HOME /NEWS /Money / ONDC തകർക്കുമോ? സ്വിഗി, സൊമാറ്റോ എന്നിവയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം

ONDC തകർക്കുമോ? സ്വിഗി, സൊമാറ്റോ എന്നിവയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം

സ്വിഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയായി ഒഎൻഡിസി

സ്വിഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയായി ഒഎൻഡിസി

സ്വിഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയായി ഒഎൻഡിസി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    സ്വിഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്ലിക്കേഷനുകൾക്ക് വെല്ലുവിളിയായി ഒഎൻഡിസി (ONDC). സ്വിഗിയെയും സൊമാറ്റോയെയും അപേക്ഷിച്ച് ഒഎൻഡിസി വഴി കുറഞ്ഞ വിലയിൽ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ടുകൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യപകമായി പങ്കിടുകയാണ് ഉപയോക്താക്കൾ. ഓപ്പൺ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ ടെക്‌നോളജി നെറ്റ്‌വർക്കായ ONDC റീട്ടെയിൽ വിഭാഗത്തിൽ പ്രധാനമായും ഭക്ഷണ പാനീയങ്ങൾ (F&B), ഗ്രോസറി എന്നിവയിൽ 5,000 പ്രതിദിന ഓർഡറുകൾ കടന്നതായാണ് റിപ്പോർട്ടുകൾ. ഈ പുതിയ ടെക്നോളജി അതിവേഗം ജനപ്രീതി നേടുകയാണ്.

    ഉപയോക്താക്കൾ സ്വിഗി, സൊമാറ്റോ, ഒഎൻഡിസി എന്നിവയിൽ നിന്ന് ബർഗറുകൾ ഓർഡർ ചെയ്ത സ്ക്രീൻഷോട്ടുകൾ ആണ് പങ്കിട്ടിരിക്കുന്നത്. വിലയിൽ ഏകദേശം 60 ശതമാനത്തിന്റെ വ്യത്യാസം ഉണ്ടെന്ന് ഉപഭോക്താക്കൾ പറയുന്നു . സ്വിഗിയും സൊമാറ്റോയും വഴി ഏകദേശം 282 രൂപയ്ക്ക് ഒരു ബർഗർ കിട്ടുമ്പോൾ ONDC ഏകദേശം 109 രൂപയ്ക്ക് അതേ ബർഗർ ലഭ്യമാക്കുന്നു.

    എന്താണ് ONDC? ഇത് ഓപ്പൺ പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയുള്ള ഒരു ഓപ്പൺ ടെക്നോളജി നെറ്റ്‌വർക്കാണ്. മൊബിലിറ്റി സേവനങ്ങൾ, ഗ്രോസറി, ഫുഡ് ഓർഡർ, ഡെലിവറി, ഹോട്ടൽ ബുക്കിംഗ്, യാത്ര തുടങ്ങിയ ഒട്ടേറെ സെഗ്‌മെന്റുകളിലെ പ്രാദേശിക വ്യവസായ സ്ഥാപനങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ്. ഏത് ആപ്ലിക്കേഷനും കണ്ടെത്താനും ഉപയോഗിക്കാനും ഇതിലൂടെ സാധിക്കും. അതായത് ഓരോന്നിനും ഓരോ ആപ്ലിക്കേഷൻ വേണ്ട എന്നർത്ഥം. വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അവർ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകൾ ഏതെന്നത് പരിഗണിക്കാതെ തന്നെ ഓൺലൈനിൽ പരസ്പരം ബന്ധിപ്പിക്കാനും ഇടപാടുകൾ നടത്താനും ONDC മുഖേന സാധിക്കും. ഒരു ഇടപാട് നടത്താൻ വാങ്ങുന്നവരും വിൽക്കുന്നവരും ഒരേ പ്ലാറ്റ്‌ഫോമോ അതേ മൊബൈൽ ആപ്പോ ഉപയോഗിക്കേണ്ടതില്ല. ഒഎൻഡിസി വഴി വ്യത്യസ്ത ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും ബിസിനസ്സ് ഇടപാടുകൾ നടത്താനും കഴിയും.

    ഇൻറർനെറ്റിലൂടെയുള്ള വിവര കൈമാറ്റത്തിനുള്ള എച്ച്‌ടിടിപി പോലെയോ, ഇമെയിലുകൾ കൈമാറുന്നതിനുള്ള ലളിതമായ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ പോലെയോ, ഇമെയിലുകൾ കൈമാറുന്നതിനുള്ള ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് എന്നിവയ്‌ക്കോ ഒക്കെ സമാനമായി, ചരക്കുകളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിലെ പ്രവർത്തനങ്ങളുടെ മുഴുവൻ ശൃംഖലയുടെയും തുറന്ന പ്രോട്ടോക്കോളുകളാണ് ONDC-യുടെ അടിസ്ഥാന ഘടകം. ONDC യിലൂടെ കൂടുതൽ ഉൽപ്പന്നങ്ങളുടെയും അവയുടെ വിലയുടെ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ മികച്ചത് ഏതെന്ന് കണ്ടെത്തൽ സാധ്യമാണ്.

    ONDC ഒരൊറ്റ സ്ഥാപനത്തിന്റെയോ പ്ലാറ്റ്‌ഫോമിന്റെയോ ഉടമസ്ഥതയിലുള്ളതോ അത്തരത്തിൽ നിയന്ത്രിക്കപ്പെടുന്നതോ അല്ല. പകരം ഓപ്പൺ സോഴ്‌സ് സ്‌പെസിഫിക്കേഷനുകളും പ്രോട്ടോക്കോളുകളും വഴി വാങ്ങുന്നവർ, വിതരണക്കാർ, പേയ്‌മെന്റ്, ലോജിസ്റ്റിക് ദാതാക്കൾ എന്നിവരെ ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ആശയം.

    ONDC എങ്ങനെ ഉപയോഗിക്കാം?

    • ONDC വഴി ഒരു ഓർഡർ നൽകുന്നതിന്, ആദ്യം ONDC വെബ്സൈറ്റ് തുറക്കുക. https://ondc.org/
    • വെബ്‌സൈറ്റ് തുറന്നശേഷം ഹോംപേജിലെ ‘ഷോപ്പ് ഓൺ ONDC’ ടാബിൽ ക്ലിക്ക് ചെയ്യുക.
    • നിങ്ങൾ ഓർഡർ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പ്ലാറ്റ്ഫോം തിരഞ്ഞെടുത്ത് ‘Shop Now’ എന്നതിൽ ക്ലിക്ക് ചെയ്യുക. Paytm, Mystore, Craftsvilla, To Life Bani, Meesho, Pincode, maginpin എന്നിവയാണ് നിലവിൽ ലഭ്യമായ പ്ലാറ്റ്‌ഫോമുകൾ.
    • നിങ്ങൾക്ക് ആവശ്യമുള്ള ഇനങ്ങൾ തിരഞ്ഞെടുത്ത് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ ചെയ്യുന്നതുപോലെ ഓർഡർ ചെയ്യുക.
    • പണമടയ്ക്കുക.
    First published:

    Tags: Swiggy, Zomato