5G നവീകരണത്തിനായി റിലയൻസ് ജിയോയും വൺപ്ലസ് ഇന്ത്യയും ഒരുമിക്കുന്നു
- Published by:Arun krishna
- news18-malayalam
Last Updated:
രണ്ട് ബ്രാൻഡുകളും അത്യാധുനിക 5 ജി ഇന്നോവേഷൻ ലാബ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു.
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ സേവന കമ്പനിയായ റിലയൻസ് ജിയോയും അത്യാധുനിക സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ബ്രാൻഡായ വൺപ്ലസും ഇന്ത്യയിൽ 5G സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം ഉപയോക്താക്കൾക്ക് പുതിയ അനുഭവങ്ങൾ നൽകുന്നതിന് ജിയോയുടെയും വൺപ്ലസിന്റെയും സാങ്കേതിക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരും.
വൺ പ്ലസിനും ജിയോ ട്രൂ 5 ജി ഉപയോക്താക്കൾക്കും കൂടുതൽ മികച്ച നെറ്റ്‌വർക്ക് അനുഭവവും നൽകാനാണ് വൺപ്ലസും ജിയോയും തമ്മിലുള്ള സഖ്യം ലക്ഷ്യമിടുന്നത്. ഈ സംരംഭത്തെ ശക്തിപ്പെടുത്തുന്നതിന്, രണ്ട് ബ്രാൻഡുകളും അത്യാധുനിക 5 ജി ഇന്നോവേഷൻ ലാബ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചു.
"സാധ്യമായതിന്റെ അതിരുകൾ ഭേദിക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു, ജിയോയുമായുള്ള ഈ പങ്കാളിത്തം ആ പ്രതിബദ്ധതയുടെ തെളിവാണ്. ഈ പങ്കാളിത്തം കണക്റ്റിവിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു ധീരമായ ചുവടുവെപ്പിനെ സൂചിപ്പിക്കുന്നു. ജിയോയും വൺപ്ലസ് ഇന്ത്യയും ഒരുമിച്ച് രാജ്യത്തെ 5G ലാൻഡ്‌സ്‌കേപ്പ് പുനർനിർവചിക്കുന്നതിന്, ഉപയോക്താക്കൾക്ക് മുന്നിലുള്ള പരിധിയില്ലാത്ത സാധ്യതകളിലേക്ക് ഒരു കാഴ്ച നൽകുന്നു,” വൺപ്ലസ് വക്താവ് പറഞ്ഞു.
advertisement
"ഇന്ത്യയിലെ ഏറ്റവും മികച്ച 5G നെറ്റ്‌വർക്കാണ് ജിയോ ട്രൂ 5 ജി. ഇന്ന്, ജിയോ ട്രൂ 5 ജി ശക്തമായ ട്രൂ 5 ജി നെറ്റ്‌വർക്ക് ഉപയോഗിച്ച് രാജ്യം മുഴുവൻ കവറേജ് നൽകുന്നു . ഇന്ത്യയിലെ മൊത്തം 5G വിന്യാസത്തിന്റെ 85% ജിയോയാണ് നിർമ്മിച്ചിരിക്കുന്നത്. ഞങ്ങളുടെ ഉപയോക്താക്കൾക്ക് മാന്ത്രികമായ 5G അനുഭവങ്ങൾ പരിചയപ്പെടുത്തനുള്ള സമയമാണിത്, വൺപ്ലസ് മായുള്ള ഈ പങ്കാളിത്തം ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. അടുത്ത കുറച്ച് മാസങ്ങളിൽ, ഞങ്ങളുടെ ഉപയോക്താക്കൾക്ക് മികച്ചതും മെച്ചപ്പെടുത്തിയതുമായ ഗെയിമിംഗ്, സ്ട്രീമിംഗ്, 5 ജി യുടെ മികച്ച ഉപയോഗ അനുഭവം എന്നിവ അനുഭവപ്പെടുമെന്ന് ജിയോ വക്താവ് പറഞ്ഞു.
advertisement
പുതിയ ഫീച്ചറുകൾ വികസിസിപ്പിക്കുന്നതിലും പരീക്ഷണത്തിലും വിപ്ലവം സൃഷ്ടിക്കുന്നതിനൊപ്പം അന്തിമ ഉപയോക്താക്കളിലേക്ക് ഇത് വേഗത്തിൽ എത്തിക്കുന്നതിനുമായാണ് ഈ സഹകരണം സജ്ജീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 27, 2024 1:50 PM IST