ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനല്‍; ഫീച്ചര്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഉടന്‍
- Published by:Naseeba TC
- news18-malayalam
Last Updated:
ക്രിയേറ്റര്‍മാരും ഓഡിയന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ആപ്പിന്റെ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് കരുതുന്നത്
പ്രമുഖ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ഇന്‍സ്റ്റഗ്രാം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തങ്ങളുടെ പുതിയ സംരംഭമായ ബ്രോഡ്കാസ്റ്റ് ചാനലുകള്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പുതിയ ഫീച്ചര്‍ വ്യാപിക്കാനൊരുങ്ങുകയാണ് കമ്പനി അധികൃതര്‍.
ക്രിയേറ്റര്‍മാരും ഓഡിയന്‍സും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ആപ്പിന്റെ ഈ ഫീച്ചര്‍ സഹായിക്കുമെന്നാണ് കരുതുന്നത്.
തങ്ങളുടെ ബ്രോഡ്കാസ്റ്റ് ചാനലിന്റെ ഭാഗമാകാന്‍ മറ്റ് ക്രിയേറ്റേഴ്‌സിനെ ഇന്‍വൈറ്റ് ചെയ്യാനും ഫോളോവേഴ്‌സിനെ ക്ഷണിക്കാനും ക്രിയേറ്റേഴ്‌സിന് കഴിയുന്ന ഒരു ഫീച്ചറും മെറ്റ തയ്യാറാക്കുന്നുണ്ട്.
ബ്രോഡ്കാസ്റ്റ് ചാനലിലൂടെ ക്രിയേറ്റേഴ്‌സിന് എന്തെല്ലാം ഷെയര്‍ ചെയ്യാം?
ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനലിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് ഇമേജുകള്‍, ടെക്സ്റ്റ്, വീഡിയോ എന്നിവ തങ്ങളുടെ ഫോളോവേഴ്‌സിന് ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട ക്രിയേറ്റര്‍മാരുടെ വീഡിയോ, മറ്റ് വിവരങ്ങള്‍ എല്ലാം തന്നെ ലഭിക്കുന്നതാണ്. ആഗോളതലത്തില്‍ ഈ ഫീച്ചര്‍ ഇനി മുതല്‍ എല്ലാവര്‍ക്കും ലഭ്യമാകുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്.
advertisement
പുതിയ സംവിധാനത്തിലൂടെ ക്രിയേറ്റര്‍മാര്‍ക്ക് തങ്ങളുടെ ഫോളോവേഴ്‌സിനായി വോയ്‌സ് നോട്ട്, പോള്‍, എന്നിവ ഇടാനും സാധിക്കും. എന്നാല്‍ ക്രിയേറ്റര്‍മാരുടെ ചാനലുകളുടെ ഭാഗമാകാന്‍ മാത്രമേ ഫോളോവേഴ്‌സിന് കഴിയുകയുള്ളൂ. അവരുടെ അപ്‌ഡേറ്റുകള്‍ക്ക് മറുപടി നല്‍കാനുള്ള ഓപ്ഷന്‍ ഈ ഫീച്ചറില്‍ ലഭ്യമല്ല.
ക്രിയേറ്റര്‍മാര്‍ക്ക് ബ്രോഡ്കാസ്റ്റ് ചാനല്‍ ഉണ്ടെന്ന് എങ്ങനെ അറിയും?
ബ്രോഡ്കാസ്റ്റ് ചാനല്‍ ആരംഭിച്ചയുടന്‍ ക്രിയേറ്റര്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ഫോളോവേഴ്‌സിന് ഒരു വണ്‍ ടൈം നോട്ടിഫിക്കേഷന്‍ മെസേജ് ലഭിക്കും. ക്രിയേറ്റര്‍മാരുടെ ചാനലില്‍ ജോയിന്‍ ചെയ്യാനുള്ള ലിങ്ക് ആണ് മെസേജായി വരിക. ബ്രോഡ്കാസ്റ്റ് ചാനലിന്റെ കണ്ടന്റുകള്‍ എല്ലാവര്‍ക്കും കാണാന്‍ കഴിയും. ക്രിയേറ്റേഴ്‌സിന്റെ എല്ലാ അപ്‌ഡേറ്റുകളും പുതിയ വിവരങ്ങളും ഫോളോവേഴ്‌സിന് മാത്രമേ ലഭിക്കുകയുള്ളു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 16, 2023 8:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇന്‍സ്റ്റഗ്രാം ബ്രോഡ്കാസ്റ്റ് ചാനല്‍; ഫീച്ചര്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഉടന്‍