ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്സ് ഭീമനായ സാംസങ് (samsung) ഇന്ത്യയിലെ (india) ഫീച്ചര്‍ ഫോണ്‍ വില്‍പ്പന നിര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ദി ഇക്കണോമിക് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റിപ്പോര്‍ട്ട് അനുസരിച്ച്, സാംസങ്ങിന്റെ അവസാന ബാച്ച് ഫീച്ചര്‍ ഫോണുകള്‍ (feature phones) ഡിക്സണ്‍ (dixon) നിര്‍മ്മിക്കും. ഈ വര്‍ഷം ഡിസംബറിലായിരിക്കും നിര്‍മ്മാണം നടക്കുക. അതിനുശേഷം, കമ്പനി ഇന്ത്യയില്‍ ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിക്കില്ല. വില കൂടിയ ഫോണുകളുടെ നിര്‍മ്മാണത്തിലേക്ക് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. 15,000 രൂപ വിലനിലവാരത്തിലുള്ള സ്മാര്‍ട്ട്ഫോണുകളാണ് സാംസങ് അവതരിപ്പിക്കുന്നതെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സര്‍ക്കാരിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയിലേക്ക് സംഭാവന നല്കുന്ന രണ്ട് പ്രധാന ബഹുരാഷ്ട്ര കമ്പനികളില്‍ ഒന്നാണ് സാംസങ്. '' അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അല്ലെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ഫീച്ചര്‍ ഫോണ്‍ ബിസിനസ്സ് അവസാനിപ്പിക്കും, '' സാംസങ് ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.
ഇന്ത്യയില്‍ ഫീച്ചര്‍ ഫോണുകള്‍ കുറഞ്ഞുവരികയാണ്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച്, 2022-ന്റെ ആദ്യ പാദത്തില്‍ ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ 39 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ മുന്നില്‍ നിന്നിരുന്ന സാംസങ് ഐടെല്‍, ലാവ എന്നീ കമ്പനികള്‍ക്ക് പിന്നിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ കമ്പനി ഇരട്ട അക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി സാംസങ് എക്സിക്യൂട്ടീവുകള്‍ പറഞ്ഞു. 2022 ലെ ഒന്നാം പാദത്തില്‍, 22 ശതമാനം വിപണി വിഹിതമുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡാണ് സാംസങ്.
Also Read-Motorola Edge 30 | മോട്ടറോള എഡ്ജ് 30 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളും അറിയാംസാംസങിന്റെ പിന്‍വാങ്ങല്‍ ഫീച്ചര്‍ ഫോണ്‍ വിഭാഗത്തിലെ എതിരാളികളായ ലാവ, എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ, ട്രാന്‍സ്ഷന്‍ ഹോള്‍ഡിംഗിന്റെ ഐറ്റല്‍ സബ് ബ്രാന്‍ഡ് എന്നിവയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. കൗണ്ടര്‍പോയിന്റ് റിപ്പോർട്ട് അനുസരിച്ച്, മാര്‍ച്ചില്‍ 15,000 രൂപയ്ക്ക് മുകളിലുള്ള 5G ഹാന്‍ഡ്സെറ്റുകളുടെ വില്‍പ്പനയില്‍ കമ്പനി 22% ഷെയര്‍ സ്വന്തമാക്കിയിട്ടുണ്ട്. ചൈനീസ് എതിരാളിയായ ഷവോമിയെ പിന്തള്ളിയാണ് സാംസങിന്റെ മുന്നേറ്റം. തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 5G സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡ് കൂടിയാണ് സാംസങ്.
Also Read-Instagram | റീൽസ് പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം; അറിയേണ്ടതെല്ലാംലോകത്തെ ഫീച്ചര്‍ ഫോണുകളുടെ ഒരു വലിയ കയറ്റുമതി കേന്ദ്രമായി ഇന്ത്യ തുടരുന്നുണ്ട്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,496 കോടി രൂപയുടെ കയറ്റുമതി കമ്പനി രജിസ്റ്റര്‍ ചെയ്തു, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2020 ല്‍ നിന്ന് 621% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഫീച്ചര്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നതില്‍ സാംസങ്ങിന് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാനാകുമെന്ന് മാര്‍ക്കറ്റ് ട്രാക്കേഴ്സ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.