• HOME
  • »
  • NEWS
  • »
  • money
  • »
  • വില ഒരു ലക്ഷത്തിന് മുകളിലായാലെന്താ, 24 മണിക്കൂറിനിടെ സാംസങ് ഗാലക്സി S23 ക്ക് 1400 കോടിയുടെ ബുക്കിങ്

വില ഒരു ലക്ഷത്തിന് മുകളിലായാലെന്താ, 24 മണിക്കൂറിനിടെ സാംസങ് ഗാലക്സി S23 ക്ക് 1400 കോടിയുടെ ബുക്കിങ്

1,24,999 രൂപയ്ക്കാണ് Galaxy S23 Ultra വില ആരംഭിക്കുന്നത്

  • Share this:

    ദിവസങ്ങൾക്കു മുമ്പാണ് സാംസങ് തങ്ങളുടെ ഗാലക്സി എസ്23 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 1,24,999 രൂപയുടെ ഗാലക്സി എസ്23 അൾട്ര ആണ്. വില കൊണ്ടു തന്നെയാണ് ഗാലക്സി എസ്23 അൾട്രാ ചർച്ചയായത്. S23+, S23 എന്നിവയാണ് സീരീസിലെ മറ്റു ഫോണുകൾ. 94,999 രൂപയാണ് S23+ ന്റെ വില. S23 ആകട്ടെ, 74,999 രൂപയ്ക്കുമാണ് വിപണയിലെത്തുക.

    പൊള്ളുന്ന വിലയിൽ സാംസങ് പുതിയ സ്മാർട്ഫോണുകൾ അവതരിപ്പിച്ചപ്പോൾ അത് ഇന്ത്യൻ മാർക്കറ്റിൽ വലിയ ചലനങ്ങൾ ഉണ്ടാക്കില്ലെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ, പ്രവചനങ്ങളെ കാറ്റിൽ പറത്തുന്നതാണ് ഗാലക്സി S23 ക്ക് ഇന്ത്യയിൽ ലഭിച്ച പ്രീ ബുക്കിങ്. ഇതിനകം 1.40 ലക്ഷം പേർ പ്രീ-ബുക്കിങ് നേടിയതായി സാംസങ് അവകാശപ്പെടുന്നു. അതും ലോഞ്ച് ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ! ഇന്ത്യൻ വിപണിയിൽ ഫോൺ വിൽപ്പന തുടങ്ങുന്നതിനു മുമ്പു തന്നെ 1,400 കോട‌ിയുട‌െ ഓർഡർ ലഭിച്ചു കഴിഞ്ഞു.

    Also Read- iMac മുതൽ iPhone വരെ; ആപ്പിളിന്റെ ‘i’ അർത്ഥമാക്കുന്നത് അഞ്ച് വ്യത്യസ്ത കാര്യങ്ങൾ

    ഇത് പുതിയ റെക്കോർഡ് ആണെന്ന് സാംസങ് തന്നെ പറയുന്നു. പ്രീ-ബുക്കിംഗിന്റെ ആദ്യ ദിവസത്തെ ശരാശരി വിൽപ്പന വില ഏകദേശം 1 ലക്ഷം രൂപയാണ്, ഇത് കൂടുതൽ പേർ പ്രീമിയം എസ് 23 അൾട്ര വാങ്ങുന്നുവെന്നതിന്റെ സൂചനയാണ്.

    Also Read- വാറന്റി തീർന്ന ഐഫോണുകളുടെ ബാറ്ററി മാറ്റാനുള്ള നിരക്ക് കൂട്ടും; മാറ്റം ഈ മാർച്ച് മുതൽ

    സ്‌മാർട്ട് ഫിനാൻസിങ് ഓപ്‌ഷനുകളും പ്രീ-ബണ്ടിൽഡ് ഓഫറുകളുമാണ് സാംസങ്ങിന് ഗുണകരമായത്. മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ഉപയോക്താവിന് 50,000 രൂപ വരെ ഓഫറുകൾ ലഭിക്കുന്നു. കൂടാതെ, സാംസങ് ഈസി ഫിനാൻസിംഗ് പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു. ഇതുവഴി 1,24,999 രൂപ ഗാലക്സി എസ്23 അൾട്ര 5,200 രൂപയുടെ EMI യ്ക്ക് സ്വന്തമാക്കാം.

    124999 രൂപയ്ക്കാണ് ഗാലക്സി എസ്23 അൾട്രയുടെ വില ആരംഭിക്കുന്നത്. ഈ വിലയ്ക്ക് 12GB+256GB മോഡൽ ലഭിക്കും. 12GB + 256 GB വേരിയന്റിന് 134999 രൂപയാണ് വില. 12GB + 1TB വേരിയന്റാണെങ്കിൽ 154999 രൂപ നൽകേണ്ടി വരും.

    Published by:Naseeba TC
    First published: