• HOME
  • »
  • NEWS
  • »
  • money
  • »
  • അമ്പമ്പോ! വിഷു ബംപർ ഭാഗ്യവാനെ ഇത്തവണ കാത്തിരിക്കുന്നത് 10 കോടിയല്ല; നറുക്കെടുപ്പ് മെയ് 24ന്

അമ്പമ്പോ! വിഷു ബംപർ ഭാഗ്യവാനെ ഇത്തവണ കാത്തിരിക്കുന്നത് 10 കോടിയല്ല; നറുക്കെടുപ്പ് മെയ് 24ന്

രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും.

  • Share this:

    വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 24ന്. ഇത്തവണ വിഷു ബംപർ ഭാഗ്യവാനെ കാത്തിരിക്കുന്നത് 10 കോടിയല്ല മറിച്ച 12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

    ഇങ്ങനെ ഒന്നാം സമ്മാനമായി 12 കോടി രൂപ അടിച്ചാൽ കൈയിൽ നികുതിയും ഏജൻസി കമ്മീഷനും കിഴിച്ച് ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.

    Also read-Credit Card | ക്രെഡിറ്റ് കാർഡ് ബില്ലുകൾ എങ്ങനെ കൃത്യതയോടെ അടയ്ക്കാം? ചില ടിപ്സ് ഇതാ..

    മറ്റ് സമ്മാനങ്ങൾ അറിയാം

    രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ പത്ത് ലക്ഷം ആറ് പേർക്ക് വീതം ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്.

    ആറാം സമ്മാനം 5,000 രൂപയും ഏഴാം സമ്മാനം 2,000 രൂപയും എട്ടാം സമ്മാനം ആയിരം രൂപയും 9-ാം സമ്മാനം 500 രൂപയും പത്താം സമ്മാനം 300 രൂപയുമാണ്.

    Published by:Sarika KP
    First published: