Jio| 500 ദശലക്ഷം ഉപയോക്താക്കളുമായി ജിയോയുടെ 9-ാം വാർഷികം; 349 രൂപയുടെ 'സെലിബ്രേഷൻ പ്ലാൻ' പ്രഖ്യാപിച്ച് ജിയോ

Last Updated:

അൺലിമിറ്റഡ് 5G, കൂടാതെ ഒടിടി സബ്‌സ്ക്രിപ്‌ഷനുകൾ

ജിയോ
ജിയോ
കൊച്ചി: ജിയോ 500 ദശലക്ഷം ഉപയോക്താക്കളെ പിന്നിട്ടുകൊണ്ട് , 9-ാം വാർഷിക (സെപ്റ്റംബർ 5, 2025) ത്തിന്റെ സെലിബ്രേഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ നെറ്റ്‌വർക്ക് എന്ന സ്ഥാനവും ജിയോ കരസ്ഥമാക്കി. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യയെക്കാൾ കൂടുതലാണെന്നത് ശ്രദ്ധേയമാണ്.
“ജിയോയുടെ 9-ാം വാർഷികത്തിൽ, 500 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഞങ്ങളിൽ വിശ്വാസം വെച്ചതിൽ ഞാൻ വളരെ വിനയത്തോടെ നന്ദി പറയുന്നു. ഇത് ഇന്ത്യയിൽ ജിയോ എത്രത്തോളം ദിനചര്യയുടെ ഭാഗമായിട്ടുണ്ടെന്ന് കാണിക്കുന്നു. ഉപയോക്താക്കളുടെ വിശ്വാസവും പിന്തുണയും ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. മുന്നോട്ടുള്ള കാലത്ത്, കൂടുതൽ മികച്ച സാങ്കേതികവിദ്യകളെ ഇന്ത്യൻ ജനതയുടെ കൈകളിലെത്തിക്കാനും ഡിജിറ്റൽ ഇന്ത്യയുടെ ദർശനം യാഥാർത്ഥ്യമാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”റിലയൻസ് ജിയോ ഇന്ഫോകോം ചെയർമാൻ ആകാശ് അംബാനി പറഞ്ഞു:
9 വർഷത്തിനടയിൽ ജിയോ കൈവരിച്ച 5 പ്രധാന നേട്ടങ്ങൾ
• ഇന്ത്യയിൽ എല്ലായിടത്തേക്കും വോയ്സ് കോൾ സൗജന്യമാക്കി.
advertisement
• 500 ദശലക്ഷം ഇന്ത്യക്കാർക്ക് അവരുടെ മൊബൈലുകളിൽ വീഡിയോ കാണാനും ഡിജിറ്റൽ പേയ്മെന്റുകൾ ചെയ്യാനും അവസരം നൽകി.
• ആധാർ, UPI, ജനധൻ, നേരിട്ടുള്ള ബാങ്ക് ട്രാൻസ്ഫർ തുടങ്ങിയ ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർക്ക് ജിയോ അടിത്തറയിട്ടു.
• ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനും 100+ യൂണികോൺ കമ്പനികൾക്കും വളർച്ചാ വേഗത നൽകി.
• ലോകത്തിലെ ഏറ്റവും വേഗത്തിൽ 5G വിപുലീകരണം നടത്തി, ഇന്ത്യയിലെ AI വിപ്ലവത്തിന് അടിസ്ഥാനമിട്ടു.
advertisement
മൊബൈൽ ഉപഭോക്താക്കൾക്കുള്ള ഓഫറുകൾ
വാർഷിക വാരാന്ത്യം (സെപ്റ്റംബർ 5–7): 5G സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ സൗജന്യം. 4G ഉപയോക്താക്കൾക്ക് ₹39 ഡാറ്റ-ഓൺ എടുത്താൽ അൺലിമിറ്റഡ് 4G ഡാറ്റ (3GB/day & FUP).
വാർഷിക മാസം (സെപ്റ്റംബർ 5 – ഒക്ടോബർ 5): ₹349 സെലിബ്രേഷൻ പ്ലാൻ (2GB/day & above plans):
advertisement
• അൺലിമിറ്റഡ് 5G ഡാറ്റ
• Jio Gold – 2% അധിക ഡിജിറ്റൽ ഗോൾഡ്
• ₹3,000 വിലയുള്ള വൗച്ചറുകൾ
• JioHotstar – 1 മാസം
• JioSaavn Pro – 1 മാസം
• Zomato Gold – 3 മാസം
• Netmeds First – 6 മാസം
• Reliance Digital – 100% RC ക്യാഷ്‌ബാക്ക്
• AJIO – ഫാഷൻ ഡീലുകൾ
advertisement
• EaseMyTrip – ട്രാവൽ ബിനിഫിറ്റുകൾ
• JioHome – 2 മാസം ഫ്രീ ട്രയൽ
വാർഷിക വർഷം: 12 മാസം ₹349 റീചാർജ് പൂർത്തിയാക്കിയാൽ 13-ാം മാസം ഫ്രീ.
• പുതിയ Jio Home ഉപയോക്താക്കൾക്കായി
• ₹1200 സെലിബ്രേഷൻ പ്ലാൻ (സെപ്റ്റംബർ 5 – ഒക്ടോബർ 5):
• 2 മാസം JioHome കണക്ഷൻ (GST ഉൾപ്പെടെ)
• 1000+ TV ചാനലുകൾ
• 30 Mbps അൺലിമിറ്റഡ് ഡാറ്റ
advertisement
• 12+ OTT ആപ്പുകൾ (JioHotstar ഉൾപ്പെടെ)
• WiFi-6 റൗട്ടർ & 4K Smart Set Top Box
കൂടുതൽ നേട്ടങ്ങൾ
• Amazon Prime Lite – 2 മാസം
• Jio Gold – 2% അധിക ഡിജിറ്റൽ ഗോൾഡ്
• ₹3,000 വിലയുള്ള സെലിബ്രേഷൻ വൗച്ചറുകൾ
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Jio| 500 ദശലക്ഷം ഉപയോക്താക്കളുമായി ജിയോയുടെ 9-ാം വാർഷികം; 349 രൂപയുടെ 'സെലിബ്രേഷൻ പ്ലാൻ' പ്രഖ്യാപിച്ച് ജിയോ
Next Article
advertisement
Love Horoscope November 30 |ഭാവി ആസൂത്രണം ചെയ്യാൻ അവസരം ലഭിക്കും ; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും : ഇന്നത്തെ പ്രണയഫലം അറിയാം
ഭാവി ആസൂത്രണം ചെയ്യാൻ അവസരം ലഭിക്കും; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളിൽ ജനിച്ചവരുടെ പ്രണയഫലം

  • പ്രണയബന്ധങ്ങൾ വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞതായിരിക്കും

  • ഭാവി ആസൂത്രണം ചെയ്യാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും അവസരം ലഭിക്കും

View All
advertisement