Student seeks help | രണ്ട് തവണ NEET പാസായി; സർക്കാരിനോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വിദ്യാർത്ഥിനി; വാഗ്ദാനവുമായി BJP

Last Updated:

2021, 2022 അധ്യയന വർഷങ്ങളിൽ തുടർച്ചയായി രണ്ട് തവണ വിദ്യാർത്ഥിനി നീറ്റ് പരീക്ഷ പാസായി

സാമ്പത്തിക പരാധീനതകൾക്കിടയിലും നീറ്റ് (NEET) പാസായ മധുരയിലെ (Madurai) പനമൂപ്പൻപട്ടി ഗ്രാമത്തിലെ ഒരു വിദ്യാർത്ഥി തമിഴ്നാട് (Tamil Nadu) സർക്കാരിനോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു. "എന്റെ ട്യൂഷൻ ഫീസ് (tuition fees) മാത്രമാണ് സർക്കാർ നൽകുന്നത്, താമസ സൗകര്യവും മറ്റും അടങ്ങുന്ന ചിലവുകൾക്ക് പണമില്ല, അത്തരമൊരു സാഹചര്യത്തിൽ എനിക്ക് വീണ്ടും കൃഷിപ്പണി ചെയ്യേണ്ടി വന്നിരിക്കുകയാണെന്നാണ്" തങ്കപ്പച്ചി എന്ന പെൺകുട്ടി പറയുന്നത്.
2021, 2022 അധ്യയന വർഷങ്ങളിൽ തുടർച്ചയായി രണ്ട് തവണ തങ്കപ്പച്ചി നീറ്റ് പരീക്ഷ പാസായി. ഒരു കർഷകനായിരുന്നിട്ടും തങ്കപ്പച്ചിയുടെ പിതാവ് തന്റെ നാല് മക്കൾക്കും വിദ്യാഭ്യാസം ഉറപ്പാക്കി. മക്കളിൽ മൂത്തയാളാണ് തങ്കപ്പച്ചി. 2020ൽ വിക്രമമംഗലം കല്ലാർ ഹൈസ്‌കൂളിൽ നിന്ന് ഹയർസെക്കൻഡറി സ്‌കൂൾ പഠനം പാസായ തങ്കപ്പച്ചി 2021ലും 2022ലും നീറ്റ് പ്രവേശന പരീക്ഷ പാസായി.
മെഡിസിൻ പഠനത്തിന് ചെലവ് കൂടുതലായതിനാലും ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് കുടുംബത്തിന് താങ്ങാനാകാത്തതിനാലും കഴിഞ്ഞ വർഷം പെൺകുട്ടിയ്ക്ക് ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ചേരാൻ കഴിഞ്ഞില്ല. കന്യാകുമാരിയിലെ മൂകാംബിക മെഡിക്കൽ കോളേജിൽ മെഡിസിൻ പഠിക്കാൻ ഇപ്പോൾ തങ്കപ്പച്ചിക്ക് അവസരം ലഭിച്ചെങ്കിലും കുടുംബത്തിന് പഠനച്ചെലവ് താങ്ങാനാകാത്തതിനാൽ തങ്കപ്പച്ചി ഇപ്പോൾ കുടുംബത്തിനൊപ്പം കൃഷിപ്പണി ചെയ്യുകയാണ്. എന്നാൽ ബിജെപി പെൺകുട്ടിയുടെ പഠനച്ചെലവുകൾക്കായി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
advertisement
ഇന്ത്യയിലെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ്, ബിഡിഎസ് അല്ലെങ്കിൽ ബിരുദാനന്തര കോഴ്‌സായ എംഡി, എംഎസ് എന്നിവ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ എഴുതുന്ന പ്രവേശന പരീക്ഷയാണ് നീറ്റ്.
നീറ്റ് പരീക്ഷ 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ളതാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാകും പരീക്ഷയിൽ ചോ​ദിക്കുക. ആകെ മാർക്ക് 720 ആണ്, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയാണ് നടത്തുന്നത്. തങ്കപ്പച്ചി വിജയകരമായി രണ്ട് തവണയാണ് നീറ്റ് പരീക്ഷ പാസായത്. ഒരു തവണ നീറ്റ് പരീക്ഷയിൽ വിജയിക്കുക എന്നത് തന്നെ അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്.
advertisement
കഴിഞ്ഞ ദിവസം മലബാർ മെഡിക്കൽ കോളജിൽ വിദ്യാർഥിയെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിയായ തേഞ്ഞിപ്പാലം സ്വദേശി ആദർശ് നാരായണനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിലാണ്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസമാണ് ആദർശ് കോളേജിൽ തിരിച്ചെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/India/
Student seeks help | രണ്ട് തവണ NEET പാസായി; സർക്കാരിനോട് സാമ്പത്തിക സഹായം അഭ്യർത്ഥിച്ച് വിദ്യാർത്ഥിനി; വാഗ്ദാനവുമായി BJP
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement