കൊച്ചി: തെഞ്ഞെടുപ്പ് അടുത്തതോടെ പെട്രോൾ, ഡീസൽ വിലകൾ വലിയ മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, കേരളത്തിൽ തന്നെ വിവിധ ജില്ലകളിൽ വ്യത്യസ്തമാണ് പെട്രോൾ, ഡീസൽ വിലകൾ. ഇന്ന് കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 91.68 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 0.02 പൈസയുടെ കുറവാണ് ഇന്ന് പെട്രോളിന് കോഴിക്കോട് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം 91.70 രൂപ ആയിരുന്നു ഒരു ലിറ്റർ പെട്രോളിന്റെ വില.
ഡീസലിന് ഒരു ലിറ്ററിന് തിരുവനന്തപുരത്ത് 87.53 രൂപയാണ് വില. കഴിഞ്ഞദിവസവും ലിറ്ററിന് 87.53 രൂപയായിരുന്നു വില. അതേസമയം, കോഴിക്കോട് ജില്ലയിൽ ഡീസലിന് ഒരു ലിറ്ററിന് 86.28 രൂപയും പെട്രോളിന് 91.68 രൂപയുമാണ് വില. കഴിഞ്ഞദിവസത്തെ വിലയിൽ നിന്ന് 0.01 പൈസയുടെ കുറവാണ് ഡീസലിന് കോഴിക്കോട് ഉണ്ടായിരിക്കുന്നത്.
നിലവിൽ ഇന്ധനവില കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്.
ഭൂമിതർക്കം: ഉയർന്ന ജാതിയിൽപ്പെട്ടവർ ദളിത് വിഭാഗത്തിൽപ്പെട്ട ഗർഭിണിയെ ആക്രമിച്ചു
ഇന്ധനവിലയിൽ കാര്യമായ വർദ്ധനവ് ഉണ്ടായത് ഫെബ്രുവരി 27ന് ആയിരുന്നു. അന്ന് പെട്രോളിന് ലിറ്ററിന് 24 പൈസയും ഡീസലിന് 15 പൈസയുമാണ് വർധിച്ചത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 97.57 രൂപയും ഡീസലിന് 88.60 രൂപയുമാണ്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 91.17 രൂപയും ഡീസലിന് 81.47 രൂപയുമാണ് വില.
ചെന്നെയിൽ ഒരു ലിറ്റർ പെട്രോളിന് 93.11 രൂപയും ഡീസലിന് 86.45 രൂപയുമാണ് വില. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് - 91.35 രൂപയും ഡീസലിന് - 84.35 രൂപ യും ആണ് വില. രാജ്യത്തെ ഇന്ധനവില നിർണയിക്കുന്നത് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയും ഡോളർ രൂപ വിനിമയവും കണക്കാക്കിയാണ്.
തീപിടുത്ത സാധ്യത: എ സി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്
കേരളം, തമിഴ്നാട്, അസം, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വില വർദ്ധനവിൽ കുറവ് വന്നിരിക്കുന്നത്. മുമ്പ്, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷവും ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാക്കാത്ത സ്ഥിതിവിശേഷം ഉണ്ടായിരുന്നു. കർണാടക, ബിഹാർ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമയത്തും വിലയിൽ ഒരു മാസത്തിലേറെ മാറ്റം വന്നിരുന്നില്ല.
എന്നാൽ, ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം എന്നിവയുടെ വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ നിർദ്ദേശം വന്നില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്സഭയിൽ വ്യക്തമാക്കി. ജി എസ് ടി കൗണ്‍സിലില്‍ ഇതുവരെ സംസ്ഥാനങ്ങള്‍ ഇന്ധനം ജി എസ് ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. എല്ലാ ഘടകങ്ങളും പരിഗണിച്ച് ഉചിതമായ സമയത്ത് പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കൗണ്‍സില്‍ പരിഗണിച്ചേക്കാമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഇതിനിടയിൽ, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്മെന്റ് സെസ്സ് എന്നിവ ചുമത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് തീരുവ എന്നിവയ്ക്ക് പുറമേയാണ് ഇത് ഇടാക്കുന്നത്.
2021 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്റര്‍ 2.5 രൂപയും, ലിറ്ററിന് നാല് രൂപയും കാര്‍ഷിക സെസ്സ് പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ സെസ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അടിസ്ഥാന എക്സൈസ് തീരുവ (ബിഇഡി) പ്രത്യേക അധിക എക്‌സൈസ് തീരുവ (എസ്ഇഡി) എന്നിവയില്‍ കുറവ് വരുത്തിയിരുന്നു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.