകയോ , ആവശ്യപ്പെടുകയോ ചെയ്യാം
b) അക്കൗണ്ട് + ഐഎഫ് സി കോഡ് ഉപയോഗിച്ച് യുപിഐ സംവിധാനത്തിലൂടെ പണം കൈമാറാം
c) ആധാർ നമ്പർ ഉപയോഗിച്ചും യുപിഐ യിലൂടെ പണം കൈമാറാം
3) യുപിഐ സംവിധാനത്തിലൂടെ പണം കൈമാറ്റം നടത്താൻ സഹായിക്കുന്ന ഇന്ത്യയിലെ മികച്ച 10 ആപ്പുകൾ
advertisement
PhonePe ( ഫോൺ പേ)
Paytm ( പേടിഎം)
BHIM app ( ഭീം ആപ്പ്)
MobiKwik ( മൊബിക്വിക്ക്)
Google Tez ( ഗൂഗിൾ ടെസ്)
Uber ( യൂബർ)
Paytm Payments Bank ( പേടിഎം പെയ്മെൻ്റ് ബാങ്ക്)
SBI Pay ( എസ് ബി ഐ പെ)
Axis Pay ( ആക്സിസ് പെ)
BOB UPI ( ബോബ് യുപിഐ)
4) യുപിഐ സംവിധാനം ഐഎംപിഎസ് (IMPS) ൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
advertisement
a) ലളിതമായ മർച്ചന്റ് പെയ്മെന്റ്
b) പണ കൈമാറ്റത്തിനായി ഒറ്റ ആപ്പ്
c) ഒറ്റ ക്ലിക്കിലൂടെയുള്ള ഓതന്റിക്കേഷ൯
5) യുപിഐ ഉപയോഗിച്ച് നടത്താവുന്ന പണമിടപാടിന്റെ പരിധി എത്രയാണ്
നിലവിൽ 1 ലക്ഷം രൂപയാണ് യുപിഐ ഇടപാടുകളുടെ പരിധിയായി നിശ്ചയിച്ചിട്ടുള്ളത്.
അടുത്ത കാലത്തായി ഏറ്റവും കൂടുതൽ പ്രചാരം നേടിയ പണമിടപാട് സംവിധാനമാണ് യുപിഐ. ഓരോ വർഷവും വൻ വർദ്ധവനാണ് യുപിഐ പണമിടപാടുകളിൽ രേഖപ്പെടുത്തുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 10, 2021 5:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
എന്താണ് UPI? ഇതുവഴി പണമിടപാടുകൾ നടക്കുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ