GST | സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കുടിശിക നൽകാൻ കഴിയുന്ന അവസ്ഥയല്ല: കേന്ദ്ര ധനകാര്യ സെക്രട്ടറി

Last Updated:

സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍ നിര്‍ണയിക്കാന്‍ ജൂലായില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരേണ്ടതായിരുന്നെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല.

ന്യൂഡല്‍ഹി: നിലവിലെ വരുമാനം പങ്കിടല്‍ സമവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി.എസ്.ടി കുടിശ്ശിക നല്‍കാന്‍ കഴിയുന്ന അവസ്ഥയിലല്ല കേന്ദ്രസർക്കാരെന്ന് ധനകാര്യ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ. ധനസംബന്ധമായ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചതെന്ന് 'ദി ഹിന്ദു' റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ വരുമാനക്കുറവ് സംബന്ധിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധന സെക്രട്ടറി. സംസ്ഥാനങ്ങളോടുള്ള ബാധ്യത എങ്ങനെ സര്‍ക്കാരിന് ഒഴിവാക്കാനാകുമെന്ന് അംഗങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു. ഒരു പരിധിക്ക് താഴെയാണ് വരുമാന ശേഖരണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍നിര്‍ണയിക്കാന്‍ ജി.എസ്.ടി നിയമത്തില്‍ വ്യവസ്ഥയുണ്ടെന്ന് അജയ് ഭൂഷണ്‍ പാണ്ഡെ മറുപടി നല്‍കി.
2019-20 സാമ്പത്തിക വര്‍ഷത്തിലെ 13,806 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ അവസാനഗഡു അനുവദിച്ചതായി കേന്ദ്ര സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഫോര്‍മുല പുനര്‍ നിര്‍ണയിക്കാന്‍ ജൂലായില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം ചേരേണ്ടതായിരുന്നെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി മറ്റൊരു വിഷയം ചര്‍ച്ച ചെയ്തതിനെ പ്രതിപക്ഷ അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു.
advertisement
TRENDING:COVID 19 | ഇളവുകൾ അനുവദിക്കും; തിരുവനന്തപുരത്ത് ലോക്ക്ഡൗൺ തുടരും[NEWS]Fact Check | മാസ്ക് ധരിക്കാത്തതിന് ആടിനെ അറസ്റ്റ് ചെയ്തോ?[PHOTOS]INSPIRING LIFE | ഉയരമല്ല കാര്യം; പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോൽപിച്ച് ആർതി ദോഗ്ര [NEWS]
മഹാമാരിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട നിലവിലെ സമ്പദ് വ്യവസ്ഥയെ കുറിച്ച് കമ്മിറ്റി ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് എം.പിമാരായ മനീഷ് തിവാരി, അംബിക സോണി, ഗൗരവ് ഗൊഗോയി, എന്‍.സി.പി എംപി പ്രഫുല്‍ പട്ടേല്‍ എന്നിവര്‍ യോഗത്തിൽ ആവശ്യപ്പെട്ടു. വരുമാന മാര്‍ഗം സംബന്ധിച്ച് ചില അനുമാനങ്ങള്‍ മാത്രമാണുള്ളത്. മൊത്തത്തിലുള്ള വരുമാനക്കുറവ് സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് ഒരു വ്യക്തതയുമില്ലെന്നും കോൺഗ്രസ് എംപിമാർ ആരോപിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Money/
GST | സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി കുടിശിക നൽകാൻ കഴിയുന്ന അവസ്ഥയല്ല: കേന്ദ്ര ധനകാര്യ സെക്രട്ടറി
Next Article
advertisement
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
ദുൽഖറിനും അമിത് ചക്കാലക്കലിനും ഇ ഡി നോട്ടീസ് നൽകും; ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം
  • ദുൽഖർ സൽമാനും അമിത് ചക്കാലയ്ക്കലിനും ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ഇ ഡി നോട്ടീസ് നൽകും.

  • ഇ ഡി റെയ്ഡിൽ പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കണം.

  • ദുൽഖർ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്ന് ഇ ഡി പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്.

View All
advertisement