OPPO Reno10 5G: അസാധാരണമായ ക്യാമറകൾ, മനോഹരമായ ഡിസൈൻ, അതിവേഗ ചാർജിംഗ് എന്നിവയുള്ള ശരിക്കും ആകർഷകമായ സ്മാർട്ട്ഫോൺ

Last Updated:

അതിമനോഹരമായ ക്രാഫ്റ്റ്സ്മാൻഷിപ്പ്, 3D കർവ്ഡ് ഡിസൈൻ, 32MP ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറ

OPPO Reno10 5G
OPPO Reno10 5G
ആഗോള സ്മാർട്ട് ഡിവൈസ് ബ്രാൻഡായ OPPO, അതിന്റെ സാങ്കേതിക നവീകരണത്തിന്റെ പേരിൽ ഏറെ പ്രശസ്തമാണ്, അവരുടെ Reno സീരീസും വ്യത്യസ്തമല്ല. OPPO Reno സീരീസ് ഓരോ വരവിലും ഗംഭീരമായ രൂപകൽപ്പനയും ക്ലാസ്-ലീഡിംഗ് ക്യാമറകളും നൂതനമായ പുതിയ ഫീച്ചറുകളും കൊണ്ടുവരാറുണ്ട്. ഏറ്റവും പുതിയ OPPO Reno10 5G-യും അങ്ങനെ തന്നെ. അതിന്റെ ഡിസൈൻ ട്രെൻഡിയും പുതിയതും ആവേശകരവുമാണ്. ശക്തമായ MediaTek ചിപ്പ് ഉള്ളതിനാൽ പ്രകടനം ഏറ്റവും മികച്ചതിന് തുല്യമാണ്. പിന്നെ ക്യാമറകൾ? അതെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മികച്ചത് അല്ലാത്തതൊന്നും കമ്പനി ഇതുവരെ നൽകിയിട്ടില്ല. ഇതിലും അങ്ങനെ തന്നെ.
ഇതെല്ലാം 3D കർവ് ഡിസൈനുള്ള ഒരു സ്‌വെൽറ്റ് ബോഡിയിലാണ് പായ്ക്ക് ചെയ്‌തിരിക്കുന്നത്. കൂടാതെ നമ്മൾ ഇതുവരെ ഫോണുകളിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സവിശേഷവും അതിശയകരവുമായ ഫിനിഷുകളിൽ ഒന്നാണ് ഇതിലുള്ളത്.
മികച്ച ഡിസൈൻ മനോഹരമായ ഡിസ്പ്ലേ
കർവ്ഡ് ഗ്ലാസ് ഡിസൈൻ ആയതിനാൽ ഫോൺ കാഴ്ച്ചയിൽ തന്നെ പ്രീമിയമായി തോന്നും. ഐസ് ബ്ലൂ, സിൽവറി ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളാണുള്ളത്. OPPO-യുടെ സിഗ്നേച്ചർ OPPO ഗ്ലോ പ്രോസസ് അടിസ്ഥാനമാക്കിയുള്ളതാണ് ഫിനിഷ് എന്നതിനാൽ അത് ഫോണിന് കൂടുതൽ ഡെലിക്കേറ്റായ ലുക്ക് നൽകുന്നു. ഉദാഹരണത്തിന്, ഐസ് ബ്ലൂ വേരിയന്റിലുള്ളത് നീല ഐസിലൂടെ കടന്നുപോകുന്ന സൂര്യരശ്മികളെ അനുകരിക്കുന്ന ഫിനീഷാണ്. മറുവശത്ത്, സിൽവറി ഗ്രേയ്ക്ക് അതിശയകരമായ മെറ്റാലിക് ഫിനിഷ് നൽകിയിരിക്കുന്നു.
advertisement
മൈക്രോസ്കോപ്പിക് ക്രിസ്റ്റൽ ഘടന പ്രകാശത്തെ ആകർഷകമായ രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനാൽ രണ്ട് ഫിനിഷുകളും വളരെ മനോഹരമാണ്. ക്യാമറയാണ് ആണ് മറ്റൊരു പ്രത്യേകത. നിങ്ങൾ മിക്ക ഫോണുകളിലും കാണുന്നത് പോലെ വിരസമായ ഡിസൈനല്ല ഇതിൽ, ഇതിന്റെ രൂപകൽപ്പന രണ്ട് ഭാഗമായാണ്. മുകളിലെ പകുതിയിൽ പ്രധാന ക്യാമറയും ഫ്ലാഷ് മൊഡ്യൂളും ഉള്ള ഒരു സിഡി പാറ്റേൺ മെറ്റൽ ഫീച്ചർ ചെയ്യുന്നു. താഴത്തെ പകുതിയിൽ ടെലിഫോട്ടോ പോർട്രെയ്റ്റ് ക്യാമറയും അൾട്രാ വൈഡ് ക്യാമറയും ഉള്ള മനോഹരമായ ഗ്ലാസ് ക്യാപ്പ് അവതരിപ്പിക്കുന്നു. ഒരുമിച്ച് ചേർക്കുമ്പോൾ അവ OPPO Reno10 5G-യുടെ രൂപം അതിമനോഹരമാക്കുന്നു!
advertisement
മുൻവശത്ത് 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും 120 Hz റീഫ്രഷ് നിരക്കും FHD + റെസല്യൂഷനുമാണുള്ളത്. 1 ബില്യൺ നിറങ്ങളും 950 നിറ്റ് പീക്ക് തെളിച്ചവും ഉൾക്കൊള്ളാൻ കഴിവുള്ള 10-ബിറ്റ് പാനൽ കൂടിയാണിത്. ശരിക്കും ആഴത്തിലുള്ള കാഴ്ചാനുഭവം നൽകുന്നതിനാൽ ഇതിന് HDR10+ സർട്ടിഫിക്കേഷനുമുണ്ട്.
സ്‌ക്രീനിന്റെ 3D കർവ് ആഴത്തിലുള്ള കാഴ്ചാനുഭവം കൂടുതൽ ആകർഷകമാക്കുന്നു. 93% സ്‌ക്രീൻ-ടു-ബോഡി അനുപാതമുള്ളതിനാൽ ഫോണിന് ബോർഡർലെസ് ലുക്ക് ലഭിക്കുന്നു. AGC Dragontrail Star 2 സംരക്ഷണം – Gorilla Glass 5 നേക്കാൾ 20% ശക്തമാണ് – നിങ്ങളുടെ സ്‌ക്രീൻ ദൈനംദിന ഉപയോഗത്തിൽ കേടുപാടുകൾ കൂടാതെ സ്‌ക്രാച്ച് രഹിതമായി തുടരുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
advertisement
OPPO അൾട്രാ ക്ലിയർ പോർട്രെയ്റ്റ് ക്യാമറാ സിസ്റ്റം
ക്യാമറകളെക്കുറിച്ച് പറയുമ്പോൾ, OPPO ഈ ഫോണിൽ ക്യാമറകളുടെ ഒരു നിര തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. പിക്സൽ ബിന്നിംഗും 4K വീഡിയോ സപ്പോർട്ടും ഉള്ള 64MP F1.7 യൂണിറ്റാണ് പ്രധാന ക്യാമറ, ഇത് കൂടാതെ 47 mm 32MP ടെലിഫോട്ടോ പോർട്രെയ്റ്റ് ലെൻസും 8 MP, 112-ഡിഗ്രി അൾട്രാ വൈഡ് ലെൻസുമുണ്ട്. സെൽഫി ക്യാമറ 32MP യൂണിറ്റാണ്.
advertisement
പോർട്രെയിറ്റ് ക്യാമറാ സിസ്റ്റം, 47 mm എന്ന നിഫ്റ്റി-ഫിഫ്റ്റിക്ക് തുല്യമായ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഈ ക്ലാസ് ഉപകരണത്തിൽ ഏറ്റവും മികച്ച നിറങ്ങളും വിശദാംശങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാൻ RGBW Sony IMX709 ഇമേജിംഗ് സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. AI സ്മാർട്ട്സിലൂടെ ഫ്ലെയർ കുറയ്ക്കുന്ന ALD ആന്റി-റിഫ്ലെക്റ്റീവ് കോട്ടിംഗും ഇൻഫ്രാ-റെഡ് കുറയ്ക്കുന്നതിനുള്ള ഒരു കോട്ടിംഗും ക്യാപ്‌ചർ ചെയ്‌ത പോർട്രെയ്‌റ്റുകളിലുണ്ട്. ഇത് ഫുൾ-ഫ്രെയിം DSLR-കൾ ഉപയോഗിച്ച് പ്രൊഫഷണലുകൾ എടുത്ത ഫോട്ടോ പോലെ തോന്നിപ്പിക്കും.
advertisement
ISP ഇമേജുകൾ വളരെ വേഗത്തിൽ പ്രോസസ്സ് ചെയ്യുകയും F16-ന് തുല്യമായ F1.4-ൽ ബൊക്കെ ക്രമീകരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു. രാത്രിയിലായാലും പകൽ വെളിച്ചത്തിലായാലും ചിത്രങ്ങൾ നന്നായി കാണപ്പെടും. മുൻവശത്തുള്ള 32MP സെൽഫി ക്യാമറ ഈ ഫീച്ചറുകളിൽ നിന്നും പ്രയോജനം നേടുന്നു, അതിന്റെ 22 mm-ന് തുല്യമായ ഫോക്കൽ ലെൻസ് ഉപയോഗിച്ച് വ്യക്തമായ സെൽഫികൾ എടുക്കുന്നു.
ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുന്ന SUPERVOOCTM
OPPO Reno10 5G-യിലുള്ളത് വലിയൊരു 5,000 mAh ബാറ്ററിയാണ്. അത് ദിവസം മുഴുവൻ ഉപയോഗിക്കാൻ വേണ്ട ഊർജ്ജം നിങ്ങളുടെ ഫോണിന് നൽകുന്നു. ചാർജ് തീർന്നാൽ 67W SUPERVOOCTM ഫ്ലാഷ് ചാർജ് പിന്തുണയിലൂടെ വെറും 47 മിനിറ്റിനുള്ളിൽ ബാറ്ററിയെ 0-ത്തിൽ നിന്ന് 100%-ത്തിലേക്ക് എത്തിക്കുന്നു! വേഗത്തിൽ ചാർജ് ചെയ്യുന്നത് ബാറ്ററിക്ക് കേടുപാടുകൾ വരുത്തുന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, വിഷമിക്കേണ്ട, OPPO അക്കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്!
advertisement
OPPO-യുടെ എക്‌സ്‌ക്ലൂസീവ് ബാറ്ററി ഹെൽത്ത് എഞ്ചിൻ (BHE) ബാറ്ററിയുടെ ലൈഫിന്റെയും ചാർജിംഗിന്റെയും എല്ലാ ഘട്ടങ്ങളിലും നിരീക്ഷിക്കാനും നിയന്ത്രിക്കാനും സെൻസറുകളും AI- പവർഡ് അനലിറ്റിക്‌സും ഉപയോഗിക്കുന്നു. ബാറ്ററിയുടെ ആയുസ്സ് 1,600 ചാർജിംഗ് സൈക്കിളുകളായി വർധിപ്പിക്കാൻ BHE OPPO സഹായിക്കുന്നു – ഏകദേശം 4 വർഷത്തെ പ്രതിദിന ചാർജിംഗ്. രസകരമെന്നു പറയട്ടെ, ഈ സംരക്ഷണം കഠിനമായ കാലാവസ്ഥകളിലും മാറ്റമില്ലാതെ തുടരുന്നു, താപനില -20 C മുതൽ 35C വരെയാണെങ്കിലും ഫോണിന് മാറ്റമില്ലാത്ത തരത്തിൽ ചാർജിംഗ് നിലനിർത്താൻ കഴിയും.
സാങ്കേതിക നവീകരണത്തിലൂടെ, സുസ്ഥിരതയ്ക്കുള്ള 2023-ലെ സീൽ ബിസിനസ് സുസ്ഥിരതാ അവാർഡും കമ്പനി കരസ്ഥമാക്കി.
മികച്ച പ്രകടനം
തീർച്ചയായും, ഈ ഫീച്ചറുകളെല്ലാം ഒരു പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമും പൊരുത്തപ്പെടുന്ന റാമും ഇല്ലാതെ സാധ്യമല്ല. OPPO അവിടെയും നിരാശപ്പെടുത്തുന്നില്ല. MediaTek Dimensity 7050 5G മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് അത്യാധുനികമായ 6 nm മാനുഫാക്ചറിംഗ് പ്രക്രിയയിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ CPU 2.6 GHz വരെ വർധിപ്പിക്കാൻ അനുവദിക്കുന്നു. ഒരു ഇന്റഗ്രേറ്റഡ് ഡൈനാമിക് കമ്പ്യൂട്ട് എഞ്ചിൻ, പ്രകടനവും മെമ്മറി മാനേജ്മെന്റും ഒപ്റ്റിമൈസ് ചെയ്യാൻ സഹായിക്കുന്നു, ഏത് തരത്തിലുള്ള ലോഡിലും പ്രകടനം സുഗമമാണെന്ന് ഇത് ഉറപ്പാക്കുന്നു.
“ഇൻഡസ്ട്രിയിലെ ഏറ്റവും സമഗ്രമായ Android മെമ്മറി അണ്ടർലേ കൺസ്ട്രക്ഷൻ” എന്ന് വിളിക്കുന്നത് നിർമ്മിക്കാൻ OPPO Google-മായി ചേർന്ന് പ്രവർത്തിച്ചു. സാധാരണക്കാരുടെ വാക്കുകളിൽ, മെമ്മറി ആക്സസ് പ്രകടനം സാധാരണയേക്കാൾ വളരെ വേഗത്തിലാണ്, വലിയ ആപ്ലിക്കേഷനുകൾ സുഗമമായി പ്രവർത്തിക്കാൻ ഇതിലൂടെ അവസരമൊരുങ്ങുന്നു.
നിങ്ങൾക്ക് 8 ജിബി റാമും 256 ജിബി സ്റ്റോറേജും ലഭിക്കും. രണ്ടാമത്തേത് മൈക്രോ എസ്ഡി വഴി വികസിപ്പിക്കാം, കൂടാതെ മൾട്ടി-ടാസ്‌കിംഗ് കഴിവുകൾ വർദ്ധിപ്പിക്കുന്നതിന് OS-ന് വെർച്വൽ മെമ്മറിയായി 8 ജിബി വരെ അലോക്കേറ്റ് ചെയ്യാം. OPPO ലാബ്സ് അനുസരിച്ച്, ഫോൺ 48 മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ ടെസ്റ്റ് പാസായി,അതായത് 4 വർഷത്തെ ഉപയോഗത്തിൽ ഫോണിന് കാര്യമായ ലാഗ് ഉണ്ടാകില്ലെന്ന് ഫലത്തിൽ ഉറപ്പ് നൽകുന്നു.
കാര്യക്ഷമവും സുരക്ഷിതവുമായ OS: ColorOS 13.1
ColorOS 13.1 ഏറ്റവും ഡൈനാമിക്കും ഗംഭീരവുമായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഒന്നാണ്, OPPO-യുടെ Reno10 5G-യിൽ ഉള്ളത് ഈ OS ആണ്. ഓട്ടോ-പിക്‌സലേറ്റ് (സ്‌ക്രീൻഷോട്ടുകളിലെ സ്വകാര്യ വിവരങ്ങൾ സ്വയമേവ മങ്ങിക്കുന്നതിന്), ഫോണിനെ എല്ലാത്തിനും ഉപയോഗിക്കാൻ കഴിയുന്ന യഥാർത്ഥവും സാർവത്രികവുമായ റിമോട്ടാക്കി മാറ്റുന്ന ബിൽറ്റ്-ഇൻ ഇൻഫ്രാ-റെഡ് റിമോട്ട് കൺട്രോൾ എന്നിവ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. Reno10 5G, വാസ്തവത്തിൽ, ഈ സവിശേഷത വാഗ്ദാനം ചെയ്യുന്ന ആഗോളതലത്തിൽ ലഭ്യമായ ആദ്യത്തെ ഫോണാണ്.
ഇത് നിരവധി ഉപകരണങ്ങളുമായി തടസ്സമില്ലാത്ത കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പ്രധാനമായി, അതിശയകരമാംവിധം സുരക്ഷിതമായ OS ആണിത്, ഇതിന് അന്താരാഷ്ട്ര ഓർഗനൈസേഷനുകളിൽ നിന്ന് സുരക്ഷാ സർട്ടിഫിക്കേഷനുകളുമുണ്ട്.
ഓൺ ദ് ഗോ പ്രൊഫഷണലുകൾക്കുള്ള ശക്തവും മനോഹരവുമായ ഉപകരണം
ആദ്യ ഇംപ്രഷനുകൾ പ്രധാനമാണ്, OPPO Reno10 5G തീർച്ചയായും അതിന്റെ ഗംഭീരമായ 3D കേർവ്ഡ് രൂപകൽപ്പനയും ആകർഷകമായ OPPO ഗ്ലോ ഫിനിഷും കൊണ്ട് മതിപ്പുളവാക്കുന്നു. പുറത്തെ ഭംഗി മാത്രമല്ല ഇതിനുള്ളത്.
നിങ്ങൾക്ക് സംരക്ഷണത്തിനായി അൾട്രാ-സ്ട്രോങ്ങ് ഗ്ലാസ്, അൾട്രാ-സ്മൂത്ത് 120 ഹെർട്സ് റീഫ്രഷ് നിരക്ക്, അൾട്രാ ഇമ്മേഴ്‌സീവ് HDR10+ സർട്ടിഫൈഡ് 950-നിറ്റ് ഡിസ്‌പ്ലേ, സ്റ്റീരിയോ സ്പീക്കറുകൾ, അൾട്രാ ക്ലിയർ ടെലിഫോട്ടോ പോർട്രെയ്‌റ്റ് ക്യാമറ, ഒരു വലിയ 5000mAh ഫ്ലാഷ് ബാറ്ററി, 67W SUPERVOOCTM ഫ്ലാഷ് ചാർജിംഗ്, അൾട്രാ ലോംഗ് ബാറ്ററി ലൈഫ് തുടങ്ങിയ പലതും ലഭിക്കുന്നു. OPPO Reno10 5G സ്മാർട്ടും ആകർഷകവും നൂതനവുമായ ഒരു സ്മാർട്ട്‌ഫോണാണ്, ഡിജിറ്റൽ ജീവിതത്തെ വിലമതിക്കുന്ന ഏതൊരാൾക്കും എളുപ്പത്തിൽ തിരഞ്ഞെടുക്കാവുന്ന ഒന്നുമാണിത്. 2023-ലെ ഏറ്റവും കഴിവുള്ള സ്‌മാർട്ട്‌ഫോണുകളിൽ ഒന്ന് കണ്ടെത്താൻ നിങ്ങൾ കൂടുതൽ ആഴത്തിൽ തിരയേണ്ടതില്ല.
32,999 രൂപ വിലയുള്ള OPPO Reno10 5G ഇതിനകം വിൽപ്പനയ്‌ക്കെത്തിയിട്ടുണ്ട്, Flipkart, OPPO സ്റ്റോർ, മെയിൻലൈൻ റീട്ടെയിലർമാർ എന്നിവിടങ്ങളിൽ ഇത് ലഭ്യമാകും. OPPO Reno10 5G വാങ്ങാൻ ഉപഭോക്താക്കൾക്ക് നിലവിൽ വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ ഓഫറുകളും ലഭിക്കും.
മലയാളം വാർത്തകൾ/ വാർത്ത/Tech/
OPPO Reno10 5G: അസാധാരണമായ ക്യാമറകൾ, മനോഹരമായ ഡിസൈൻ, അതിവേഗ ചാർജിംഗ് എന്നിവയുള്ള ശരിക്കും ആകർഷകമായ സ്മാർട്ട്ഫോൺ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement