2024ലെ ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാൻഡായി Jio തുടരുന്നു: ബ്രാൻഡ് ഫിനാൻസ്

Last Updated:

ബ്രാൻഡ് ഫിനാൻസിന്റെ 2023 റാങ്കിംഗിലും ജിയോ ഇന്ത്യയുടെ ശക്തമായ ബ്രാൻഡുകളിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നു

ജിയോ
ജിയോ
റിലയൻസിന്റെ ടെലികോം ഡിജിറ്റൽ വിഭാഗമായ ജിയോ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ മറികടന്ന് ഏറ്റവും ശക്തമായ ഇന്ത്യൻ ബ്രാൻഡായി തുടരുന്നുവെന്ന് ബ്രാൻഡ് ഫിനാൻസിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് 'ഗ്ലോബൽ- 500 2024'. ബ്രാൻഡ് ഫിനാൻസിന്റെ 2023 റാങ്കിംഗിലും ജിയോ ഇന്ത്യയുടെ ശക്തമായ ബ്രാൻഡുകളിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയിരുന്നു.
വീചാറ്റ്, യൂട്യൂബ്, ഗൂഗിൾ, ഡെലോയിറ്റ്, കൊക്ക കോള, നെറ്റ്ഫ്ലിക്സ് എന്നിവ മുൻ നിരയിലുള്ള 2024-ലെ റാങ്കിംഗിൽ, 88.9 എന്ന ബ്രാൻഡ് സ്ട്രെംഗ്ത് ഇൻഡക്സുമായി ലോകത്തിലെ ഏറ്റവും ശക്തമായ ബ്രാൻഡുകളുടെ ലിസ്റ്റിൽ ജിയോ 17-ാം സ്ഥാനം നേടി. പട്ടികയിൽ എൽഐസി 23-ാം സ്ഥാനത്തും എസ്ബിഐ 24-ാം സ്ഥാനത്തുമാണ്. ഈവൈ, ഇൻസ്റ്റഗ്രാം തുടങ്ങിയ ബ്രാൻഡുകളേക്കാൾ മുന്നിലാണ് ഇത്.
"ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ താരതമ്യേന പുതുതായി കടന്നുവന്ന ജിയോ, ബ്രാൻഡ് മൂല്യത്തിൽ 14 ശതമാനം വർദ്ധനയോടെ 6.1 ബില്യൺ ഡോളറിലെത്തി. 89.0 എന്ന ഉയർന്ന ബ്രാൻഡ് കരുത്ത് സൂചിക സ്‌കോറും അനുബന്ധ എഎഎ ബ്രാൻഡ് റേറ്റിംഗും നേടി ശക്തമായ ബ്രാൻഡായി ഉയർന്നുവരുന്നു," റിപ്പോർട്ട് പറയുന്നു.
advertisement
"റിലയൻസ് ഇൻഡസ്ട്രീസിന്റെ ബ്രാൻഡ് നിക്ഷേപം ടെലികോം വ്യവസായത്തിലെ ജിയോയുടെ ഉയർച്ചയ്ക്ക് പിന്തുണ നൽകുന്നു, ഇത് അതിവേഗ ഉപഭോക്തൃ അടിത്തറ വളർച്ചയും വരുമാന വളർച്ചയും നൽകുന്നു. ബ്രാൻഡിന്റെ ഉയർന്ന ബ്രാൻഡ് ശക്തി സൂചികയും എഎഎ റേറ്റിംഗും അതിന്റെ ദ്രുതഗതിയിലുള്ള ഉപഭോക്തൃ അടിത്തറ വളർച്ച, വിപണി നവീകരണം, ശക്തമായ സ്വീകാര്യത എന്നിവയിൽ പ്രതിഫലിക്കുന്നു.", റിപ്പോർട്ട് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
2024ലെ ഇന്ത്യയിലെ ഏറ്റവും ശക്തമായ ബ്രാൻഡായി Jio തുടരുന്നു: ബ്രാൻഡ് ഫിനാൻസ്
Next Article
advertisement
'എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും'; എംവി ഗോവിന്ദൻ
'എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് എൻഎസ്എസ് പിന്തുണ ഗുണം ചെയ്യും'; എംവി ഗോവിന്ദൻ
  • എൻഎസ്എസ് പിന്തുണ എൽഡിഎഫ് സർക്കാരിന്റെ മൂന്നാംവരവിന് ഗുണം ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

  • എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയ്ക്കുള്ള തെളിവാണ് എൻഎസ്എസ് പിന്തുണയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  • കേന്ദ്ര-സംസ്ഥാന തർക്കം കാരണം കേരളത്തിന് എയിംസ് നഷ്ടമാകരുതെന്ന് എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

View All
advertisement