സ്മാർട്ട് ഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നത്തിംഗ് ഫോൺ (1) ഇന്ന് മൂന്നാമത്തെ വിൽപ്പന നടക്കും. നത്തിങ് ഫോൺ 1 ഫ്ലിപ്കാർട്ടിൽ ലഭ്യമാകും. Nothing Phone 1 ന്റെ ആദ്യ വിൽപ്പന ജൂലൈയിൽ ആയിരുന്നു. ജൂലൈ 12 നാണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത്. ഫോൺ മുൻകൂട്ടി ബുക്ക് ചെയ്തവർക്കുള്ള പ്രാരംഭ വിൽപ്പന ജൂലൈ 21 ന് ആരംഭിച്ചെങ്കിലും എല്ലാവർക്കുമായി ഫോൺ ലഭ്യമായി തുടങ്ങിയിരുന്നില്ല. തുടർന്ന് ജൂലൈ 30 ന് കമ്പനി രണ്ടാം വിൽപ്പന നടത്തി. ഇന്നത്തെ ഫ്ലാഷ് സെയിൽ മൂന്നാമത്തേതാണ്. കമ്പനി ഈ ഫ്ലാഷ് വിൽപ്പന ആഴ്ചതോറും നടത്തുന്നത് തുടരുമെന്നാണ് സൂചന.
സ്റ്റാൻഡേർഡ് സ്‌മാർട്ട്‌ഫോണുകളിൽ കണ്ടിട്ടില്ലാത്ത സവിശേഷമായ രൂപകൽപ്പനയോടെയാണ് ഫോൺ വരുന്നത്. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ നത്തിങ് ഫോൺ (1) പെട്ടെന്ന് സ്റ്റോക്ക് തീർന്നുപോകുന്നതിന്റെ ഒരു കാരണം ഇതാണ്. Nothing Phone 1 ആകെ സ്റ്റോക്കുകളുടെ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. Nothing Phone 1-ന്റെ വിലയും ഓഫറുകളും ചുവടെ ചേർക്കുന്നു.
നത്തിംഗ് ഫോൺ 1 വില8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റും 32,999 രൂപയ്ക്ക് മൂന്ന് വേരിയന്റുകളിൽ നത്തിംഗ് ഫോൺ 1 ലഭ്യമാകും. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉള്ള രണ്ടാമത്തെ വേരിയന്റിന് 35,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മൂന്നാമത്തെയും വേരിയന്റ് 38,999 രൂപയ്ക്ക് വാങ്ങാം. വെള്ള, കറുപ്പ് നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.
നത്തിംഗ് ഫോൺ (1) പ്രത്യേകതകൾ16.55-ഇഞ്ച് ഫുൾ-എച്ച്ഡി+ റെസല്യൂഷനാണ് നതിംഗ് ഫോൺ 1-ന് ലഭിക്കുന്നത്. 1200 nits വരെ തെളിച്ചം നൽകാൻ കഴിയുന്ന OLED ഡിസ്‌പ്ലേ പാനൽ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. മുന്നിലും പിന്നിലും ഗൊറില്ല ഗ്ലാസ് 5 സംരക്ഷണമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി അല്ലെങ്കിൽ 12 ജിബി റാമും 128 ജിബി അല്ലെങ്കിൽ 256 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്‌റ്റോറേജുമായി പെയർ ചെയ്‌ത ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778G+ ഒക്ടാ-കോർ SoC ആണ് നതിംഗ് ഫോൺ (1) നൽകുന്നത്. 5G കണക്റ്റിവിറ്റിയും വയർലെസ് ചാർജിംഗും '+' നത്തിംഗ് ഫോണിൽ ഉണ്ട്.
Also Read-
Smartphone | സ്മാർട്ട്ഫോൺ വിൽപ്പനയിൽ 9% ഇടിവ്; സാംസങും ആപ്പിളും ആധിപത്യം തുടരുന്നുപ്രൈമറി ലെൻസ് 50MP സോണി IMX766 പ്രൈമറി ലെൻസും രണ്ടാമത്തേത് 50MP Samsung JN1 അൾട്രാ-വൈഡ് ലെൻസും ഉള്ള ഒരു ഡ്യുവൽ ക്യാമറ സെറ്റപ്പ് എന്നിവ നത്തിംഗ് ഫോണിന് (1) ലഭ്യമാണ്. ഫോണിന് മുൻവശത്ത് 16MP Sony IMX 471 സെൽഫി സ്‌നാപ്പറും ഉണ്ട്.
ഫോൺ 1 സ്മാർട്ട്ഫോണിന് 4500mAh ബാറ്ററി യൂണിറ്റും 33W ഫാസ്റ്റ് ചാർജിംഗും ലഭ്യമാണ്. 15W വയർലെസ് ചാർജിംഗും 5W റിവേഴ്സ് വയർലെസ് ചാർജിംഗും ഫോണിന് ലഭിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.