സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് 430 കോടി ജനങ്ങൾ; ലോകജനസംഖ്യയുടെ പകുതിയിലധികമെന്ന് റിപ്പോര്‍ട്ട്
- Published by:user_57
- news18-malayalam
Last Updated:
വടക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ 69 ശതമാനം ആളുകളും 4ജി ഡിവൈസുകളുമാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
ലോകത്തിലെ ജനങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെപ്പറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് ജിഎസ്എം അസോസിയേഷന്‍. മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്ന വിഷയത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 4.3 ബില്യണ്‍ അതായത് 430 കോടി ജനങ്ങളാണ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത്. ലോകജനസംഖ്യയുടെ പകുതിയിലധികം വരുമിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 4.6 ബില്യണ്‍ (460 കോടി) ആണ്. അതില്‍ 4 ബില്യണ്‍ (400 കോടി) ജനങ്ങളും സ്മാര്‍ട്ട് ഫോണ്‍ വഴി ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരാണ്.
മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിലെ പ്രാദേശിക വ്യത്യാസത്തെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വടക്കേ അമേരിക്ക, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ 69 ശതമാനം ആളുകളും 4ജി ഡിവൈസുകളുമാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ഇപ്പോഴും 3ജി നെറ്റ് വര്‍ക്ക് സംവിധാനമാണ് ഉപയോഗിക്കുന്നത്.
advertisement
മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം ലോകവ്യാപകമായെങ്കിലും 3.4 ബില്യണ്‍ ജനങ്ങള്‍ക്ക് ഇപ്പോഴും ഈ സൗകര്യങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ജനസംഖ്യയുടെ 38 ശതമാനം വരുന്ന ഈ ജനങ്ങള്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ളയിടത്താണ് ജീവിക്കുന്നത്. എന്നാല്‍ ഈ വിഭാഗം അവ ഉപയോഗിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സബ്-സഹാറന്‍ ആഫ്രിക്കയുടെ ജനസംഖ്യയുടെ 59 ശതമാനം പേര്‍ക്കും ദക്ഷിണേഷ്യയിലെ ജനസംഖ്യയുടെ 52 ശതമാനം ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകജനസംഖ്യയുടെ എട്ട് ശതമാനം അഥവാ 60 കോടി പേര്‍ സാധാരണ ഫോണുകളിലൂടെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
advertisement
കണക്ടിവിറ്റിയില്ലായ്മ പലരെയും ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് പിന്നോട്ടടിക്കുന്നു. ഇത് വിദ്യാഭ്യാസമില്ലാത്തവരുടെയും ദരിദ്രരുടെയും സ്ഥിതി വഷളാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉയര്‍ന്ന ജീവിതച്ചെലവ് അവരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 20, 2023 8:56 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് 430 കോടി ജനങ്ങൾ; ലോകജനസംഖ്യയുടെ പകുതിയിലധികമെന്ന് റിപ്പോര്‍ട്ട്