Reliance Jio| സിയാച്ചിനിൽ സൈനികര്‍ക്ക് 4G, 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കി റിലയൻസ് ജിയോ
- Published by:Rajesh V
- news18-malayalam
Last Updated:
ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയിൽ 4G, 5G സേവനങ്ങൾ ലഭ്യമാക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്റർ
ലഡാക്ക്: ജനുവരി 15ലെ സൈനിക ദിനത്തിന് മുന്നോടിയായി, ഇന്ത്യൻ സൈന്യവുമായി സഹകരിച്ച് റിലയൻസ് ജിയോ, ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ 4G, 5G നെറ്റ്‌വർക്ക് ലഭ്യമാക്കി. ഇതോടെ കഠിനവും ശക്തവുമായ മേഖലയിൽ തടസമില്ലാത്ത കണക്റ്റിവിറ്റി നൽകുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി റിലയൻസ് ജിയോ മാറി.
രാജ്യത്ത് തന്നെ വികസിപ്പിച്ചെടുത്ത സ്റ്റാക്ക് 5G സാങ്കേതികവിദ്യ ഉപയോഗിച്ച്, റിലയൻസ് ജിയോ പ്ലഗ്-ആൻഡ്-പ്ലേ പ്രീ-കോൺഫിഗർ ചെയ്ത ഉപകരണങ്ങൾ വിജയകരമായി വിന്യസിച്ചു. ഒന്നിലധികം പരിശീലന സെഷനുകൾ, സിസ്റ്റം പ്രീ-കോൺഫിഗറേഷൻ, സമഗ്രമായ പരിശോധന എന്നിവ ആസൂത്രണം ചെയ്യുന്നതിൽ നിന്ന് സൈന്യവുമായി ഏകോപിപ്പിച്ചാണ് ഈ നേട്ടം സാധ്യമാക്കിയത്.
ജിയോയുടെ ഉപകരണങ്ങൾ സിയാച്ചിനിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നത് ഉൾപ്പെടെ ലോജിസ്റ്റിക്സ് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യൻ സൈന്യം നിർണായക പങ്ക് വഹിച്ചു. -50°C വരെ താപനില താഴുന്ന സാഹചര്യങ്ങൾ ഉള്ള കാരക്കോറം ശ്രേണിയിലെ 16,000 അടി ഉയരത്തിൽ കണക്റ്റിവിറ്റി ഉറപ്പാക്കാൻ ഈ സഹകരണം സഹായിച്ചു.
advertisement
രാജ്യത്തിന്റെ ഏറ്റവും വിദൂര കോണുകളെ ബന്ധിപ്പിക്കുന്നതിന് ഭൂമിശാസ്ത്രപരമായ വെല്ലുവിളികളെ അതിജീവിക്കുന്നതിനുള്ള ജിയോയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്. ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ ഇന്ത്യയുടെ അതിർത്തികൾ സംരക്ഷിക്കുന്നതിൽ രാജ്യത്തിന്റെ സായുധ സേനയെ പിന്തുണയ്ക്കുന്നതിന് വിശ്വസനീയമായ ആശയവിനിമയ പരിഹാരങ്ങൾ നൽകുന്നതിൽ ജിയോയുടെ സാങ്കേതിക വൈദഗ്ധ്യവും ഇത് പ്രകടമാക്കുന്നു.
ലഡാക്ക് മേഖലയിലും അതിർത്തി പ്രദേശങ്ങളിലും റിലയൻസ് ജിയോ നെറ്റ്വർക്ക് ക്രമേണ വർധിപ്പിച്ചുവരികയാണ്. വെല്ലുവിളി നിറഞ്ഞ ഈ ഭൂപ്രദേശങ്ങളിൽ 4G സേവനങ്ങൾ നൽകുന്ന ആദ്യ ഓപ്പറേറ്റർ എന്ന നിലയിൽ, സമാനതകളില്ലാത്ത ഡിജിറ്റൽ കണക്റ്റിവിറ്റിയിലൂടെ സൈനികരെ ശാക്തീകരിക്കുന്നത് ജിയോ തുടരകുകയാണ്.
advertisement
സിയാച്ചിനിൽ 5G സേവനങ്ങൾ ആരംഭിച്ചതോടെ, റിലയൻസ് ജിയോ ടെലികോം വ്യവസായത്തിൽ ഒരു പുതിയ ചരിത്രം രചിക്കുകയാണ്. ലോകത്തിലെ ഏറ്റവും ദുർഘടമായ അന്തരീക്ഷങ്ങളിലൊന്നിൽ ഒരു ചരിത്ര നേട്ടം അടയാളപ്പെടുത്തിയത്. സായുധ സേനയുടെ സമർപ്പണത്തെയും പ്രതിരോധശേഷിയെയും ആദരിച്ചുകൊണ്ട് ഇന്ത്യയുടെ എല്ലാ കോണുകളും ഡിജിറ്റലായി ബന്ധിപ്പിക്കുക എന്ന ജിയോയുടെ ദർശനത്തെ ഈ നാഴികക്കല്ല് അടിവരയിടുന്നു.
ഇന്ത്യയുടെ സാങ്കേതിക പുരോഗതിക്കും സായുധ സേനയുടെ അജയ്യമായ മനോഭാവത്തിനുമുള്ള ആദരവാണ് ഈ മഹത്തായ നേട്ടം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Jammu,Jammu and Kashmir
First Published :
January 13, 2025 8:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
Reliance Jio| സിയാച്ചിനിൽ സൈനികര്‍ക്ക് 4G, 5G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ലഭ്യമാക്കി റിലയൻസ് ജിയോ