നിങ്ങളുടെ ലോക്കേഷൻ ട്രാക്ക് ചെയ്യുന്നതിൽനിന്ന് മൊബൈൽ ആപ്പുകളെ തടയാം
Last Updated:
മൊബൈൽ ആപ്പുകൾ വഴി ഉപയോക്താക്കളുടെ ലോക്കേഷൻ ട്രാക്ക് ചെയ്തുള്ള ദുരുപയോഗം വർധിക്കുന്നതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം അമേരിക്കയിൽ മാത്രം നൂറുകണക്കിന് മൊബൈൽ ആപ്പുകളിൽനിന്ന് ഉപയോക്താക്കളുടെ ലൊക്കേഷൻ വിവരങ്ങൾ 75 കമ്പനികൾക്ക് കൈമാറുന്നതായാണ് വിവരം. ഈ ലോക്കേഷൻ വിവരങ്ങൾക്ക് അനുസൃതമായി പരസ്യങ്ങളും മറ്റും ഇതേ ഉപയോക്താക്കളുടെ മൊബൈലിലേക്ക് സന്ദേശമായി എത്തുന്നുണ്ട്. നിക്ഷേപക കമ്പനികളും ഉപയോക്താക്കൾക്ക് സ്ഥിരമായി മെസേജ് അയച്ച് ശല്യപ്പെടുത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആവശ്യമില്ലാത്തപ്പോൾ ലോക്കേഷൻ വിവരം ഓഫ് ചെയ്യുകയോ ആവശ്യമില്ലാത്ത മൊബൈൽ ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ വേണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു.
പലപ്പോഴും ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ലോക്കേഷൻ ഡാറ്റ ഷെയർ ചെയ്യാൻ തയ്യാറാണോയെന്ന് പ്രൈവസി പോളിസിയിൽ ചോദിക്കും. എന്നാൽ മിക്കവരും പ്രൈവസി പോളിസി വായിച്ചുനോക്കാതെ അക്സപ്റ്റ് ചെയ്ത് മുന്നോട്ടുപോകുകയാണ് ചെയ്യുന്നത്. കൂടാതെ പല ആപ്പുകളും പ്രൈവസി പോളിസിയിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയും വാചകങ്ങളും ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ആശയകുഴപ്പമുണ്ടാക്കുന്നതുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
പ്രധാനമായും ട്രാവൽ, ഷോപ്പിങ്, ഡേറ്റിങ്, ട്രെയിൻ-ബസ് വിവരം അറിയിക്കുന്ന മൊബൈൽ ആപ്പുകളാണ് ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നത്. ഈ ആപ്പുകൾ പ്രവർത്തിക്കാൻ ജിപിഎസ് എനേബിൾ ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ ഉപയോക്താക്കൾ അത് ഓൺ ആക്കേണ്ടിവരും. എന്നാൽ തങ്ങളുടെ ലൊക്കേഷൻ വിവരം ദുരുപയോഗം ചെയ്യുന്നത് പലപ്പോഴും ഉപയോക്താക്കൾ അറിയാറില്ല.
advertisement
ചില ആപ്പുകളിൽ ലൊക്കേഷൻ ഡാറ്റ ഓഫ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടാകും. എന്നാൽ ഇത് ഉപയോക്താക്കൾ മനസിലാക്കാറില്ല. ഏറ്റവും നല്ലത് ഫോണിലെ സെറ്റിങ്സിലൂടെ ലൊക്കേഷൻ ഡാറ്റ ഓഫ് ചെയ്യുന്നതാണ്.
ലോക്കേഷൻ വിവരം എങ്ങനെ ഓഫ് ചെയ്യാം?
ആദ്യം സെറ്റിങ്സിൽ പ്രൈവസി സെലക്ട് ചെയ്യുക.
അതിൽ ലോക്കേഷൻ സർവീസസ് സെലക്ട് ചെയ്യുക.
ഇപ്പോൾ നിങ്ങളുടെ ഫോണിലുള്ള ആപ്പുകളുടെ നിര ദൃശ്യമാകും. ലൊക്കേഷൻ സർവീസ് ഉൾപ്പടെയാകും ഇത് വരുന്നത്.
advertisement
ഇതിൽ മൂന്ന് ഓപ്ഷനുകളുണ്ടാകും.
നെവർ- ലോക്കേഷൻ സർവീസ് പൂർണമായും ബ്ലോക്ക് ചെയ്യും
വൈൽ യൂസിങ് ദ ആപ്പ്- ആപ്പ് ഓപ്പൺ ചെയ്യുമ്പോൾ മാത്രം ലോക്കേഷൻ ഓൺ ആകും.
ഓൾവേഴ്സ്- എല്ലായ്പ്പോഴും ലോക്കേഷൻ ഓൺ ആയി കിടക്കും.
ഇതിൽ ആദ്യത്തെ രണ്ട് ഓപ്ഷനുകളിലൊന്ന് സെലക്ട് ചെയ്യുന്നതാണ് നല്ലത്. എന്നാൽ ഷോപ്പിങ്, ട്രാവൽ, ടിക്കറ്റ് ബുക്കിങ്, ട്രാൻസിറ്റ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ലോക്കേഷൻ ആവശ്യമായതിനാൽ രണ്ടാമത്തെ ഓപ്ഷൻ സെലക്ട് ചെയ്യേണ്ടിവരും.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 9:46 AM IST


