Union Budget 2025 | കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കുന്ന ആദായനികുതി ഇളവുകള്‍
- Published by:Rajesh V
- news18-malayalam
Last Updated:
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും തങ്ങളുടെ മേലുള്ളസാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യത്തെ പൗരന്മാര്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ ഏതൊക്കെയെന്ന് നോക്കാം
2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. നികുതി ദായകരും വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിക്കാണുന്നത്. ആഗോളതലത്തില്‍ അനിശ്ചിതത്വങ്ങളും ആഭ്യന്തര വെല്ലുവിളികളും നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തിക അച്ചടക്കത്തിനും വളര്‍ച്ച അടിസ്ഥാനമാക്കിയുള്ള പരിഷ്‌കാരങ്ങള്‍ക്കും ഊന്നല്‍ നല്‍കുമെന്നാണ് കരുതുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും തങ്ങളുടെ മേലുള്ളസാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും രാജ്യത്തെ പൗരന്മാര്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. ഉയര്‍ന്ന സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍: ശമ്പളം പറ്റുന്നവര്‍ക്കുള്ള നിര്‍ണായകമായ ആശ്വാസം
ശമ്പളം വാങ്ങുന്ന ഇടത്തരക്കാരായവര്‍ക്ക് നിർണായകമാണ് ഈ തീരുമാനം. നിലവിലെ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ക്രമീകരണം നികുതിദായകര്‍ക്ക് അവരുടെ വരുമാനത്തിന്റെ കൂടുതല്‍ തുക നിലനിര്‍ത്താന്‍ അനുവദിക്കും. ഇതിലൂടെ അവർക്ക് ഉടനടി സാമ്പത്തികമായ ആശ്വാസം നല്‍കുമെന്ന് ദി ഫിനാന്‍ഷ്യലിസ്റ്റിന്റെ സഹ സ്ഥാപകനും സിഇഒയുമായ പ്രിയങ്ക് ഷാ അഭിപ്രായപ്പെട്ടു. ജീവിതച്ചെലവ് വര്‍ധിച്ചുവരുന്ന ഈ സമയത്ത്, ഈ നീക്കം വരുമാനം ഗണ്യമായി വര്‍ധിപ്പിക്കുകയും ഉപഭോക്തൃ ഡിമാന്‍ഡും സാമ്പത്തിക പ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യും.
advertisement
Check out: Latest Union Budget 2025 Updates
2. അടിസ്ഥാന ഇളവ് പരിധി അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തും
ഈ വര്‍ഷത്തെ ബജറ്റിലെ സുപ്രധാന പ്രതീക്ഷയിലൊന്നു അടിസ്ഥാന ഇളവ് പരിധി(Basic Exemption Limit) മൂന്ന് ലക്ഷം രൂപയില്‍നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തുമെന്നതാണ്. ഇതിലൂടെ കൂടുതല്‍ വ്യക്തികള്‍ക്ക് നികുതി നല്‍കാതെ പണം സമ്പാദിക്കാന്‍ പ്രാപ്തമാക്കുമെന്ന് ഷാ പറഞ്ഞു. ഇതിലൂടെ കുറഞ്ഞതും, ഇടത്തരം വരുമാനം നേടുന്നവർക്കും നേരിട്ട് പ്രയോജനം ചെയ്യും.
advertisement
3. സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവുകള്‍ വര്‍ധിപ്പിക്കല്‍
സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവ് പരിധി 1.5 ലക്ഷം രൂപയില്‍ നിന്ന് 2.5 ലക്ഷം രൂപയായ ഉയര്‍ത്തുമെന്നും കരുതുന്നു(നികുതി ഈടാക്കാത്ത നിക്ഷേപങ്ങളും സമാനമായ ചെലവുകളും). ഈ നീക്കം കൂടുതല്‍ സമ്പാദ്യത്തെയും നിക്ഷേപങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും കുടുംബങ്ങള്‍ക്ക് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാന്‍ സഹായിക്കുമെന്നും പ്രിയങ്ക് ഷാ പറഞ്ഞു. നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യും. നികുതി നല്‍കാനുള്ള വരുമാനത്തിന്റെ റിബേറ്റ് പരിധി 8.5 ലക്ഷം രൂപയായി ഉയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഇടത്തരം വരുമാനക്കാരുടെ നികുതി ഭാരം കൂടുതല്‍ ലഘൂകരിക്കാന്‍ സഹായിക്കും.
advertisement
4. സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കല്‍
സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയ്ക്ക് വലിയ നിര്‍ണായകമാണെന്ന് ഇന്ത്യന്‍ സ്റ്റാഫിംഗ് ഫെഡറേഷന്റെ പ്രസിഡന്റ് ലോഹിത് ഭാട്ടി പറഞ്ഞു. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 ജെജെഎ പ്രകാരം, പുതിയ പുതിയ തൊഴില്‍ തലമുറയില്‍ നികുതി ആനുകൂല്യങ്ങള്‍ക്കുള്ള വേതന പരിധി ഒരു ദശാബ്ദത്തിലേറെയായി പരിഷ്‌കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ തൊഴിലാളികളെ നിയമിക്കുമ്പോള്‍ 50 ശതമാനം അധിക ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വേതന പരിധി പ്രതിമാസം 25,000 രൂപ എന്നതില്‍ നിന്ന് 35000 രൂപയായി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ''ഇത് കൂടുതല്‍ സ്ത്രീകളെ നിയമിക്കാന്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കും,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
5. നിക്ഷേപകരെ ശാക്തീകരിക്കുന്നതിനും സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുത്തുന്നതിനുമുള്ള നികുതി പരിഷ്‌കാരങ്ങള്‍
ഇക്വിറ്റിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളില്‍ നികുതി പരിഷ്‌കരിക്കുന്നതിലൂടെ നിക്ഷേപകരെ ശാക്തീകരിക്കാന്‍ കഴിയുമെന്ന് ഫിന്‍എഡ്ജിന്റെ സഹസ്ഥാപകനും സിഇഒയുമായ മായങ്ക് ഭട്‌നാഗര്‍ പറഞ്ഞു. ''ഇത്തരം നടപടികളിലൂടെ ഓഹരി വിപണികളില്‍ ഉയര്‍ന്ന പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടുകയും അതുവഴി ദീര്‍ഘകാല സാമ്പത്തികനേട്ടം ഉണ്ടാകുകയും ചെയ്യും,'' അദ്ദേഹം പറഞ്ഞു.
നികുതി നിയമങ്ങള്‍ ലളിതമാക്കുകയും ആഗോളതലത്തിലെ മികച്ച രീതികളുമായി അവയെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നത് നിക്ഷേപ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അച്ചടക്കമുള്ള നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. നിലവിലുള്ള വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍ അത്തരം നടപടികള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
advertisement
ധനമന്ത്രിയുടെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാജ്യത്തെ ദശലക്ഷക്കണക്കിന് പൗരന്മാര്‍. ഈ ബജറ്റ് മധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുകയും സുസ്ഥിര വികസനത്തിന് വഴിയൊരുക്കുകയും ചെയ്യമെന്നും അവർ പ്രതീക്ഷിക്കുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 28, 2025 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2025 | കേന്ദ്ര ബജറ്റില്‍ പ്രതീക്ഷിക്കുന്ന ആദായനികുതി ഇളവുകള്‍