ഭക്ഷണവിതരണത്തിനും ഇനി AI; ഗൂഗിള്‍ 'ജെമിനി എഐ'യുമായി കൈകോര്‍ത്ത് മക്‌ഡൊണാള്‍ഡ്‌സ് 

Last Updated:

പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രുചികരവും ചൂടേറിയതുമായ ഭക്ഷണം ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് മക്ഡൊണാൾഡിസിന്റെ ലക്ഷ്യം

മക്ഡൊണാൾഡ്സ്
മക്ഡൊണാൾഡ്സ്
ഭക്ഷണ വിതരണശൃംഖലയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഗൂഗിളിന്റെ എഐ സാങ്കേതിക വിദ്യയായ ജെമിനിയുമായി കൈകോര്‍ത്ത് ആഗോള ഫാസ്റ്റ്ഫുഡ് ശൃംഖലയായ മക്‌ഡൊണാള്‍ഡ്‌സ്. 2024ലായിരിക്കും ഈ പങ്കാളിത്തത്തിന് തുടക്കമിടുകയെന്നാണ് റിപ്പോര്‍ട്ട്. മക്‌ഡൊണാള്‍ഡ്‌സിന്റെ ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് പുതിയൊരു അനുഭവം പകരാന്‍ ഈ പരിഷ്‌കാരത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി രുചികരവും ചൂടേറിയതുമായ ഭക്ഷണം ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് മക്ഡൊണാൾഡിസിന്റെ ലക്ഷ്യം.
'' ലോകമെമ്പാടുമുള്ള ഞങ്ങളുടെ റെസ്റ്റോറന്റുകളെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ലക്ഷക്കണക്കിന് ഡാറ്റാപോയിന്റുകളുമായി ബന്ധിപ്പിക്കാന്‍ ഇതിലൂടെ കഴിയും. ഇതിലൂടെ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനം കുറച്ചുകൂടി എളുപ്പമാകും. കൂടാതെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കാനും സാധിക്കും,'' മക്‌ഡൊണാള്‍ഡ്‌സ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബ്രിയാന്‍ റൈസ് പറഞ്ഞു.
'' പുതിയ പങ്കാളിത്തത്തിലൂടെ മക്‌ഡൊണാള്‍ഡ്‌സിന്റെ ബിസിനസും ഉപഭോക്തൃ അനുഭവവും മെച്ചപ്പെടുത്താന്‍ സാധിക്കും'' ഗൂഗിള്‍ ക്ലൗഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തോമസ് കുര്യന്‍ പറഞ്ഞു.
advertisement
അതേസമയം എഐ ആപ്ലിക്കേഷനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ മക്‌ഡൊണാള്‍ഡ്‌സ് പുറത്തുവിട്ടിട്ടില്ല. റെസ്റ്റോറന്റ് പ്രവര്‍ത്തനത്തിലുണ്ടാകുന്ന തടസങ്ങള്‍ ലഘൂകരിച്ച് അവ വേഗം പരിഹരിക്കുന്നതിന് സ്റ്റോര്‍ മാനേജര്‍മാരെ പരിശീലിപ്പിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.
കൂടാതെ എഐയുടെ വരവോടെ ജീവനക്കാരുടെ ജോലി നഷ്ടമാകുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കാര്യത്തിലും മക്‌ഡൊണാള്‍ഡ് കൃത്യമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. സ്റ്റോറുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തടസ്സങ്ങള്‍ പരിഹരിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനാണ് നിലവില്‍ കമ്പനി ഊന്നല്‍ നല്‍കുന്നത്.
advertisement
അപ്പോഴും എഐ സാങ്കേതികവിദ്യ ജീവനക്കാരുടെ ജോലിയ്ക്ക് വെല്ലുവിളിയാകുമോ എന്ന ചോദ്യം നിലനില്‍ക്കുന്നു. എന്നാല്‍ എഐയെ മുറുകെപ്പിടിക്കുന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മക്‌ഡൊണാള്‍ഡ്‌സ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഭക്ഷണവിതരണത്തിനും ഇനി AI; ഗൂഗിള്‍ 'ജെമിനി എഐ'യുമായി കൈകോര്‍ത്ത് മക്‌ഡൊണാള്‍ഡ്‌സ് 
Next Article
advertisement
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
ഭീകരാക്രമണത്തിനായി രണ്ടുവര്‍ഷത്തിലേറെയായി സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുന്നു; അറസ്റ്റിലായ ഡോ. ഷഹീന്‍ ഷാഹിദ്
  • ഡോ. ഷഹീൻ ഷാഹിദ് രണ്ടുവർഷത്തിലേറെയായി സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ശ്രീനഗറിൽ വെളിപ്പെടുത്തി.

  • ഡോ. ഉമർ ഉൻ നബി, ഡോ. മുസമ്മിൽ അഹമ്മദ്, ഡോ. അദീർ മജീദ് റാത്തർ എന്നിവരും ഫരീദാബാദ് മൊഡ്യൂളിൽ.

  • അമോണിയം നൈട്രേറ്റ് പോലുള്ള സ്‌ഫോടകവസ്തുക്കൾ ശേഖരിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

View All
advertisement