ഇന്റർഫേസ് /വാർത്ത /Money / Whatsapp ₹ Payment | വാട്സാപ്പ് വഴിയുള്ള പണം കൈമാറ്റം ഇനി കൂടുതൽ എളുപ്പം; ചാറ്റ് കംപോസിൽ ₹ ചിഹ്നം ഉൾപ്പെടുത്തി

Whatsapp ₹ Payment | വാട്സാപ്പ് വഴിയുള്ള പണം കൈമാറ്റം ഇനി കൂടുതൽ എളുപ്പം; ചാറ്റ് കംപോസിൽ ₹ ചിഹ്നം ഉൾപ്പെടുത്തി

WhatsApp

WhatsApp

ചാറ്റ് കംപോസിൽ ₹ ചിഹ്നം ഉൾപ്പെടുത്തി. ഇതിൽ ക്ലിക്ക് ചെയ്തു അനായാസം യുപിഐ വഴി പണമിടപാട് നടത്താനാകും. വാട്സാപ്പ് ചാറ്റ് കംപോസിലെ തന്നെ പുതിയ ക്യാമറ ചിഹ്നം ഉപയോഗിച്ച് സ്കാൻ ചെയ്താൽ, കടകളിൽ പണം നൽകാനും സാധിക്കും.

  • Share this:

വാട്സാപ്പ് പേമെന്‍റ് സംവിധാനം ആരംഭിച്ചിട്ട് ഒരു വർഷമാകുന്നുവെങ്കിലും, ഇത് കൂടുതൽ കൂടുതൽ ജനകീയമായിരുന്നില്ല. ഇപ്പോൾ വാട്സാപ്പ് പേമെന്‍റ് സംവിധാനം കൂടുതൽ ജനകീയമാക്കുന്നു. ഇതിനായി ചാറ്റ് കംപോസിൽ ₹ ചിഹ്നം ഉൾപ്പെടുത്തി. ഇതിൽ ക്ലിക്ക് ചെയ്തു അനായാസം യുപിഐ വഴി പണമിടപാട് നടത്താനാകും. വാട്സാപ്പ് ചാറ്റ് കംപോസിലെ തന്നെ പുതിയ ക്യാമറ ചിഹ്നം ഉപയോഗിച്ച് സ്കാൻ ചെയ്താൽ, കടകളിൽ പണം നൽകാനും സാധിക്കും. രാജ്യത്തെ രണ്ടു കോടിയിലേറെ കടകളിൽ വാട്സാപ്പ് ഉപയോഗിച്ച് പണം നൽകാൻ സാധിക്കുമെന്ന് വാട്സാപ്പ് പത്രകുറിപ്പിൽ അറിയിച്ചു. അടുത്ത രണ്ട് ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിലെ എല്ലാ ഉപയോക്താക്കൾക്കും വാട്സാപ്പിലെ പുതിയ പേമെന്‍റ് ഐക്കണുകൾ ലഭ്യമായി തുടങ്ങും.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) അംഗീകാരം ലഭിച്ചതിന് ശേഷം കഴിഞ്ഞ നവംബറിലാണ് യുപിഐ പേയ്‌മെന്റ് സേവനവുമായി വാട്ട്‌സ്ആപ്പ് പേമെന്‍റ് രാജ്യത്ത് ആരംഭിച്ചത്. വാട്സാപ്പിന്‍റെ ലോകത്തെ ഏറ്റവും വലിയ വിപണി ആയിരുന്നിട്ടും പേമെന്‍റ് സംവിധാനം കൂടുതൽ പേരിലേക്ക് എത്തിച്ചിരുന്നില്ല. നിലവിൽ ഫോൺപേയും ഗൂഗിൾ പേയും ആധിപത്യം പുലർത്തുന്ന യുപിഐ പേയ്മെന്റ് വിഭാഗത്തിൽ 0.01% വിഹിതം മാത്രമാണ് വാട്സാപ്പിനുള്ളത്. NPCI അനുസരിച്ച്, ഈ സേവനം ഇപ്പോഴും 20 ദശലക്ഷം ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് വാട്സാപ്പ് ചെയ്തത്.

ഘട്ടം ഘട്ടമായി സേവനം വർദ്ധിപ്പിക്കുകയാണെന്നും എൻ‌പി‌സി‌ഐയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സെപ്റ്റംബർ 30 -ന് ഗ്ലോബൽ ഫിൻ‌ടെക് ഫെസ്റ്റ് 2021 -ൽ, വാട്സാപ്പ് ഇന്ത്യ പേമെന്‍റ് വിഭാഗം ഡയറക്ടർ മനേഷ് മഹാത്‌മെ പറഞ്ഞു. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പിന് ഇപ്പോൾ ഒരു പേയ്‌മെന്റ് സേവനമുണ്ടെന്ന് എല്ലാവരും അറിയണമെന്നും അത് കണ്ടെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിന് പുതിയ സവിശേഷതകളും വിപണന സംരംഭങ്ങളും അവതരിപ്പിക്കുന്നുവെന്നും മനേഷ് മഹാത്മ വ്യക്തമാക്കി. “ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ വാട്ട്‌സ്ആപ്പിലെ പേയ്‌മെന്റ് സവിശേഷതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ഇടപാട് നടത്താൻ കൂടുതൽ ഉപയോക്താക്കളെ പ്രേരിപ്പിക്കുകയെന്നതുമാണ്,” മഹാത്മെ പറഞ്ഞു.

ആപ്പ് ഹോം സ്‌ക്രീനിലെ വാട്ട്‌സ്ആപ്പിന്റെ ക്യാമറ ഐക്കൺ ഇപ്പോൾ രാജ്യത്തെ രണ്ടു കോടിയിലേറെ കടകളിൽ പണമടയ്ക്കാൻ സഹായിക്കും. ഏതെങ്കിലും UPI QR കോഡ് സ്കാൻ ചെയ്ത് അനായാസം പണം അടയ്ക്കാൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. അറ്റാച്ച്‌മെന്റിനും ക്യാമറ ഐക്കണിനും ഇടയിൽ ചാറ്റ് കമ്പോസറിൽ നേരിട്ട് രൂപ ചിഹ്നം ഉൾപ്പെടുത്തിയതിലൂടെ പേയ്‌മെന്റ് കൂടുതൽ എളുപ്പമാക്കി മാറ്റി. ഈ സവിശേഷത അടുത്ത ഏതാനും ആഴ്‌ചകളിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കണമെന്നും വാട്ട്‌സ്ആപ്പ് പറഞ്ഞു.

ഒരു സന്ദേശം അയയ്‌ക്കുന്നതുപോലെ പണം അയയ്ക്കുന്നത് എളുപ്പവും ലളിതവുമാക്കാൻ ആഗ്രഹിക്കുന്നുവെന്നും രൂപയും ക്യാമറയും ചിഹ്നങ്ങൾ എല്ലാവർക്കും അനായാസം മനസിലാക്കാവുന്നതാണെന്ന് മഹാത്മെ പറഞ്ഞു. ഇന്ത്യക്കാർ കൂടുതലായി ഡിജിറ്റൽ പേമെന്‍റിലേക്ക് കടക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

"ലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇന്ന് വാട്ട്‌സ്ആപ്പ് ക്യാമറ ഐക്കണിൽ ക്ലിക്കുചെയ്‌ത് ചിത്രമെടുത്ത് അയയ്‌ക്കാൻ ഉപയോഗിക്കുന്നു. പേയ്‌മെന്റ് നടത്താൻ ഉപഭോക്താക്കൾക്ക് അവരുടെ ഫോണിലെ മറ്റ് ആപ്പുകളിലേക്ക് പോകേണ്ടതില്ല എന്നതാണ് വാട്സാപ്പ് പേമെന്‍റിന്‍റെ ഏറ്റവും വലിയ സവിശേഷത എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചാറ്റ് ചെയ്തുകൊണ്ടുതന്നെ പണമിടപാട് നടത്താൻ ഇത് സഹായിക്കും", മഹാത്മെ പറഞ്ഞു. ഉപയോക്താക്കൾക്ക് പേയ്‌മെന്റുകൾക്കൊപ്പം സ്റ്റിക്കറുകൾ അയയ്ക്കാൻ കഴിയുന്ന ഒരു ഫീച്ചറും ഉടൻ തന്നെ അവതരിപ്പിക്കുമെന്ന് മഹാത്മെ പറഞ്ഞു.

First published:

Tags: WhatsApp pay, Whatsapp payment