advertisement

Savings Account vs Current Account| സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവ തമ്മിലുള്ള വ്യത്യാസം അറിയാം 

Last Updated:

സേവിംഗ്‌സും കറന്റ് അക്കൗണ്ടും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കുന്ന ചില പ്രധാന കാര്യങ്ങൾ ഇതാ....

ബാങ്ക് അക്കൗണ്ടുകൾ (Bank Accounts)  ഇല്ലാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. ഏതൊരു കാര്യത്തിനും ഇന്ന് ബാങ്ക് അക്കൗണ്ടുകൾ അനിവാര്യമായി മാറിയിട്ടുണ്ട്. നൂതന സാങ്കേതിക വിദ്യയുടെ കടന്നു വരവോടുകൂടി എല്ലാം ഓൺലൈൻ ആയി ചുവടു മാറിയപ്പോൾ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ബാങ്കിങ് മേഖലയാണ്. ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇന്ന് നമ്മൾ വീട്ടിലിരുന്നു തന്നെ സാധനങ്ങൾ വാങ്ങുന്നതും വിവിധ ബില്ലുകൾ അടയ്ക്കുന്നതും. പുതിയൊരു ബാങ്ക് അക്കൗണ്ട് തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഏത് തരത്തിലുള്ള അക്കൗണ്ട് തിരഞ്ഞെടുക്കും എന്ന സംശയം നിങ്ങൾക്കുണ്ടാകാം. നിലവിൽ  ബാങ്ക് അക്കൗണ്ട് ഉള്ളവർ എടിഎം വഴി പണം പിൻവലിക്കാനായി ശ്രമിക്കുമ്പോൾ സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നീ ഓപ്ഷനുകൾ കാണാം. പലർക്കും ഇതിൽ ഏതാണ് തങ്ങളുടെ അക്കൗണ്ട് എന്നോ ഏത് അക്കൗണ്ടിൽ ക്ലിക്ക് ചെയ്യണമെന്നോ അറിയില്ല. അങ്ങനെയുള്ളവർക്ക് ഇവ രണ്ടും എന്താണെന്ന് മനസിലാക്കേണ്ടേ?
വ്യത്യസ്ത തരത്തിലുള്ള ഉപയോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിനും വ്യത്യസ്ത ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുമായി രൂപപെടുത്തിയിരിക്കുന്ന രണ്ട് തരം അക്കൗണ്ടുകളാണ് സേവിങ്സ് അക്കൗണ്ടും കറന്റ് അക്കൗണ്ടും. ഐസിഐസിഐ, ആക്സിസ്  ബാങ്ക്, എസ്ബിഐ, കൊടക് മഹിന്ദ്ര  ബാങ്ക് , എച്ച്ഡിഎഫ്സി ബാങ്ക്, സിറ്റിബാങ്ക്, യെസ്  ബാങ്ക് തുടങ്ങി ഇന്ത്യയിലെ എല്ലാ മുൻനിര ബാങ്കുകളും കറന്റ് അക്കൗണ്ടുകളും സേവിംഗ്‌സ് അക്കൗണ്ടുകളും നൽകുന്നു. ഈ രണ്ട് അക്കൗണ്ടുകളും തമ്മിൽ വ്യത്യാസങ്ങളുണ്ട്. സേവിംഗ്‌സ് അക്കൗണ്ടും കറന്റ് അക്കൗണ്ടുകളും വ്യത്യസ്ത ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതും വ്യത്യസ്ത സവിശേഷതകളുള്ളവയുമാണ്. ഈ അക്കൗണ്ടുകൾ  ഓരോന്നും എന്തിനാണ് ഉപയോഗിക്കുന്നത് എന്നറിയാം.  
advertisement
സേവിംഗ്സ് അക്കൗണ്ടുകൾ
മികച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും നല്ലൊരു മാർഗമാണ്  സേവിങ്സ് അക്കൗണ്ട്. സമ്പാദ്യശീലം വളർത്തുക  എന്നതാണ് സേവിംഗ്സ് അക്കൗണ്ടിന്റെ പിന്നിലുള്ള പ്രധാന ആശയം.  അതായത് നിങ്ങൾ ഒരു നിശ്ചിത തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ. അല്ലെങ്കിൽ എല്ലാ മാസവും ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക മാറ്റിവെയ്ക്കണം എന്നുണ്ടെങ്കിൽ സേവിങ്സ് അക്കൗണ്ട് ആണ് തിരഞ്ഞെടുക്കേണ്ടത്. ഒരു സേവിംഗ്സ് അക്കൗണ്ട് ഒരു വ്യക്തിയ്ക്ക് തനിച്ചോ അല്ലെങ്കിൽ സംയുക്തമായോ ആരംഭിക്കാം. 4% മുതൽ 6% വരെയാണ് സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശ നിരക്ക്. ചില പൊതുമേഖലാ ബാങ്കുകളില്‍ 1000 രൂപയും സ്വകാര്യ ബാങ്കുകളില്‍ 10,000 രൂപയും മിനിമം ബാലന്‍സ് നിലനിര്‍ത്തണം.
advertisement
കറന്റ് അക്കൗണ്ടുകൾ
കറന്റ് അക്കൗണ്ട് പൊതുവെ അറിയപ്പെടുന്നത് ബിസിനസ്സ് അക്കൗണ്ട് എന്നാണ്. കാരണം സ്ഥാപനങ്ങൾ, കമ്പനികൾ, പൊതു സംരംഭങ്ങൾ, ബിസിനസുകാർ തുടങ്ങിയ ഉപയോക്താക്കൾക്കാണ് കറന്റ് അക്കൗണ്ട്  കൂടുതൽ അനുയോജ്യം. ഒരു കറന്റ് അക്കൗണ്ടിൽ ഒരു ദിവസത്തിൽ നിശ്ചിത ഇടപാടുകൾ മാത്രമേ നടത്താനാകൂ എന്ന നിബന്ധനയില്ല. കൂടാതെ കറണ്ട് അക്കൗണ്ടിനുള്ള മറ്റൊരു പ്രത്യേകതയാണ് ഓവർ ഡ്രാഫ്റ്റ് സൗകര്യം. അതായത് നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലാത്ത ഒരു അവസ്ഥ വന്നാലും ബാങ്ക് ലോൺ എന്ന രീതിയിൽ ഓവർ ഡ്രാഫ്റ്റ് ആയി പണം നൽകുന്നതാണ്. എന്നാൽ ഓവർ ഡ്രാഫ്റ്റ് ഉപയോഗിക്കുന്നതിന് ബാങ്ക് ഒരു നിശ്ചിത തുക പലിശ ഈടാക്കുന്നതാണ്.
advertisement
നിങ്ങൾ ഓവർ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തിയാൽ അക്കൗണ്ടിൽ ലഭിച്ചിട്ടുള്ള ചെക്ക് മാറുന്നതിന് സമയം എടുത്താലും അത് മറ്റേതെങ്കിലും സപ്ലയറിൽ നിന്നും എടുത്ത് ബാങ്ക് ബാലൻസ് ചെയ്യുന്നതാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് കറന്റ് അക്കൗണ്ട് ബിസ്സിനസ്സ്  അക്കൗണ്ട് എന്നറിയപ്പെടുന്നത്.  കറന്റ് അക്കൗണ്ടിൽ എത്തുന്ന തുകയ്ക്ക് ബാങ്ക് പലിശയൊന്നും നൽകുന്നില്ല.  അതുപോലെ ഇടപാടുകൾക്ക് പരിധിയുമില്ല. അതിനാൽ ദിവസേന ബിസിനസ്സ് ഇടപാടുകൾ നടത്തുന്നവർക്ക് കറന്റ് അക്കൗണ്ട് വളരെ ഉപയോഗപ്രദമാണ്.
advertisement
ഒരു സംരംഭം അല്ലെങ്കിൽ കമ്പനി നടത്തുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ തീർച്ചയായും കറണ്ട് അക്കൗണ്ട് ഉപയോഗപ്പെടുത്തുക. അതായത് പതിവായി ഇടപാടുകൾ നടക്കുന്ന അക്കൗണ്ടുകളാണ് കറണ്ട് അക്കൗണ്ടുകൾ എന്ന് ചുരുക്കം. തുടർച്ചയായുള്ള ഇടപാടുകൾ നടത്തേണ്ട സന്ദർഭങ്ങളിൽ കറണ്ട് അക്കൗണ്ട് ആണ് ആരംഭിക്കേണ്ടത്.  ഒരു ബിസിനസ് നടത്തുന്ന വ്യക്തിയ്ക്ക് ഉപഭോക്താവുമായും വിതരണക്കാരുമായുമൊക്കെ പലവിധ പണമിടപാടുകൾ പതിവായി നടത്തേണ്ടി വരും.
ഒരു സേവിംഗ്സ് അക്കൗണ്ട് കറന്റ് അക്കൗണ്ടിൽ നിന്ന് പല തരത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ രണ്ട് അക്കൗണ്ടുകളും ഉപയോക്താവിന്റെ വ്യത്യസ്‌ത സാമ്പത്തിക ആവശ്യങ്ങളെ നിറവേറ്റുന്നു. ഒരു സേവിംഗ്‌സും കറന്റ് അക്കൗണ്ടും തമ്മിൽ വേർതിരിച്ചറിയാൻ സഹായിക്കുന്ന ചില പ്രധാന കാര്യങ്ങൾ ഇതാ.
advertisement
അക്കൗണ്ടിന്റെ ഉദ്ദേശ്യം
സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ് സേവിംഗ്സ് അക്കൗണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ളത്. എന്നാൽ, ദിവസേനയുള്ള  ഇടപാടുകൾ സുഗമമാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കറന്റ് അക്കൗണ്ട്.
ആർക്കാണ് സേവിങ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുകൾ ആവശ്യമുള്ളത്?
സ്ഥിരമായ  വരുമാനം നേടുന്ന ഏതൊരു വ്യക്തിക്കും സേവിങ്സ്  അനുയോജ്യമായിരിക്കും. ഉദാഹരണം ശമ്പളമുള്ള ജീവനക്കാർക്ക് സേവിങ്സ് അക്കൗണ്ട് മികച്ച ഓപ്ഷൻ ആണ്. ഭാവിയിലേക്ക് സാമ്പത്തിക ലക്ഷ്യങ്ങളുള്ളവർക്കും ഇത്തരത്തിലുള്ള അക്കൗണ്ട് അനുയോജ്യമാണ്. ബിസിനസുകാർ, സ്ഥാപനങ്ങൾ, കമ്പനികൾ, ഓർഗനൈസേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ മുതലായവ മുഖേന ഇടയ്ക്കിടെ പണമിടപാടുകൾ നടത്തേണ്ട ആവശ്യമുള്ള വ്യക്തികൾക്കാണ് കറന്റ് അക്കൗണ്ട് കൂടുതൽ അനുയോജ്യം.
advertisement
പ്രതിമാസ ഇടപാടുകൾ
സേവിംഗ്സ് അക്കൗണ്ടുകൾക്ക് ബാങ്കുകൾ സാധാരണയായി ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു സേവിംഗ്സ് അക്കൗണ്ട് ഉടമയ്ക്ക് ഒരു മാസത്തിൽ നടത്താനാകുന്ന പരമാവധി ഇടപാടുകൾക്ക് ബാങ്കുകൾ പരിധി നിശ്ചയിക്കും. 3 മുതൽ 5 വരെ ഇടപാടുകൾക്ക് സാധാരണയായി ബാങ്കുകൾ ഒരു ചാർജും ഈടാക്കാറില്ല. എന്നാൽ പരിധിക്കു മുകളിൽ ഇടപാടുകൾ ഉണ്ടായാൽ ഒന്നുകിൽ ബാങ്കുകൾ ചാർജ് ഈടാക്കും. അല്ലെങ്കിൽ ആ മാസത്തെ തുടർന്നുള്ള  ഇടപാടുകൾ നിർത്തിവെക്കും. കറന്റ് അക്കൗണ്ടുകൾക്ക് ഇടപാടുകൾ നടത്തുന്നതിൽ  ബാങ്കുകൾ പരിധി നിശ്ചയിച്ചിട്ടില്ല   കറന്റ് അക്കൗണ്ടുകൾ പ്രാഥമികമായി ഇടയ്ക്കിടെയുള്ള ഇടപാടുകൾ നടത്തുന്നതിന് വേണ്ടി രൂപപ്പെടുത്തിയതാണ് എന്നതാണ് ഇതിന്റെ കാരണം.
പലിശ
നിങ്ങൾ സേവിംഗ്സ് അക്കൗണ്ട് ആണ് ആരംഭിക്കുന്നത് എങ്കിൽ ബാങ്ക് നിങ്ങൾക്ക്  മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം 4 ശതമാനം മുതൽ 6 ശതമാനം വരെ പലിശ നൽകും. സേവിംഗ്സ് അക്കൗണ്ടുകളിൽ  ഇടപാടുകൾക്ക് പരിധി ഉള്ളതിനാൽ ഒരു നിശ്ചിത കാലയളവിൽ കൂടുതൽ പണം അക്കൗണ്ടിലേൽ സൂക്ഷിക്കുന്നത് എളുപ്പമാണ്. കറന്റ് അക്കൗണ്ടുകളിൽ എത്തുന്ന പണത്തിനു ബാങ്കുകൾ സാധാരണയായി പലിശയൊന്നും നൽകുന്നില്ല. ഇടപാടുകൾക്ക് പരിധി നിശ്ചയിക്കാത്തതാണ് ഇതിനു കാരണം.
മിനിമം ബാലൻസ്
മിനിമം ബാലൻസ് എന്നാൽ നിങ്ങളുടെ അക്കൗണ്ടിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണ്. അത് അക്കൗണ്ട്  ഡീ-ആക്ടിവേറ്റ് ചെയ്യുന്നതിൽ നിന്നും അല്ലെങ്കിൽ മൈനസ് ബാലൻസിലേക്ക് എത്തുന്നതിൽ നിന്നും തടയും. സേവിംഗ്സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് പൊതുവെ കുറഞ്ഞ തുകയായിരിക്കും.  എന്നാൽ, കറന്റ് അക്കൗണ്ടുകൾക്ക് താരതമ്യേന ഉയർന്ന തുക മിനിമം ബാലൻസായി നിലനിർത്തേണ്ടതായി വരാറുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
Savings Account vs Current Account| സേവിങ്സ് അക്കൗണ്ട്, കറന്റ് അക്കൗണ്ട് എന്നിവ തമ്മിലുള്ള വ്യത്യാസം അറിയാം 
Next Article
advertisement
നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു
നാലുവർഷം മുൻ‌പ് തൻ്റെ ഭാര്യയുമായി നാടുവിട്ട് വിവാഹം ചെയ്ത യുവാവിന്‍റെ കൈ മുൻ ഭർത്താവ് തല്ലിയൊടിച്ചു
  • നാലു വർഷം മുൻപ് ഭാര്യയുമായി നാടുവിട്ട യുവാവിന്റെ കൈ മുൻ ഭർത്താവ് അരൂരിൽ തല്ലിയൊടിച്ചു

  • തൃപ്തി ഹോട്ടലിനു സമീപം നടന്ന ആക്രമണത്തിൽ സജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു

  • കയ്യാങ്കളിയിൽ പരുക്കേറ്റ അശ്വപ്രസാദ് ആശുപത്രിയിൽ ചികിത്സയിലാണ്, സംഭവത്തിൽ കേസെടുത്തു

View All
advertisement