ഈ ഓഹരിയിൽ നിക്ഷേപിച്ചിട്ടുണ്ടോ? മിനിറ്റുകൾക്കുള്ളിൽ രേഖ ജുൻ‌ജുൻ‌വാലയുടെ ആസ്തി 500 കോടി വർധിച്ചതെങ്ങനെ?

Last Updated:

അന്തരിച്ച നിക്ഷേപകൻ രാകേഷ് ജുൻ‌ജുൻ‌വാലയുടെ ഭാര്യയാണ് രേഖ

ടൈറ്റാൻ ഷോറൂം
ടൈറ്റാൻ ഷോറൂം
ടൈറ്റൻ ഓഹരിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതിനെത്തുടർന്ന് രേഖ ജുൻ‌ജുൻ‌വാലയുടെ ആസ്തി 500 കോടി വർധിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച മാത്രം ടൈറ്റന്റെ ഓഹരിയിൽ മൂന്നു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. വ്യാപാരം ആരംഭിച്ച് മിനിറ്റുകൾക്കകം ടൈറ്റൻ കമ്പനിയുടെ ഓഹരികൾ 3.39 ശതമാനം ഉയർന്ന് 3,211.10 രൂപയിലെത്തി. മുൻ സെഷനിലെ 275,720 കോടി രൂപയിൽ നിന്ന് 9,357 കോടി രൂപ ഉയർന്ന്, 2,85,077 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന വിപണി മൂലധനമാണ് ടൈറ്റൻ കമ്പനി നേടിയത്.
കമ്പനിയിലെ പ്രമുഖ പബ്ലിക് ഷെയർഹോൾഡർമാരിൽ ഒരാളാണ് രേഖ ജുൻ‌ജുൻ‌വാല. ടൈറ്റന്റെ 5.29 ശതമാനം ഓഹരിയാണ് രേഖയുടെ കൈവശമുള്ളത്. അന്തരിച്ച നിക്ഷേപകൻ രാകേഷ് ജുൻ‌ജുൻ‌വാലയുടെ ഭാര്യ കൂടിയാണ് രേഖ. പ്രമുഖ ഓഹരി ഓഹരി നിക്ഷേപകനും സംരംഭകനും ശതകോടീശ്വരനുമായിരുന്നു രാകേഷ് ജുൻജുൻവാല.
കമ്പനിയുടെ എല്ലാ പ്രധാന ബിസിനസുകളും ജൂൺ പാദത്തിൽ വലിയ വളർച്ചക്ക് സാക്ഷ്യം വഹിച്ചെന്നും ആദ്യപാദത്തിൽ 20 ശതമാനം വാർഷിക വരുമാന വളർച്ച രേഖപ്പെടുത്തിയതായും ടൈറ്റൻ പറഞ്ഞു. കഴിഞ്ഞ പാദത്തിൽ മൊത്തം 18 സ്റ്റോറുകൾ കൂടി തുറന്നതോടെ കമ്പനിയുടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 559 ആയിരുന്നു. ടൈറ്റന്റെ പ്രധാന ജ്വല്ലറി ബിസിനസ് 21 ശതമാനം വാർഷിക വളർച്ച നേടി.
advertisement
”കഴിഞ്ഞ പാദത്തിൽ സ്വർണ വിലയിൽ കാര്യമായ ചാഞ്ചാട്ടമുണ്ടായിരുന്നു. എങ്കിലും ഏപ്രിലിലെ അക്ഷയ തൃതീയ വിൽപനയും തുടർന്നുണ്ടായ വിവാഹ സീസണും കാരണം വിൽപന കുതിച്ചു. ഇതോടൊപ്പം പുതിയ സ്റ്റോറുകൾ തുറന്നതും, എക്സ്ചേഞ്ച് ഓഫറുകളുമൊക്കെ കാരണം ഈ പാദത്തിൽ മികച്ച പ്രകടനം തുടർന്നു,” ടൈറ്റൻ സിഎഫ്ഒ അശോക് സോന്താലിയ പറഞ്ഞു.
ഇതിനിടെ, താനിഷ്‌ക് (Tanishq) ഷാർജയിൽ ഒരു പുതിയ സ്റ്റോർ തുറന്നിരുന്നു. ഇതോടെ ഗൾഫ് മേഖലയിൽ കമ്പനിക്ക് ഏഴു സ്റ്റോറുകളായി. അമേരിക്കയിലും ഒരു സ്റ്റോർ തുറന്ന് കമ്പനി അതിന്റെ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിച്ചു. ഇതിനിടെ ഇന്ത്യയിൽ തനിഷ്കിന്റെ ഒൻപത് സ്റ്റോറുകൾ കൂടി തുറന്നു. മിയ ബൈ തനിഷ്കിന്റെ (Mia by Tanishq) എട്ട് സ്റ്റോറുകൾ കൂടിയും പ്രവർത്തനം ആരംഭിച്ചു.
advertisement
ടൈറ്റൻ വാച്ചുകളുടെ വിഭാ​ഗവും വെയറബിൾസ് ഡിവിഷനും 13 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. അനലോഗ് വാച്ചുകളുടെ വിഭാഗത്തിൽ 8 ശതമാനം വളർച്ചയും വെയറബിൾസ് സെ​ഗ്മെന്റിൽ 84 ശതമാനം വളർച്ചയുമാണ് ഉണ്ടായത്.
“ടൈറ്റൻ ബ്രാൻഡും അന്തർദേശീയ ബ്രാൻഡുകളും വൻ വളർച്ച കൈവരിച്ചു. പ്രീമിയം ബ്രാൻഡുകൾ സ്വന്തമാക്കാൻ ധാരാളം ഉപഭോക്താക്കൾ എത്തിയതും വാച്ചുകളുടെ വിൽപന വർദ്ധിക്കാൻ കാരണമായി,” കമ്പനി പറഞ്ഞു.
advertisement
ഈ പാദത്തിൽ തുറന്ന 26 പുതിയ സ്റ്റോറുകളിൽ 14 സ്റ്റോറുകൾ ടൈറ്റൻ വേൾഡിന്റേതും ഒമ്പത് സ്റ്റോറുകൾ ഹീലിയോസിന്റേതും മൂന്ന് സ്റ്റോറുകൾ ഫാസ്‌ട്രാക്കിന്റേതുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഈ ഓഹരിയിൽ നിക്ഷേപിച്ചിട്ടുണ്ടോ? മിനിറ്റുകൾക്കുള്ളിൽ രേഖ ജുൻ‌ജുൻ‌വാലയുടെ ആസ്തി 500 കോടി വർധിച്ചതെങ്ങനെ?
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement