Nothing Phone 2 | 'ഉള്ളുതുറന്നു കാണൂ'; സെമി ട്രാന്‍സ്പരന്‍റ് ചാര്‍ജറുമായി നത്തിങ് ഫോണ്‍ 2
- Published by:Arun krishna
- news18-malayalam
Last Updated:
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 11നാകും നത്തിങ് ഫോണ്‍ 2 വിപണിയിലെത്തുക.
ചുരുങ്ങിയ കാലം കൊണ്ട് ആന്‍ഡ്രോയ്ഡ് സ്മാര്ട്ഫോണ്‍ ഉപയോക്താക്കളുടെ ഇഷ്ട ബ്രാന്‍ഡായി മാറിയവരാമ് നത്തിങ് ഫോണ്‍. സ്മാർട്ട് ഫോൺ വിപണികളിൽ ഏറെ തരംഗം സൃഷ്ടിച്ച നത്തിങ് ഫോണ്‍ 1 പിന്നാലെ സീരിസിലെ രണ്ടാമത്തെ ഫോണും അധികം വൈകാതെ വിപണിയിലെത്തും. മറ്റ് സ്മാര്‍ട്ഫോണുകളെ അപേക്ഷിച്ച് പ്രവര്‍ത്തനത്തിലും ലുക്കിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് നത്തിങ് ഫോണ്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലൈ 11നാകും നത്തിങ് ഫോണ്‍ 2 വിപണിയിലെത്തുക.
മറ്റ് ഫോണുകളെ അപേക്ഷിച്ച് ട്രാന്‍സ്പരന്‍റ് ലുക്കിലാണ് നത്തിങ് ഫോണ്‍ വണ്‍, ടു വേര്‍ഷനുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതുതായി എത്തുന്ന നത്തിങ് ഫോണ്‍ 2 ന്‍റെ ചാര്‍ജറിലും സെമി ട്രാന്‍സ്പരന്‍റ് ഫീച്ചര്‍ പരീക്ഷിക്കുകയാണ് നിര്‍മ്മാതാക്കള്‍.
കമ്പനി പുറത്തുവിട്ട ടീസറുകളിലൊന്നില്‍ നത്തിങ് ഫോണ്‍ 2-ന്റെ ചാര്‍ജര്‍ കേബിള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഫോണിന് സമാനമായ രീതിയില്‍ സെമി-ട്രാന്‍സ്പരന്റ് ഡിസൈനിലാണ് ചാര്‍ജര്‍ കേബിളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഫോണിനൊപ്പം തന്നെ ചാര്‍ജര്‍ നല്‍കുന്നുണ്ടോ എന്നകാര്യം വ്യക്തമല്ല. ആദ്യ ഫോണിനൊപ്പം കമ്പനി ചാര്‍ജര്‍ നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ നത്തിങ് ഫോണ്‍ 2 നൊപ്പം അതുണ്ടാവുമെന്ന് പറയാനാവില്ല.അതിനാല്‍ പുതിയ ചാര്‍ജര്‍ വാങ്ങുകയോ നിലവിലുള്ള ചാര്‍ജറുകളേതെങ്കിലും ഉപയോഗിക്കുകയോ ചെയ്യാം.
advertisement
4,700 എംഎഎച്ച് ബാറ്ററി ക്ഷമതയാണ് ഫോണിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകൾ. കൂടാതെ ഇതിന്റെ ചാർജിങ്ങിനായി വയർലെസ്, ഫാസ്റ്റ് വയേഡ് ചർജിങ്ങ് ഫീച്ചറുകളും ഉണ്ടായിരിക്കും. നതിങ് ഫോൺ ഏറ്റവും മികച്ച ഡിസൈനിലായിരുന്നു പുറത്തിറക്കിയിരുന്നത്. ഈ പാരമ്പര്യം തുടരുന്ന വിധത്തിലായിരിക്കും നതിങ് 2വിന്റെ ഡിസൈനും. സുതാര്യമായ ഡിസൈനാണ് നതിങ് ഡിവൈസുകളുടെ പ്രത്യേകത.
ഫോണിന് അടുത്ത മൂന്നു വര്‍ഷത്തേക്ക് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് നല്‍കുമെന്നും സൂചനയുണ്ട്. അതേസമയം നതിങ് ഫോൺ 2വിന് വിലയും വർധിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. 40,000 രൂപ മുതലാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
June 20, 2023 5:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Nothing Phone 2 | 'ഉള്ളുതുറന്നു കാണൂ'; സെമി ട്രാന്‍സ്പരന്‍റ് ചാര്‍ജറുമായി നത്തിങ് ഫോണ്‍ 2