PM Modi YouTube | യൂട്യൂബില്‍ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ്; ലോക നേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി മോദി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ദേശീയ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 5.25 ലക്ഷം മാത്രമാണ്
ന്യൂഡല്‍ഹി: യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സ് എണ്ണത്തില്‍ ലോക നേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഔദ്യോഗിക യൂട്യൂബില്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഒരു കോടി കടന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 7.03 ലക്ഷമാണ്. ബ്രസീല്‍ പ്രസിഡന്റെ ജൈര്‍ ബോള്‍സനാരോയുടേത് 36 ലക്ഷവും വൈറ്റ് ഹൌസിന്റേത് 19 ലക്ഷവുമാണ്.
അതേസമയം ദേശീയ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം 5.25 ലക്ഷം മാത്രമാണ്. ശശി തരൂര്‍ 4.39 ലക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് 2.12 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമാണ് ഉള്ളത്.
ലോക നേതാക്കളുടെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം
advertisement
ജൈര്‍ ബോള്‍സനാരോ (ബ്രസീല്‍) -36 ലക്ഷം
ആന്റെസ് മാനുവല്‍ ലോപ്പസ് ഒബ്രാഡെര്‍ (മെക്‌സികോ) -30.7 ലക്ഷം
ജോക്കോ വിഡോഡോ (ഇന്തോനേഷ്യ) -28.8 ലക്ഷം
വൈറ്റ് ഹൌസ് -19 ലക്ഷം
ജോ ബൈഡന്‍ -7.03 ലക്ഷം
ദേശീയ നേതാക്കളുടെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം
രാഹുല്‍ ഗാന്ധി : 5.25 ലക്ഷം
advertisement
ശശി തരൂര്‍ : 4.39 ലക്ഷം
അസദുദ്ദീന്‍ ഒവൈസി -3.73 ലക്ഷം
എം കെ സ്റ്റാലിന് - 2.12 ലക്ഷം
മനീഷ് സിസോദിയ- 1.37 ലക്ഷം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2022 11:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
PM Modi YouTube | യൂട്യൂബില്‍ ഒരു കോടി സബ്‌സ്‌ക്രൈബേഴ്‌സ്; ലോക നേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി മോദി