Whatsapp മെസേജുകൾ ഇനി തീയതി നൽകിയും സേര്‍ച്ച് ചെയ്യാം; പുതിയ ഫീച്ചര്‍
- Published by:Rajesh V
- trending desk
Last Updated:
ചാറ്റ് ലിസ്റ്റ് ടാബില്‍ എന്തുവേണമെങ്കിലും തിരയാന്‍ കഴിയും. ഇതില്‍ മള്‍ട്ടിമീഡിയ ഉള്ളടക്കം, ടെക്സ്റ്റ്, ഓഡിയോ എന്നിവയെല്ലാം ഉള്‍പ്പെടുന്നു
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. ഇത്തവണ സെര്‍ച്ച് ഫീച്ചറിലാണ് പുതിയ മാറ്റം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പഴയ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ എളുപ്പത്തില്‍ തിരഞ്ഞെുകണ്ടുപിടിക്കാനുള്ള സൗകര്യമാണ് കമ്പനി ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. പഴയൊരു സന്ദേശം തീയതി നൽകി ഇനി മുതല്‍ തിരഞ്ഞു കണ്ടുപിടിക്കാന്‍ കഴിയും. ഓരോ ചാറ്റിനുമുള്ളില്‍ ഇത്തരത്തിൽ സേര്‍ച്ച് ചെയ്യാനാകും.
ചാറ്റ് ലിസ്റ്റ് ടാബില്‍ എന്തുവേണമെങ്കിലും തിരയാന്‍ കഴിയും. ഇതില്‍ മള്‍ട്ടിമീഡിയ ഉള്ളടക്കം, ടെക്സ്റ്റ്, ഓഡിയോ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഗ്രൂപ്പ് ചാറ്റിലും വ്യക്തിഗത ചാറ്റുകളിലും പുതിയ ഫീച്ചറില്‍ പഴയ സന്ദേശങ്ങള്‍ തിരയാന്‍ കഴിയും. കലണ്ടര്‍ ഐക്കണ്‍ ആണ് ഇതിനായി നല്‍കിയിരിക്കുന്നത്.
ഈ കലണ്ടർ ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു കലണ്ടര്‍ വിന്‍ഡോ തുറന്നുവരും. അതിനുള്ളില്‍ ഒരു തീയതി തെരഞ്ഞെടുത്തശേഷം ഉപയോക്താക്കള്‍ക്ക് സെര്‍ച്ച് ചെയ്യാവുന്നതാണ്. ഈ സെര്‍ച്ച് സംവിധാനം ഉപയോഗിച്ച് ഏറെ പഴയ സന്ദേശങ്ങളും വീണ്ടെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. നേരത്തെ ഡിലീറ്റ് ചെയ്തതോ അല്ലെങ്കില്‍ ഡിസപ്പിയറിങ് മോഡ് ഓണ്‍ ആയിട്ടുള്ളതോ ആയ ചാറ്റുകള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
advertisement
തീയതി ഉപയോഗിച്ച് സെര്‍ച്ച് ചെയ്യുന്നത് എങ്ങനെ?
1. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിള്‍ പ്ലേ സ്റ്റോറിൽ നിന്നോ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക
2. വാട്ട്‌സ്ആപ്പ് തുറന്നശേഷം ഗ്രൂപ്പ് ചാറ്റോ വ്യക്തിഗത ചാറ്റോ എടുക്കുക
3. സേര്‍ച്ച് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ആന്‍ഡ്രോയിഡില്‍ വലത് ഭാഗത്ത് മുകളിലായിരിക്കും. ഐഫോണില്‍ ചാറ്റ് സേര്‍ച്ചിലും ക്ലിക്ക് ചെയ്യുക.
4. സെര്‍ച്ച് ബാറില്‍ വലതുവശത്തായി കാണുന്ന കലണ്ടര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക
5. ഇതില്‍ ക്ലിക്ക് ചെയ്തശേഷം തീയതി തെരഞ്ഞടുക്കുക
advertisement
6. തീയതി തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ വാട്ട്‌സ്ആപ്പ് സ്വമേധയാ ഈ തീയതിയിലെ ചാറ്റുകളിലേക്ക് നമ്മെ കൊണ്ടുപോകും.
7. ആവശ്യമെങ്കില്‍ ടെക്‌സ്റ്റ് കൂടി നല്‍കി സെര്‍ച്ച് ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 01, 2024 8:55 PM IST