IMF | 'ഏറ്റവും മോശം സമയം വരാനിരിക്കുന്നതേയുള്ളു'; ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാകുമെന്ന് ഐഎംഎഫ്
- Published by:Amal Surendran
- news18-malayalam
Last Updated:
നടപ്പു വർഷം ഇന്ത്യയുടെ വളർച്ച 6.8 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ ഇത് 7.4 ശതമാനമായിരുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച അടുത്ത വർഷം മന്ദഗതിയിലാകുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (International Monetary Fund) പ്രവചനം. റഷ്യ- യുക്രൈൻ യുദ്ധം, കൊവിഡ് (Covid) , പണപ്പെരുപ്പം, സാമ്പത്തികമാന്ദ്യ ഭീതി എന്നിവയെല്ലാം ഐഎംഎഫിന്റെ (IMF) റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ഐഎംഎഫ് പുറത്തുവിട്ടത്.
നടപ്പു സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാമ്പത്തികവളർച്ചയെക്കുറിച്ചുള്ള പരാമർശവും ഐഎംഎഫ് റിപ്പോർട്ടിലുണ്ട്. നടപ്പു വർഷം ഇന്ത്യയുടെ വളർച്ച 6.8 ശതമാനമായിരിക്കുമെന്നാണ് ഐഎംഎഫ് പ്രവചിച്ചിരിക്കുന്നത്. നേരത്തെ ഇത് 7.4 ശതമാനമായിരുന്നു.
അതേസമയം, യുഎൻ സാമ്പത്തിക ഏജൻസി പങ്കിട്ട ഡാറ്റ പ്രകാരം വികസിതവും വികസ്വരവുമായ സമ്പദ്‌വ്യവസ്ഥകൾ പരിശോധിച്ചാൽ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഒന്നാം സ്ഥാനത്താണ്. 2022-ൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ നല്ല രീതിയിലാണ് മുൻപോട്ടു പോകുന്നത്. 2023 ലും നല്ല വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഈ വർഷം ഇന്ത്യ 6.8 ശതമാനവും അടുത്ത വർഷം 6.1 ശതമാനവും വളർച്ച കൈവരിക്കുമെന്ന് കരുതുന്നതായും ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവർ ഗോറിഞ്ചസ് പറഞ്ഞു. അതേസമയം ഇന്ത്യയിൽ പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കോവിഡിന് ശേഷം ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുന്ന ആഗോള സമ്പദ്‌വ്യവസ്ഥകൾ ഈ വർഷവും വെല്ലുവിളി നേരിടുമെന്നും പിയറി ഒലിവർ ഗോറിഞ്ചസ് പറഞ്ഞു. ഏറ്റവും മോശം സമയം ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്നും പല ലോകരാജ്യങ്ങളും 2023 ൽ വലിയ സാമ്പത്തികമാന്ദ്യം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ-ജൂൺ മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 13.5% വളർച്ച കൈവരിച്ചതായി ഓഗസ്റ്റ് അവസാനം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യ 15 ശതമാനം വളർച്ച കൈവരിച്ചേക്കുമെന്നു സാമ്പത്തിക വിദഗ്ധരും, 16.2 ശതമാനം വളരുമെന്നു ആർബിഐയും പ്രവചിച്ചിരുന്നു.
advertisement
ഈ വർഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ 3.2% വളർച്ച മാത്രമേ കൈവരിക്കൂ എന്ന് ഐഎംഎഫ് പ്രവചിക്കുന്നു. കഴിഞ്ഞ വർഷത്തെ 8.1 ശതമാനത്തേക്കാൾ വളരെ കുറവാണിത്. റഷ്യ- യുക്രൈൻ യുദ്ധം, ഭക്ഷ്യ- ഊർജ്ജ വിലകളിൽ ഉണ്ടായിരുനന്ന വർദ്ധനവ്, കുതിച്ചുയരുന്ന ചെലവുകളും പലിശനിരക്ക് തുടങ്ങിയ ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.
Also read : കൂടുതൽ സൗജന്യം നൽകിയാൽ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകരും; നീതി ആയോഗ് അംഗം രമേഷ് ചന്ദ്
advertisement
അതേസമയം, അടുത്ത ഒരു വർഷത്തിനുള്ളിൽ പല ലോക രാജ്യങ്ങളിലെയും സമ്പദ്‍വ്യവസ്ഥകൾ വലിയ മാന്ദ്യം നേരിടാൻ സാധ്യതയുണ്ടെങ്കിലും ഇന്ത്യ ഇത്തരമൊരു പ്രതിസന്ധിയിലേക്ക് വഴുതിവീഴാനുള്ള സാധ്യതയില്ലെന്നാണ് ബ്ലൂം ബർഗ് സർവേ (Bloomberg survey) റിപ്പോർട്ട് വ്യക്തമാക്കുന്നത്. എന്നാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ഏഷ്യയിൽ സാമ്പത്തിക മാന്ദ്യം (Recession) ഉണ്ടാകാനുള്ള സാധ്യത 20 മുതൽ 25 ശതമാനം വരെയാണെന്നും സർവേ ചൂണ്ടിക്കാണിച്ചിരുന്നു. സർവേ അനുസരിച്ച്, അടുത്ത ഒരു വർഷത്തിനുള്ളിൽ ഏഷ്യയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകാനുള്ള സാധ്യത 20 മുതൽ 25 ശതമാനം വരെയാണ്. അതേസമയം അമേരിക്കയിൽ ഇതിനുള്ള സാധ്യത ഏകദേശം 40 ശതമാനമാണ്. യൂറോപ്പിലെ സാധ്യത 50 മുതൽ 55 ശതമാനം വരെയാണെന്നും സർവേ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 12, 2022 2:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
IMF | 'ഏറ്റവും മോശം സമയം വരാനിരിക്കുന്നതേയുള്ളു'; ആഗോള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാകുമെന്ന് ഐഎംഎഫ്