ഗൂഗിൾ പേയിൽ പണം മാറി അയച്ചാൽ എന്തു ചെയ്യും? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

Last Updated:

ഒരു നമ്പർ മാറിയാൽ പണം പോകുന്നത് മറ്റാർക്കെങ്കിലും ആകും. തിരിച്ചു കിട്ടാൻ എന്താണ് വഴി?

ഫോൺ പേ, ഗൂഗിൾ പേ തുടങ്ങിയവ വ്യാപകമായതോടെ രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളും ശക്തമായിട്ടുണ്ട്. പണം അയക്കാൻ ഒരു ഫോൺ നമ്പർ മതിയെന്നത് കൂടുതൽ സൗകര്യമായി എന്നതിനൊപ്പം തന്നെ അത് മൂലമുള്ള അപകടങ്ങളും വെല്ലുവിളികളും കൂടുതലാണ്.
ഗൂഗിൾ പേയിലൂടെ തെറ്റായ നമ്പരിലേക്ക് അബദ്ധത്തിൽ പണം അയക്കുന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. ഒരു നമ്പർ മാറിയാൽ പണം പോകുന്നത് മറ്റാർക്കെങ്കിലും ആകും. പക്ഷേ, ഇങ്ങനെ നഷ്ടമാകുന്ന പണം തിരികെ കിട്ടാനും വഴികളുണ്ട്.
ഡിജിറ്റൽ സേവനങ്ങൾ വഴിയുള്ള ഇത്തരം മനഃപൂർവമല്ലാത്ത ഇടപാടുകൾ ഉണ്ടായാൽ പ്രസ്തുത വ്യക്തി ആദ്യം ചെയ്യേണ്ടത് ഉപയോഗിച്ച പേയ്‌മെന്റ് സംവിധാനത്തിൽ പരാതി നൽകുക എന്നതാണെന്ന് ആർബിഐ നിർദേശിക്കുന്നു. അതായത് ഗൂഗിൾ പേ, ഫോൺ പേ, പോലുള്ള പ്ലാറ്റ്ഫോമിലൂടെയാണ് തെറ്റായി പണം കൈമാറിയതെങ്കിൽ ആദ്യം നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ( NPCI) പോർട്ടലിൽ പരാതി നൽകണം.
advertisement
Also Read- ട്വിറ്റർ പരിഷ്കരിച്ച മസ്ക്ക് മുതൽ തട്ടിപ്പിൽ കുളിച്ച എലിസബത്ത് ഹോംസ് വരെ; 2022ൽ വിവാദത്തിൽപെട്ട അഞ്ച് സിഇഒമാർ
എൻപിസിഐ വെബ്‌സൈറ്റ് അനുസരിച്ച്, നിങ്ങൾക്ക് UPI ഇടപാടുമായി ബന്ധപ്പെട്ട് ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇടപാടുകൾക്ക് പരാതി ഉന്നയിക്കാം.
npci.org.in എന്ന വെബ്സൈറ്റിൽ കയറി ‘Dispute Redressal Mechanism’ ടാബിൽ ക്ലിക്ക് ചെയ്താണ് പരാതി നൽകേണ്ടത്. ഈ ടാബ് ക്ലിക്ക് ചെയ്താൽ ‘Compliant’ എന്ന സെക്ഷനിൽ പരാതി നൽകേണ്ട ഫോം ലഭിക്കും. യുപിഐ ട്രാൻസാക്ഷൻ ഐഡി, വിർച്വൽ പേമെന്റ് അഡ്രസ്സ്, ട്രാൻസ്ഫർ ചെയ്ത തുക, തുക കൈമാറിയ തീയ്യതി, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ് പരാതി അപേക്ഷയിൽ നൽകേണ്ടത്. കൂടാതെ, അക്കൗണ്ടിൽ പണം പോയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും നൽകണം.
advertisement
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, പരാതിപ്പെടാനുള്ള കാരണമായി ‘Incorrectly transferred to another account’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
ഈ പരാതിയിൽ നടപടിയായില്ലെങ്കിൽ അടുത്തതായി ചെയ്യാനുള്ളത് പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിനെ സമീപിക്കുകയാണ്. പണം ലഭിച്ച വ്യക്തിക്ക് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.
മലയാളം വാർത്തകൾ/ വാർത്ത/Money/
ഗൂഗിൾ പേയിൽ പണം മാറി അയച്ചാൽ എന്തു ചെയ്യും? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement