Jio Bharat Phone: ജിയോ ഭാരത് ഫോണിന്റെ പുതിയ മോഡൽ അവതരിപ്പിച്ചു; 123 രൂപയ്ക്ക് അൺലിമിറ്റഡ് കോളും 14 GB ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും
- Published by:Rajesh V
- news18-malayalam
Last Updated:
ജിയോ ഭാരത് ഫോണുകളിൽ ഏറ്റവും ചെലവ് കുറഞ്ഞ റീചാർജ് പ്ലാനുകൾ ഇപ്പോഴും ലഭ്യം
ജിയോ ഭാരത് 4ജി ഫോണുകളുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കുന്നതായി റിലയൻസ് ജിയോ അറിയിച്ചു. ഏറ്റവും പുതിയ മോഡൽ വലിയ സ്‌ക്രീനും ജിയോ ചാറ്റ് പോലുള്ള അധിക സവിശേഷതകളുമായാണ് എത്തുന്നത്.
യുപിഐ ഇന്റഗ്രേഷൻ ജിയോ പേ, ലൈവ് ജിയോ ടി വി, ജിയോ സിനിമ, ജിയോ സാവൻ മ്യൂസിക് ആപ്പ്, പുതിയ ജിയോ ചാറ്റ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളോടെയാണ് പുതിയ ജിയോ ഭാരത് മോഡൽ എത്തിയിരിക്കുന്നത്. വില 1399 രൂപ.
പുതിയ ഫീച്ചർ ജിയോ ചാറ്റ്
ജിയോ ചാറ്റ് ഒരു തൽക്ഷണ സന്ദേശമയയ്‌ക്കൽ- വോയ്‌സ്/ വീഡിയോ കോളിംഗ് -സേവനമാണ്. ഉപയോക്താവിന് പ്രാദേശിക ഭാഷകളിൽപ്പോലും സന്ദേശം അയക്കാനും ഗ്രൂപ്പ് ചാറ്റ് ചെയ്യാനും കഴിയും. നിങ്ങൾക്ക് ബ്രാൻഡുകൾ, ബിസിനസുകൾ, ഓർഗനൈസേഷനുകൾ, ഗവൺമെന്റുകൾ എന്നിവയുമായി ഒരു 2-വേ ഇന്ററാക്ടീവ് ചാറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോമിലൂടെ ഇടപഴകാനും ഓഫറുകളും വാർത്താ അപ്‌ഡേറ്റുകളും സ്വീകരിക്കാനും ഫീഡ്‌ബാക്ക് നൽകാനും മറ്റും കഴിയും.
advertisement
28 ദിവസത്തേക്ക് 123 രൂപയും ഒരു വർഷത്തേക്ക് 1234 രൂപയും വരുന്ന പ്ലാനുകളിൽ അൺലിമിറ്റഡ് കോളുകളും യഥാക്രമം 14 ജി ബി , 168 ജി ബി വീതം ഡാറ്റയും ലഭിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
July 24, 2024 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Jio Bharat Phone: ജിയോ ഭാരത് ഫോണിന്റെ പുതിയ മോഡൽ അവതരിപ്പിച്ചു; 123 രൂപയ്ക്ക് അൺലിമിറ്റഡ് കോളും 14 GB ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയും