മിനിമം ബാലന്‍സ് ICICI ബാങ്ക് വെട്ടിക്കുറച്ചു; നടപടി പ്രതിഷേധത്തെ തുടര്‍ന്ന്
- Published by:Sneha Reghu
- news18-malayalam
Last Updated:
പുതിയ ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള മിനിമം ബാലന്‍സ് ശനിയാഴ്ചാണ് ഐസിഐസിഐ ബാങ്ക് 50000 രൂപയാക്കി വര്‍ധിപ്പിച്ചത്
നഗരപരിധിയിലുള്ള പുതിയ ഉപഭോക്താക്കളുടെ സേവിംഗ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി ഉയര്‍ത്തിയത് ഐസിഐസിഐ ബാങ്ക് വെട്ടിക്കുറച്ചു. പ്രതിഷേധം കനത്തതോടെയാണ് നടപടി. 50000 രൂപയില്‍ നിന്ന് 15000 രൂപയായാണ് കുറച്ചത്.
ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ മാറ്റം. രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ പുതിയ ഉപഭോക്താക്കള്‍ക്കുള്ള മിനിമം ബാലന്‍സ് 10,000 രൂപയില്‍ നിന്നാണ് 50000 രൂപയാക്കി ഉയര്‍ത്തിയത്. ഏറ്റവും ഒടുവില്‍ നിലവില്‍ വന്ന മിനിമം ബാലന്‍സ് തുക മുമ്പുള്ള തുകയേക്കാള്‍ 5000 രൂപ കൂടുതലാണ്.
ഗ്രാമപ്രദേശങ്ങളിലും അര്‍ധ നഗര പ്രദേശങ്ങളിലും പഴയ ഉപഭോക്താക്കള്‍ക്കുള്ള മിനിമം ബാലന്‍സ് പരിധി 50000 രൂപയായി തുടരുകയാണ്. പൊതുമേഖലാ ബാങ്കുകള്‍ മിനിമം ബാലന്‍സ് പരിധിയില്‍ ഇളവുകള്‍ നല്‍കിയിരിക്കെയാണ് ഐസിഐസിഐ തുക കുത്തനെ ഉയര്‍ത്തിയത്.
advertisement
പുതിയ ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള മിനിമം ബാലന്‍സ് ശനിയാഴ്ചാണ് ഐസിഐസിഐ ബാങ്ക് 50000 രൂപയാക്കി വര്‍ധിപ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)2020ല്‍ മിനിമം ബാലന്‍സ് ഒഴിവാക്കിയിരുന്നു. മറ്റ് ഭൂരിഭാഗം ബാങ്കുകളിലാകട്ടെ മിനിമം ബാലന്‍സ് പരിധി വളരെ കുറവാണ്. സാധാരണയായി 2000 രൂപ മുതല്‍ 10000 രൂപ വരെയാണ് അവയില്‍ മിനിമം ബാലന്‍സ് നിശ്ചയിച്ചിരിക്കുന്നത്.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന എച്ച്ഡിഎഫ്സി ബാങ്കും അടുത്തിടെ മിനിമം ബാലൻസ് തുക വർധിപ്പിച്ചിരുന്നു. പുതുക്കിയ മിനിമം ബാലന്‍സ് ഘടന പ്രകാരം നഗര പ്രദേശങ്ങളില്‍ പുതിയ സേവിംഗ് അക്കൗണ്ട് ഉപഭോക്താക്കള്‍ കുറഞ്ഞത് 25,000 രൂപ പ്രതിമാസ ബാലന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. നേരത്തെ ഇത് 10,000 രൂപയായിരുന്നു. അര്‍ദ്ധനഗര പ്രദേശങ്ങളിലെ ശാഖകളില്‍ അക്കൗണ്ട് പുതിയതായി തുടങ്ങിയവരും മിനിമം ബാലന്‍സ് തുക 25,000 രൂപ നിലനിര്‍ത്തണം. നേരത്തെയിത് 5,000 രൂപയായിരുന്നു. ഗ്രാമീണ ശാഖകളില്‍ മിനിമം ബാലന്‍സ് തുക 5,000 രൂപയില്‍ നിന്നും 10,000 രൂപയായും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
advertisement
അതേസമം ഓഗസ്റ്റിനു മുമ്പ് തുടങ്ങിയ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ഈ നിബന്ധന ബാധകമാകില്ല. അത്തരം അക്കൗണ്ട് ഉടമകള്‍ക്ക് നഗര പ്രദേശങ്ങളില്‍ 10,000 രൂപയും അര്‍ദ്ധ നഗര മേഖലയിലും ഗ്രാമീണ മേഖലയിലും 5,000 രൂപയുമായിരിക്കും മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടത്. എന്നാല്‍ സാലറി അക്കൗണ്ടുകളെയും അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളെയും മിനിമം ബാലന്‍സ് നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
August 14, 2025 12:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
മിനിമം ബാലന്‍സ് ICICI ബാങ്ക് വെട്ടിക്കുറച്ചു; നടപടി പ്രതിഷേധത്തെ തുടര്‍ന്ന്