ആകർഷകമായ ഫീച്ചറുകളുമായി സാംസങ് ഗ്യാലക്സി എ52 വിപണിയിൽ

Last Updated:

30,200 രൂപയാണ് വിപണിയിൽ ഗ്യാലക്സി എ52 - വിന്റെ വില. ഗാലക്‌സി A52 5ജി, ഗാലക്‌സി A72 എന്നിവയാണ് ഈ ശ്രേണിയിൽ സാംസങ് പുറത്തിറക്കിയ മറ്റു മോഡലുകൾ.

ടെക് ലോകത്തെ ഭീമനായ സാംസങ്, ഗ്യാലക്സി എ ശ്രേണിയിലേക്ക് അടുത്തിടെ അവതരിപ്പിച്ച പുത്തൻ സ്മാർട്ടഫോണുകളിൽ ഒന്നാണ് ഗ്യാലക്സി എ 52. 2021 മാർച്ച് 17നാണ് ഈ മോഡൽ വിപണിയിൽ എത്തിയത്. ആകർഷകമായ ഫീച്ചറുകളോടു കൂടിയാണ് ഈ മോഡൽ സാംസങ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 6.5 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേ സ്‌ക്രീനോടു കൂടിയ ഗ്യാലക്സി എ 52-ന്റെ റെസൊല്യൂഷൻ 1080 x 2400 ആണ്. പോരാത്തതിന് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയാണ്ആകർഷകമായ ഈ ഹാൻഡ്സെറ്റിനുള്ളത്. 4 ജി ബി റാം മെമ്മറിയുള്ള ഈ മോഡലിന്റെ പ്രൊസസർ ക്വാൽകം സ്നാപ്ഡ്രാഗൺ 720G ആണ്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഗ്യാലക്സി എ52-ൽ ലഭ്യമായിട്ടുള്ളത്. 4500 mAh-ന്റെ ബാറ്ററിയും ഈ മോഡലിന്റെ മറ്റൊരു ആകർഷണമാണ്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന മോഡലാണ് ഇത്.
advertisement
ഗ്യാലക്സി എ52 - വിന്റെ പ്രധാന ആകർഷണം അതിന്റെ ക്യാമറ തന്നെയാണ്. പുറകിൽ രണ്ട് ക്യാമറകളാണ് ഈ മോഡലിനുള്ളത്. 64 മെഗാ പിക്സലിന്റേതാണ് ആദ്യത്തെ ക്യാമറ. അതിന് f/1.8 അപ്പർച്ചറാണ് ഉള്ളത്. രണ്ടാമത്തെ ക്യാമറയാകട്ടെ f/2.2 അപ്പർച്ചറോടു കൂടിയ 12 മെഗാപിക്സലിന്റെ ക്യാമറയാണ്. മൊത്തത്തിൽ നല്ല ക്വാളിറ്റിയുള്ള ചിത്രങ്ങളും വീഡിയോകളും എടുക്കാൻ ഉതകുന്ന വിധത്തിലുള്ള മികച്ച ക്യാമറകളാണ് ഈ സ്മാർട്ട് ഫോണിൽ സാംസങ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്യാമറയ്ക്ക് ഓട്ടോ ഫോക്കസുമുണ്ട്. ഇനി ഫ്രണ്ട് ക്യാമറയാകട്ടെ, f/2.2 അപ്പർച്ചറോടു കൂടിയ 32 മെഗാപിക്സലിന്റെ മികച്ച ക്യാമറയാണ്.
advertisement
ആൻഡ്രോയിഡ് 11-നെ അടിസ്ഥാനപ്പെടുത്തിയുള്ള യു ഐ 3.1 ആണ് ഗ്യാലക്സി എ52-ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 128 ജി ബി സ്റ്റോറേജുള്ള ഈ മോഡലിൽ 1000 ജി ബി വരെയുള്ള മെമ്മറി കാർഡും ഉപയോഗിക്കാൻ കഴിയുന്നതാണ്. രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഈ ഫോണിൽ നാനോ സിം കാർഡുകളാണ് സപ്പോർട്ട് ചെയ്യുക. 189 ഗ്രാമാണ് ഈ ഫോണിന്റെ ഭാരം. 159.9 mm ഉയരവും 75.10 mm വീതിയും 8.40 mm തിക്ക്നസുമാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. ഓസംബ്ലാക്ക്, ഓസംബ്ലൂ, ഓസം വയലറ്റ്, ഓസം വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
advertisement
വൈഫൈ, ജി പി എസ്, യു എസ് ബി ടൈപ്പ് സി, 3 ജി, 4 ജി എന്നിവയാണ് കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് ഈ മോഡലിൽ ലഭ്യമായിരിക്കുന്ന ഫീച്ചറുകൾ. ആക്സിലറോമീറ്റർ, ആമ്പിയന്റ് ലൈറ്റ് സെൻസർ, കോമ്പസ്, മാഗ്നറ്റോമീറ്റർ, ഗൈറോസ്കോപ്പ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഫിംഗർപ്രിന്റ് സെൻസർ എന്നീ സെൻസറുകളും ഈ ഫോണിൽ ലഭ്യമാണ്.
advertisement
30,200 രൂപയാണ് വിപണിയിൽ ഗ്യാലക്സി എ52 - വിന്റെ വില. ഗാലക്‌സി A52 5ജി, ഗാലക്‌സി A72 എന്നിവയാണ് ഈ ശ്രേണിയിൽ സാംസങ് പുറത്തിറക്കിയ മറ്റു മോഡലുകൾ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
ആകർഷകമായ ഫീച്ചറുകളുമായി സാംസങ് ഗ്യാലക്സി എ52 വിപണിയിൽ
Next Article
advertisement
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
'കഴിഞ്ഞ 5 വർഷം രാവിനെ പകലാക്കി പ്രവർത്തനം നടത്തിയ ബി.ജെപി പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നു': വിവി രാജേഷ്
  • വിവി രാജേഷ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു

  • കഴിഞ്ഞ 5 വർഷം രാവും പകലാക്കി പ്രവർത്തിച്ച പ്രവർത്തകരുടെ കാലിൽ പൂവിട്ട് പൂജിക്കുന്നുവെന്ന് രാജേഷ്

  • തിരഞ്ഞെടുപ്പിൽ വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് രാജേഷ് ഉറപ്പു നൽകി

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement