ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ പങ്കുവയ്ക്കാം; ഗൂഗിള്‍ നിയര്‍ബൈ ഷെയര്‍ ഫീച്ചര്‍ ഇനി കമ്പ്യൂട്ടറുകളിലും
- Published by:Arun krishna
- news18-malayalam
Last Updated:
ഈ വര്‍ഷം മാര്‍ച്ചില്‍ കംപ്യൂട്ടറുകള്‍ക്കുവേണ്ടിയുള്ള നിയര്‍ബൈ ഷെയറിന്റെ ആദ്യ ബീറ്റാ പതിപ്പ് ലഭ്യമാക്കിയിരുന്നുവെങ്കിലും അതില്‍ കൂടുതല്‍ ഗവേഷണം നടത്തുകയായിരുന്നു കമ്പനി.
കംപ്യൂട്ടറുകളില്‍ നിയര്‍ബൈ ഷെയര്‍ സംവിധാനം അവതരിപ്പിച്ച് ടെക് ഭീമന്‍ ഗൂഗിള്‍. പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചതോടെ കംപ്യൂട്ടറുകളിലേക്ക് ചിത്രങ്ങളും വീഡിയോകളും തടസ്സം കൂടാതെ ഇനി എല്ലാവര്‍ക്കും അയയ്ക്കാന്‍ കഴിയും. ഈ വര്‍ഷം മാര്‍ച്ചില്‍ കംപ്യൂട്ടറുകള്‍ക്കുവേണ്ടിയുള്ള നിയര്‍ബൈ ഷെയറിന്റെ ആദ്യ ബീറ്റാ പതിപ്പ് ലഭ്യമാക്കിയിരുന്നുവെങ്കിലും അതില്‍ കൂടുതല്‍ ഗവേഷണം നടത്തുകയായിരുന്നു കമ്പനി.
വിന്‍ഡോസ് 10, 11 പതിപ്പുകള്‍ ഉപയോഗിക്കുന്ന ഏതൊരു കംപ്യൂട്ടറുകളിലും ഇനി നിയര്‍ബൈ ഷെയര്‍ ഡൗണ്‍ലോഡ് ചെയ്യാം. .exe ഫയൽ ഗൂഗിള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത് ഡൗണ്‍ലോഡ് ചെയ്ത് കംപ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.
ദിവസവും 2 മണിക്കൂർ ജോലി; ശമ്പളം കോടികള്‍; ഗൂഗിൾ ജീവനക്കാരന്റെ വെളിപ്പെടുത്തലിൽ അമ്പരന്ന് ഇലോൺ മസ്കും
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉപയോഗിക്കുന്നതിനായി ഏതാനും വര്‍ഷം മുമ്പ് ഗൂഗിള്‍ നിയര്‍ബൈ ഷെയര്‍ സംവിധാനം ലഭ്യമാക്കിയിരുന്നു. ഫോട്ടോകള്‍, ഡോക്യുമെന്റുകള്‍, ഓഡിയോ ഫയലുകള്‍ എന്നിവ ഒരു ഫോണില്‍ നിന്ന് മറ്റൊന്നിലേക്ക് വയര്‍ലെസ് ആയി തടസ്സങ്ങളില്ലാതെ അയക്കാന്‍ ഇതുവഴി കഴിയും. ഇനി മുതല്‍ കംപ്യൂട്ടറില്‍ നിന്ന് ആന്‍ഡ്രോയിഡ് ഫോണുകളിലേക്കും തിരിച്ചും ഇത് ചെയ്യാന്‍ കഴിയും. അതേസമയം, കംപ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്ന ഫോണുകളുടെയും ഉപകരണങ്ങളുടെയും എണ്ണം ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയും.
advertisement
ഉപയോഗിക്കേണ്ടത് എങ്ങനെ?
1. നിങ്ങളുടെ കംപ്യൂട്ടറില്‍ നിയര്‍ബൈ ഷെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഇന്‍സ്‌റ്റാള്‍ ചെയ്യുക.
2. ഗൂഗിള്‍ ഐഡി ഉപയോഗിച്ച് ഇതില്‍ സൈന്‍ ഇന്‍ ചെയ്യാം.
3. ഫയല്‍ കൈമാറുന്നതിന് അനുവാദം നല്‍കുക (Allow).
4. ശേഷം ഫോണില്‍ നിന്ന് കംപ്യൂട്ടറിലേക്ക് ഫയലുകള്‍ സ്വീകരിക്കാം.
ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കംപ്യൂട്ടറില്‍ വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവ ഓൺ ആക്കണമെന്നും ഗൂഗിള്‍ നിര്‍ദേശിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 21, 2023 8:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ചിത്രങ്ങളും വീഡിയോകളും എളുപ്പത്തില്‍ പങ്കുവയ്ക്കാം; ഗൂഗിള്‍ നിയര്‍ബൈ ഷെയര്‍ ഫീച്ചര്‍ ഇനി കമ്പ്യൂട്ടറുകളിലും