കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സംവിധാനം; പുത്തൻ ഫീച്ചറുകളോടെ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 വിപണിയില്‍
- Published by:Sarika KP
- news18-malayalam
Last Updated:
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 999 ഡോളർ മുതലാണ്.
പുത്തൻ ഫീച്ചറുകളോടെ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 വിപണിയില്‍. കഴിഞ്ഞ വർഷം പുറത്തിറങ്ങി ജനമനസ്സ് കീഴടക്കിയ ഗാലക്സി Z ഫ്ലിപ്പ് 4ന്റെ പിൻഗാമിയായി പുറത്തിറങ്ങിയ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 ഒട്ടേറെ ആകർഷകമായ സവിശേഷതകളോടെയാണ് ഇക്കുറി കൊണ്ടുവന്നിട്ടുളളത്. സാസംങ് സംഘടിപ്പിച്ച ഗാലക്സി അൺപാക്ഡ് 2023 ചടങ്ങിലൂടെ ഗ്യാലക്സി സെഡ് ഫ്ലിപ്, ഫോൾഡ് ഏറ്റവും പുതിയ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയതായി അവതരിപ്പിച്ച സെഡ് ഫ്ലിപിന്റെ ഏറ്റവും വലിയ മാറ്റം കവർ ഡിസ്പ്ലേയിലാണ്. ചെറിയ 1.9 ഇഞ്ച് എന്നതിൽനിന്നു 3.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേ(704×748) ആയി മാറിയിരിക്കുന്നു. ഏറ്റവും കസ്റ്റമൈസെബിൾ ആയി അവതരിപ്പിച്ചിരിക്കുന്ന കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സന്ദേശങ്ങൾക്കു(ഫുൾ കീബോർഡ്) മറുപടി അയയ്ക്കാനുമൊക്കെയുള്ള സംവിധാനം ഉണ്ട്.
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത് 999 ഡോളർ മുതലാണ്. ഇത് ഏകദേശം 82,000 രൂപയോളമാണ്. ബ്ലൂ, ക്രീം, ഗ്രാഫൈറ്റ്, ഗ്രേ, ഗ്രീൻ, ലാവെൻഡർ, മിന്റ്, യെല്ലോ ഷേഡുകളിൽ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 സ്മാർട്ട്ഫോൺ ലഭ്യമാകും. ക്യാമറയുടെ കാര്യത്തിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5യിൽ ഉള്ളത്. എഫ്/2.2 ലെൻസും 123 ഡിഗ്രി ഫീൽഡ് വ്യൂവുമുള്ള 12 മെഗാപിക്‌സൽ അൾട്രാ വൈഡ് പ്രൈമറി സെൻസറാണ് ഫോണിലുള്ളത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
July 27, 2023 8:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
കവർ ഡിസ്പ്ലേയിൽത്തന്നെ കോൾ ചെയ്യാനും ഫൊട്ടോ എടുക്കാനും സംവിധാനം; പുത്തൻ ഫീച്ചറുകളോടെ സാംസങ് ഗാലക്സി Z ഫ്ലിപ്പ് 5 വിപണിയില്‍