JIO BHARAT | സിനിമ കാണാം, പാട്ട് കേള്‍ക്കാം, പണമയക്കാം, ; പുതിയ ജിയോ ഭാരത് ഫോണില്‍ സവിശേഷതകളെറെ  

Last Updated:

വിനോദത്തിനായി പ്രധാന ആപ്പുകളുടെ സേവനവും ജിയോ ഭാരത് ഫോണില്‍ ലഭിക്കും. 

2G-മുക്ത് ഭാരത് എന്ന കാഴ്ചപ്പാടുമായി റിലയന്‍സ് അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചർ ഫോണ്‍ ആണ് ജിയോ ഭാരത്. 999 രൂപ മുതല്‍ വില ആരംഭിക്കുന്ന ഈ 4G ഫോണില്‍ സ്മാര്‍ട് ഫോണിന് സമാനമായ നിരവധി ഫീച്ചറുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനോദത്തിനായി പ്രധാന ആപ്പുകളുടെ സേവനവും ജിയോ ഭാരത് ഫോണില്‍ ലഭിക്കും.
ഏറ്റവും പുതിയ വെബ് സീരീസ്, ബ്ലോക്ക്ബസ്റ്റർ സിനിമകൾ, HBO ഒറിജിനൽസ്, സ്‌പോർട്‌സ്, ടിവി ഷോ എന്നിവയുൾപ്പെടെയുള്ള നോൺ-സ്റ്റോപ്പ് വിനോദങ്ങളുടെ ഒരു വലിയ നിര പ്രദാനം ചെയ്യുന്ന  ജിയോ സിനിമയാണ് (JioCinema) ഇതിൽ ആദ്യത്തേത്. രണ്ടാമതായി, ഇന്ത്യയിലെ പ്രമുഖ സൗജന്യ സംഗീത ആപ്പായ (JioSaavn) ഉണ്ട്. വളരെ വിപുലമായ ഗാനങ്ങളുടെ ശേഖരം ഇവിടെ ലഭ്യമാണ്.
advertisement
ഇതിന് പുറമെ ഓണ്‍ലൈന്‍ പണം അയക്കലിനായി യുപിഐ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ജിയോപേയുടെ സേവനവും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
കോം‌പാക്റ്റ് ഡിസൈനും 1.77 ഇഞ്ച് QVGA TFT സ്‌ക്രീനുമാണ് ആദ്യ കാഴ്ചയിലെ പ്രധാന ആകർഷണം. നീക്കം ചെയ്യാവുന്ന 1000mAh ബാറ്ററിയാണ് ജിയോ ഭാരതിന് ഉള്ളത്. ജിയോ സിം മാത്രമെ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അതിനാൽ ഫോൺ ഉപയോഗിച്ചു തുടങ്ങാൻ ജിയോ സിം ഇടേണ്ടതുണ്ട്.
advertisement
കൂടാതെ, ജിയോ ഭാരത് ഫോണിൽ നല്ല വെളിച്ചമുള്ള ടോർച്ചും റേഡിയോയും ഉണ്ടായിരിക്കും. പ്രായമായവർക്ക് ഏറെ പ്രയോജനപ്രദമായിരിക്കും ഇത്. 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഇതിലുണ്ട്. ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ പകർത്താൻ ജിയോ ഭാരത് ഫോണിൽ 0.3 MP ക്യാമറയും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഉപയോക്താക്കൾക്ക് 128GB വരെയുള്ള ഒരു SD കാർഡ് ഇട്ട് ഉപകരണത്തിന്റെ സ്റ്റോറേജ് ശേഷി വർദ്ധിപ്പിക്കാൻ കഴിയും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
JIO BHARAT | സിനിമ കാണാം, പാട്ട് കേള്‍ക്കാം, പണമയക്കാം, ; പുതിയ ജിയോ ഭാരത് ഫോണില്‍ സവിശേഷതകളെറെ  
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement