ഫേസ്ബുക്കില് പ്രൊഫൈല് വിസിറ്റ് ചെയ്യുന്നവര്ക്ക് ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ് പോകുന്ന തകരാര് പരിഹരിച്ചെന്ന് ഫേസ്ബുക്ക് അധികൃതര്. ഫേസ്ബുക്കില് ആഗ്രഹിക്കാത്ത പ്രൊഫൈലുകള്ക്ക് അടക്കം റിക്വസ്റ്റ് പോകുന്നതായി സമൂഹമാധ്യമങ്ങളില് ആളുകള് വ്യാപകമായി പരാതിപ്പെട്ടിരുന്നു. സ്വകാര്യത സംബന്ധിച്ച് ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്ശനമായിരുന്നു മിക്ക ആളുകളും ആശങ്ക പ്രകടിപ്പിച്ചത്.
ആന്ഡ്രോയിഡ് അതോറിറ്റി പുറത്ത് വിട്ട റിപ്പോര്ട്ട് അനുസരിച്ച് മറ്റൊരാളുടെ പ്രൊഫൈല് സന്ദര്ശിക്കുന്ന യൂസറില് നിന്നും ആ പ്രൊഫൈലിലേക്ക് ഓട്ടോമാറ്റിക്കായി സുഹൃത് അഭ്യത്ഥന പോകുന്നു എന്നതായിരുന്നു തകരാര്.
സ്പാം കോളുകൾ ശല്യമാകാറുണ്ടോ? അറിയാത്ത നമ്പറുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?
Fb is legit adding randoms if you click on their profile.
Got a screen record here.@facebook wtf?!#Facebook #glitch #facebookadd pic.twitter.com/S7lxPhQU6F
— Bavid Mcjavid (@bavidmcjavid) May 12, 2023
ഫ്രണ്ട് റിക്വസ്റ്റ് ബട്ടണില് ക്ലിക്ക് ചെയ്യുന്നതിന് മുന്പ് തന്നെ റിക്വസ്റ്റ് പോകുന്നതായിരുന്നു സ്ഥിതി. യൂസറുടെ സ്വകാര്യതയെ ബാധിക്കുന്ന തകരാര് ആണിതെന്ന് ഉപഭോക്തക്കള് പരാതിപ്പെട്ടു. എന്നാല് ബഗ് ശ്രദ്ധയില്പ്പെട്ടതിന് പിന്നാലെ തന്നെ തകരാറ് പരിഹരിച്ചുവെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം. തകരാറ് പരിഹരിച്ചുവെന്നും ഉപഭോക്താക്കളോട് ക്ഷമാപണം നടത്തുന്നതായും ഫേസ്ബുക്ക് കുറിപ്പില് വിശദമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Facebook, Facebook Bug, Facebook Meta