ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി

Last Updated:

നെറ്റ് വർക്ക്18-ൻ്റെ 'റിഫോംസ് റീലോഡഡ്' പരിപാടിയിൽ സംസാരിക്കവെ, മോദി സർക്കാർ നടപ്പാക്കിയ 5 പ്രധാന പരിഷ്കാരങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ന്യൂഡൽഹ: ജിഎസ്ടി നിരക്കുകൾ കുറച്ചതിനെ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ പരിഷ്കാരമെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. സർക്കാർ നടപ്പാക്കിയ പരിഷ്കരണ അജണ്ടയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, മോദി സർക്കാർ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച ഒരു കൂട്ടം പരിഷ്കരണം നടപ്പാക്കിയെന്ന് വ്യക്തമാക്കി.
അഞ്ച് പ്രധാന പരിഷ്കരണങ്ങളാണ് മോദി സർക്കാർ നടപ്പാക്കിയതെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു. ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്കാരങ്ങൾ, ബാങ്കിംഗ് മേഖലയിലെ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്സി കോഡ് (ഐബിസി), വ്യവസായങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചത്, റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയുൾപ്പെടെയുള്ള വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസനം, കൂടാതെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറുകൾ (ഡിബിടി) ഉൾപ്പെടുത്തിയുള്ള ജൻ ധൻ യോജന എന്നിവയാണവയെന്നും മന്ത്രി പറഞ്ഞു.
"ഒരു പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയെന്ന നിലയിൽ, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരമാണിതെന്ന് എനിക്ക് പറയാൻ കഴിയും. എന്തുകൊണ്ടാണ് ഇത് പ്രധാനമാകുന്നത്? ഉപഭോക്താക്കൾ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതി ഒന്നുകിൽ 0 ശതമാനമോ അല്ലെങ്കിൽ 5 ശതമാനമോ ആയിരിക്കും..." നെറ്റ് വർക്ക്18-ൻ്റെ 'റിഫോംസ് റീലോഡഡ്' പരിപാടിയിൽ കേന്ദ്രമന്ത്രി പറഞ്ഞു.
advertisement
സെപ്റ്റംബർ 22, അതായത് നവരാത്രിയുടെ ആദ്യ ദിവസം മുതൽ, 375-ഓളം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി കുറയ്ക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഉൾപ്പെടുന്ന ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകിയത്.
ചില അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് 5% അല്ലെങ്കിൽ പൂജ്യം ശതമാനമായി കുറച്ചു. ജീവൻ രക്ഷാ മരുന്നുകൾക്ക് ഇപ്പോൾ നികുതിയില്ല, മറ്റ് മരുന്നുകൾക്ക് വെറും 5% മാത്രമാണ് നികുതി. കർഷകർക്കും ജിഎസ്ടി 5% അല്ലെങ്കിൽ പൂജ്യം ശതമാനമായി കുറച്ചു. നേരത്തെ 12% ജിഎസ്ടി ഉണ്ടായിരുന്ന വിദ്യാഭ്യാസ സാമഗ്രികൾക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്.
advertisement
അതേസമയം, അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ സമ്പാദ്യം വർധിപ്പിക്കുമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നേരിട്ട് പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2047-ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കാൻ സ്വാശ്രയത്വത്തിന്റെ പാതയിൽ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സിൽ ഇന്ത്യൻ ജനതയ്ക്ക് അയച്ച തുറന്ന കത്തിൽ, സെപ്റ്റംബർ 22 മുതൽ അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ സ്വാധീനം ചെലുത്താൻ തുടങ്ങിയെന്നും, ഇത് രാജ്യത്തുടനീളം 'ജിഎസ്ടി സേവിംഗ്സ് ഫെസ്റ്റിവൽ' ആരംഭിക്കുന്നതിന് കാരണമായെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
പുതുക്കിയ ജിഎസ്ടി നിരക്കുകൾ, "നാഗരിക് ദേവോ ഭവ" (പൗരന്മാർ ദൈവങ്ങളെപ്പോലെയാണ്) എന്ന തന്റെ സർക്കാരിന്റെ മന്ത്രം പ്രതിഫലിപ്പിക്കുന്നുവെന്നും, കാരണം ഇത് ദൈനംദിന വസ്തുക്കളുടെ വില കുറയ്ക്കുകയും നിർമാണം, ആരോഗ്യ മേഖലകളിലെ ചെലവുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്യുമെന്ന് മോദി തൻ്റെ ഞായറാഴ്ചയിലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിൽ പറഞ്ഞു.
Summary: Union Consumer Affairs Minister Pralhad Joshi on Monday described the reduction in GST rates as the biggest reform undertaken in India since Independence. Highlighting the government’s reform agenda, he said the Modi administration has implemented a series of transformative measures that have reshaped the economy.
മലയാളം വാർത്തകൾ/ വാർത്ത/Money/
ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
Next Article
advertisement
ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യലബ്ധിക്ക്  ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
  • ജിഎസ്ടി നിരക്ക് കുറച്ചത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.

  • 375-ഓളം ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്ക് 5% അല്ലെങ്കിൽ പൂജ്യം ശതമാനമായി കുറച്ചു.

  • 2047-ഓടെ വികസിത് ഭാരത് ലക്ഷ്യം കൈവരിക്കാൻ സ്വാശ്രയത്വത്തിന്റെ പാതയിൽ മുന്നോട്ട് പോകണമെന്ന് മോദി പറഞ്ഞു.

View All

പ്രധാനപ്പെട്ട വാർത്ത

കൂടുതൽ വാർത്തകൾ
advertisement