പുതിയ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്; 'My Netflix' ടാബിനെ കുറിച്ച് അറിയാം

Last Updated:

അടുത്തമാസം ആദ്യത്തോടെ ഇത് ആന്‍ഡ്രോയിഡിലും ലഭ്യമാകും

Netflix
Netflix
ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന പുതിയ വ്യക്തിഗത ടാബ് അവതരിപ്പിച്ച് ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമന്‍ നെറ്റ്ഫ്ലിക്സ്. ‘മൈ നെറ്റ്ഫ്‌ളിക്‌സ്’ എന്ന പേരിലുള്ള ഈ ടാബ് ഫീച്ചര്‍ നിലവില്‍ ഐഒസില്‍ ലഭ്യമാണ്. അടുത്തമാസം ആദ്യത്തോടെ ഇത് ആന്‍ഡ്രോയിഡിലും ലഭ്യമാകുമെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ക്ക് കാണാന്‍ ആഗ്രഹിക്കുന്നത് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതിന് എളുപ്പ വഴിയാണ് പുതിയ ഫീച്ചറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തവ, കാണാന്‍ താത്പര്യമുള്ള ടിവി സീരീസുകള്‍, സിനിമകള്‍, മൈ ലിസ്റ്റില്‍ സേവ് ചെയ്ത ഷോകളും സിനിമകളും, കണ്ടുകഴിഞ്ഞ ട്രെയിലറുകള്‍, റിമൈന്‍ഡറുകള്‍, പകുതിവരെ കണ്ടുകഴിഞ്ഞ പരിപാടികള്‍, അടുത്തിടെ കണ്ട പരിപാടികള്‍ തുടങ്ങിയവയെല്ലാം മൈ നെറ്റ് ഫ്‌ളിക്‌സില്‍ കാണാന്‍ കഴിയും.
നിങ്ങള്‍ ഫോണുമായി യാത്രയിലാണെങ്കില്‍, നേരിട്ട് മൈ നെറ്റ്ഫ്‌ളിക്‌സില്‍ പോകുക. അവിടെ നിങ്ങള്‍ സേവ് ചെയ്തതോ ഡൗണ്‍ലോഡ് ചെയ്തതോ ആയ എന്തെങ്കിലുമുണ്ടെങ്കില്‍ വേഗത്തില്‍ തിരഞ്ഞെടുക്കാന്‍ കഴിയും, കമ്പനി വ്യക്തമാക്കി.
Also Read- Netflix പാസ്‌വേഡ് ഇനി ഷെയർ ചെയ്ത് കാണാനാകില്ല; ഇന്ത്യയിൽ നിയന്ത്രണം
ഇത് കൂടാതെ, ഉപഭോക്താക്കള്‍ക്ക് ഹോം ടാബിലൂടെ ആപ്ലിക്കേഷനിലെ മറ്റ് ഭാഗങ്ങള്‍ തിരഞ്ഞെടുക്കാനും സീരീസിന്റെയും സിനിമകളുടെയും മുഴുവന്‍ പട്ടികയും കാണാനും കഴിയും. ഉപഭോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുകയും അവ കൂടുതലായി ഉപഭോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചിട്ടുള്ളത്.
advertisement
നിലവിലുള്ള അക്കൗണ്ടിലേക്ക് പ്രൊഫൈല്‍ കൈമാറ്റം ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിനായി പ്രൊഫൈല്‍ ട്രാന്‍സ്ഫര്‍ ഫീച്ചര്‍ ഈ മാസമാദ്യം കമ്പനി പുതുക്കിയിരുന്നു. ഉപഭോക്താക്കളുടെ വ്യൂവിങ് ഹിസ്റ്ററി, മൈ ലിസ്റ്റ്, സേവ് ചെയ്ത ഗെയിമുകള്‍ തുടങ്ങിയവയെല്ലാം ഈ ഫീച്ചറിലൂടെ മറ്റ് അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്യാന്‍ കഴിയും.
കൂടാതെ പാസ് വേഡ് ഷെയറിങ് നിയന്ത്രണം ഇന്ത്യയിലും നടപ്പാക്കുകയാണെന്ന് കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു. നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായ വ്യക്തിക്ക് പുറമെ, അയാളുടെ വീട്ടിലുള്ളവര്‍ക്ക് മാത്രം പാസ് വേഡ് പങ്കുവയ്ക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ പരിഷ്‌കാരം വരുത്തിയിരിക്കുന്നത്.
advertisement
2023 ജൂലൈ 20 മുതൽ ഇന്ത്യ, ഇന്തോനേഷ്യ, ക്രൊയേഷ്യ, കെനിയ തുടങ്ങിയ വിപണികളിൽ അക്കൗണ്ട് പങ്കിടലിനെതിരെ നടപടികൾ ആരംഭിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കമ്പനി തങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് വിലയിരുത്തൽ.ഉപഭോക്താക്കൾക്ക് തങ്ങൾക്കൊപ്പം താമസിക്കാത്ത ആളുകളുമായി അവരുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് പങ്കിടുന്നത് തുടരണമെങ്കിൽ അധിക നിരക്ക് നൽകാനുള്ള ഓപ്ഷനും ലഭ്യമാണ്.ഈ വർഷം മെയ് മാസത്തിൽ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, ഓസ്ട്രേലിയ, സിംഗപ്പൂർ, മെക്സിക്കോ, ബ്രസീൽ തുടങ്ങിയ പ്രമുഖ വിപണികൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്വേർഡ് പങ്കിടലിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
advertisement
പണം അടച്ചുകൊണ്ട് കൂടുതൽ പേർക്ക് ഷെയറിങ് നടത്തുന്നതിനുള്ള സംവിധാനം മേയില്‍ 100 രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 80 ശതമാനത്തോളം വരുമിത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
പുതിയ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്; 'My Netflix' ടാബിനെ കുറിച്ച് അറിയാം
Next Article
advertisement
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
ഈ തവളകൾ ചിലപ്പോൾ കടിക്കും, ഭീഷണിപ്പെടുത്തും; ഇന്ത്യൻ തവളകളിൽ പുതിയ കണ്ടെത്തലുമായി ഗവേഷകർ
  • ഡോ. സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി യൂണിവേഴ്സിറ്റി സംഘം തവളകളുടെ പുതിയ കണ്ടെത്തൽ നടത്തി.

  • ഇരുനിറത്തവളയും അപാതാനി കൊമ്പന്‍ തവളയും ഭീഷണിയുണ്ടാകുമ്പോൾ വ്യത്യസ്ത രീതിയിൽ പ്രതികരിക്കുന്നു.

  • ഇന്ത്യയിൽ ആദ്യമായി തവളകളുടെ പ്രതിരോധ പ്രതികരണ തന്ത്രങ്ങൾ കണ്ടെത്തിയതായി ഗവേഷകർ സ്ഥിരീകരിച്ചു.

View All
advertisement