നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Whatsapp | വാട്സാപ്പിനും ഫേസ്ബുക്കിനുമെതിരെ അന്വേഷണം; 'വിവരശേഖരണത്തിൽ' ഇടപെട്ട് തുർക്കി

  Whatsapp | വാട്സാപ്പിനും ഫേസ്ബുക്കിനുമെതിരെ അന്വേഷണം; 'വിവരശേഖരണത്തിൽ' ഇടപെട്ട് തുർക്കി

  വാട്സാപ്പിലെ പുതിയ നയം ഫേസ്ബുക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും അത് മറ്റൊരുതരത്തിൽ ഉപയോഗിക്കാനും അനുമതി നൽകുന്നതാണ്.

  Whatsapp

  Whatsapp

  • Share this:
   വാട്സാപ്പിലെ പുതിയ നയ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചു തുർക്കി. വാട്സാപ്പിനും മാതൃ കമ്പനിയായ ഫേസ്ബുക്കിനുമെതിരെയാണ് തുർക്കിയിലെ കോംപറ്റീഷൻ ബോർഡ് അന്വേഷണം പ്രഖ്യാപിച്ചത്. ഫോൺ നമ്പരുകൾ, ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും പങ്കുവെക്കാനും ഫേസ്ബുക്കിനെ അനുവദിക്കണമെന്ന വാട്സാപ്പ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടതിലാണ് തുർക്കി അന്വേഷണം പ്രഖ്യാപിച്ചത്.

   വിവരശേഖരണത്തിൽ ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിക്കുന്നതിനിടെയാണ് തുർക്കി കോംപറ്റീഷൻ ബോർഡ് ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. അന്വേഷണം പൂർത്തിയാകുന്നതുവരെ വിവരശേഖരണം നടത്തരുതെന്ന് ഇരു കമ്പനികളോടും കോംപറ്റീഷൻ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വാട്സാപ്പിലെ പുതിയ നയം ഫേസ്ബുക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും അത് മറ്റൊരുതരത്തിൽ ഉപയോഗിക്കാനും അനുമതി നൽകുന്നതാണ്.

   Also See- ഒടുവിൽ നയം മാറ്റി; വാട്സാപ്പിലെ മാറ്റം ബിസിനസ് അക്കൗണ്ടിനു മാത്രം, ചാറ്റിനെ ബാധിക്കില്ലെന്ന് ഫേസ്ബുക്ക്

   വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറഞ്ഞിരുന്നത്.

   Also Read- Signal App | വാട്സാപ്പിന്റെ പകരക്കാരൻ, കൂടുതൽ സുരക്ഷിതം; സിഗ്നലിനെ കുറിച്ച് അറിയേണ്ടതെല്ലാം

   പിന്നീട് ഉപയോക്താക്കളിൽ നിന്നും ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിൽ വാട്സാപ്പ് ഉപയോഗക്കുന്നതിന് ഏർപ്പെടുത്തിയ നിബന്ധനകളിൽ നിന്നും ഫേസ്ബുക്ക് പിൻവാങ്ങി. ഫെബ്രുവരി എട്ട് മുതല്‍ പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിനിടെ പല ഉപയോക്താക്കളും ബദൽ മാർഗങ്ങൾ തേടിയതോടെയാണ് നിബന്ധനകളിൽ നിന്നും കമ്പനി പിന്നാക്കം പോയതെന്നാണ് റിപ്പോർട്ട്.
   Published by:Anuraj GR
   First published: