Twitter | ചട്ടങ്ങൾ പാലിച്ചില്ല; മേയിൽ ട്വിറ്റർ നിരോധിച്ചത് 46,000 ഇന്ത്യൻ അക്കൗണ്ടുകൾ
- Published by:Amal Surendran
- news18-malayalam
Last Updated:
'സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവരെയും ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ മനുഷ്യത്വരഹിതമായി പെരുമാറുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റം അനുവദിക്കില്ല' ; ട്വിറ്റര്‍
മെയ് മാസത്തില്‍ വിവിധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ട്വിറ്റര്‍ (Twitter ) 46,000 ഇന്ത്യന്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ നിരോധിച്ചതായി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോം (microblogging platform) പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് അനുസരിച്ച്, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യല്‍ (child sexual exploitation), സമ്മതമില്ലാത്ത നഗ്‌നത പ്രദര്‍ശനം (non-consensual nudity), സമാന ഉള്ളടക്കം ഉളള പോസ്റ്റുകള്‍ എന്നിവയടങ്ങിയ 43,656 അക്കൗണ്ടുകളാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. അതേസമയം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകളുടെ പേരില്‍ 2,870 അക്കൗണ്ടുകളും ട്വിറ്റര്‍ നിരോധിച്ചു.
2022 ഏപ്രില്‍ 26 നും 2022 മെയ് 25 നും ഇടയില്‍ പ്ലാറ്റ്ഫോമിന്റെ പ്രാദേശിക പരാതി സംവിധാനം വഴി ഇന്ത്യയില്‍ നിന്ന് 1,698 പരാതികളാണ് ലഭിച്ചത്. ഓണ്‍ലൈന്‍ ദുരുപയോഗം/പീഡനം (1,366), വിദ്വേഷം ജനിപ്പിക്കുന്ന ഉള്ളടക്കം (111), തെറ്റായ വിവരങ്ങൾ (36), സെന്‍സിറ്റീവ് ഉള്ളടക്കം (28), ആള്‍മാറാട്ടം (25) എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഓണ്‍ലൈന്‍ ഉപദ്രവം (1,077), സെന്‍സിറ്റീവ് അഡൾട്ട് ഉള്ളടക്കം (154) എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിച്ച യുആര്‍എല്‍(URL) ഉള്‍പ്പെടുന്ന 1,621 യുആര്‍എല്ലുകള്‍ക്കെതിരെയും അധികൃതര്‍ നടപടിയെടുത്തു.
advertisement
ഇതിന് പുറമെ, അക്കൗണ്ട് പിന്‍വലിച്ചതിനെതിരെ അപ്പീല്‍ നല്‍കിയ 115 പരാതികളിലും ട്വിറ്റര്‍ നടപടി എടുത്തു. അതേസമയം, അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്തത് പിന്‍വലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
'സ്വന്തം ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവരെയും ഞങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാൽ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ മനുഷ്യത്വരഹിതമായി പെരുമാറുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന തരത്തിലുള്ള പെരുമാറ്റം അനുവദിക്കില്ലെന്നും, ട്വിറ്റര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതേസമയം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അക്രമാസക്തമായ തീവ്രവാദ ഉള്ളടക്കം എന്നിവ പോലുള്ള ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് തടയാന്‍ ഗൂഗിള്‍ ഇന്ത്യ മെയ് മാസത്തില്‍ ഓട്ടോമേറ്റഡ് ഡിറ്റക്ഷന്‍ വഴി 393,303 മോശം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി ഞായറാഴ്ചത്തെ പ്രതിമാസ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. മെയ് മാസത്തില്‍ ലഭിച്ച ഉപയോക്തൃ പരാതികളുടെ ഫലമായി ഗൂഗിള്‍ 62,673 ഉള്ളടക്കങ്ങൾ നീക്കം ചെയ്തായും അറിയിച്ചു.
advertisement
ഇതിന് പുറമെ, 2021ലെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ച് മെയ് മാസത്തില്‍ ഇന്ത്യയില്‍ 19 ലക്ഷത്തിലധികം മോശം ഉളളടക്കങ്ങള്‍ ഉള്ള അക്കൗണ്ടുകള്‍ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അറിയിച്ചിരുന്നു.
മെയ് മാസത്തില്‍ രാജ്യത്തിനകത്ത് നിന്ന് കമ്പനിക്ക് 528 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ നടപടി സ്വീകരിച്ച അക്കൗണ്ടുകള്‍ 24 എണ്ണമായിരുന്നു. അതേസമയം, ഏപ്രിലില്‍, 844 പരാതിയാണ് വാട്ട്സ്ആപ്പിന് രാജ്യത്തിനകത്ത് നിന്ന് ലഭിച്ചതെങ്കില്‍ ഇതില്‍ 123 അക്കൗണ്ടുകള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 04, 2022 9:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Twitter | ചട്ടങ്ങൾ പാലിച്ചില്ല; മേയിൽ ട്വിറ്റർ നിരോധിച്ചത് 46,000 ഇന്ത്യൻ അക്കൗണ്ടുകൾ









