നിങ്ങളുടെ ഇമെയിൽ വിലാസം എല്ലാവർക്കും ഷെയർ ചെയ്യാമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
എല്ലാ കാര്യങ്ങൾക്കും ഇ-മെയിൽ വിലാസം നൽകുന്നതിനു മുൻപ് രണ്ടാമതൊന്നു ചിന്തിക്കണം!
പലപ്പോഴും പല ആവശ്യങ്ങൾക്കുമായും പലരും തങ്ങളുടെ ഇ-മെയിൽ അഡ്രസ് മറ്റുള്ളവർക്ക് പങ്കുവെയ്ക്കാറുണ്ട്. അത് വെബ്സൈറ്റുകളോ ആപ്പുകളോ എന്തുമായിക്കൊള്ളട്ടെ, ഇ-മെയിൽ അല്ലേ ചോദിച്ചത്, പ്രശ്നമൊന്നുമില്ലല്ലോ എന്ന ധാരണയിൽ ആയിരിക്കാം അങ്ങനെ ചെയ്യുന്നത്. അടിസ്ഥാന വിവരങ്ങൾ നൽകുന്നതിന്റെ കൂടെ പലരും ചോദിക്കുന്ന ഒന്നായിരിക്കും ഇ-മെയിൽ വിലാസം. ഇത് നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം, എന്നാൽ ഇങ്ങനെ എല്ലാ കാര്യങ്ങൾക്കും ഇ-മെയിൽ വിലാസം നൽകുന്നതിനു മുൻപ് രണ്ടാമതൊന്നു ചിന്തിക്കണം.
കമ്പനികൾക്കോ വെബ്സൈറ്റുകളോ പരസ്യദാതാക്കൾക്കും മറ്റ് വെബ് സൈറ്റുകൾക്കും ആപ്പുകൾക്കും ഈ ഇ മെയിൽ വിലാസം ഷെയർ ചെയ്യാം, അല്ലെങ്കിൽ ലിങ്ക് ചെയ്യാം. അവർ നിങ്ങളെ ബന്ധപ്പെടുന്നതിനായി ഈ വിലാസം ഉപയോഗിക്കും. അവരുടെ പരസ്യങ്ങളും അവരെക്കുറിച്ചുള്ള വിവരങ്ങളും തുടർച്ചയായി നിങ്ങൾക്ക് ഇമെയിൽ വഴി ലഭിക്കുകയും ചെയ്യും. ഇതു മാത്രമല്ല, നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അവർ മറ്റ് വെബ്സൈറ്റുകളുമായും ആപ്പുകളുമായും ലിങ്ക് ചെയ്യുകയും ചെയ്യും.
advertisement
പതിറ്റാണ്ടുകളായി, തങ്ങളുടെ ടാർഗെറ്റുകൾ കണ്ടെത്താനും പരസ്യങ്ങൾ നൽകാനും വെബ്‌സൈറ്റുകളും ആപ്പുകളും സ്വീകരിച്ചു വരുന്ന രീതിയാണിത്. ഇതിനെതിരെ 2021-ൽ ആപ്പിൾ ഒരു സോഫ്റ്റ്‌വെയർ ഫീച്ചർ പുറത്തിറക്കിയിരുന്നു. ഐഫോൺ ഉപയോക്താക്കളെ ഇത്തരം വെബ്‌സൈറ്റുകളെയും ആപ്പുകളെയും ബ്ലോക്ക് ചെയ്യാനും അവരുടെ ട്രാക്കിങ്ങ് തടയാനും സഹായിക്കുന്ന ഫീച്ചർ ആയിരുന്നു ഇത്. 2024-ഓടെ ക്രോം ബ്രൗസറിൽ സമാനമായ ഫീച്ചർ അവതരിപ്പിക്കുമെന്ന് ഗൂഗിളും അറിയിച്ചിട്ടുണ്ട്.
ഒരു ഇമെയിൽ വിലാസം ലഭിച്ചാൽ നമ്മളെക്കുറിച്ചുള്ള പല കാര്യങ്ങളും ട്രാക്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ സ്കൂൾ, നിങ്ങളുടെ കാർ, മതം അങ്ങനെ പലതും. ഇവയൊക്കെ മറ്റുള്ള സൈറ്റുകളിലേക്ക് ലിങ്ക് ചെയ്യപ്പെടുകയും ചെയ്യാം. ഇമെയിൽ അക്കൌണ്ട് എന്നത് ഇന്ന് മെയിലുകൾ അയയ്‌ക്കാനോ സ്വീകരിക്കാനോ മാത്രമായല്ല പലരും ഉപയോഗിക്കുന്നത് എന്ന കാര്യവും ഓർക്കണം. ഉപയോക്താക്കൾ പല പ്രധാനപ്പെട്ട ഡാറ്റകളും ഇമെയിൽ അക്കൌണ്ടിൽ സ്റ്റോർ ചെയ്ത് വെക്കുന്നുണ്ട്.
advertisement
നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കി വെക്കാൻ ഇ-മെയിൽ അക്കൗണ്ട് സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. ജി-മെയിലിന്റെ സുരക്ഷയ്ക്കായി നിങ്ങൾക്ക് ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ ഉപയോഗിക്കാം. ഇത് നിങ്ങളുടെ അക്കൗണ്ടിന് ഒരു അധിക സുരക്ഷ നൽകുന്നു. വാട്സ്ആപ്പിലെയും മറ്റും ടു സ്റ്റെപ്പ് വെരിഫിക്കേഷനു സമാനമാണിത്. നിങ്ങളുടെ ഇമെയിൽ വരുന്ന സംശയാസ്പദവും നിങ്ങൾക്ക് താത്പര്യം തോന്നാത്തതുമായ ഒരു ഹൈപ്പർലിങ്കുകളിലും ക്ലിക്ക് ചെയ്യേണ്ടതില്ല.
advertisement
ഇപ്പോൾ വെറുതേ ഒന്ന് ഇൻബോക്സിലേക്ക് പോയാൽ ധാരാളം സോഷ്യൽ മീഡിയയിൽ നിന്നുള്ള മെയിലുകളും പ്രമോഷണൽ ഇമെയിലുകളുമൊക്കെ കാണാം. ഇവയെല്ലാം മിക്കപ്പോഴും അനാവശ്യമായിരിക്കും. ഇനി എല്ലാവർക്കും ഇ-മെയിൽ വിലാസം ഷെയർ ചെയ്യുന്നതിനു മുൻപ് രണ്ടാമതൊന്നു കൂടി ചിന്തിക്കുക.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 27, 2023 6:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
നിങ്ങളുടെ ഇമെയിൽ വിലാസം എല്ലാവർക്കും ഷെയർ ചെയ്യാമോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ