advertisement

ചൈനയിൽ വെള്ളിക്ക് ഇത്രയധികം വിലയോ ? ആഗോള നിരക്കിനേക്കാൾ കിലോയ്ക്ക് 45,000 രൂപ അധികം

Last Updated:

ആഗോള വിപണിയിൽ വെള്ളി ഔൺസിന് 109 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്, എന്നാൽ ചൈനയിൽ ഇത് 125 ഡോളറിലേക്ക് കുതിച്ചുയർന്നു. എന്തുകൊണ്ടാണ് ചൈനയിൽ വെള്ളിക്ക് ഇത്രയും വലിയ വില വ്യത്യാസം അനുഭവപ്പെടുന്നത്?

വെള്ളി
വെള്ളി
സ്വർണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുകയാണ്. എന്നാൽ വെള്ളിയുടെ വിലയിലുണ്ടായ അപ്രതീക്ഷിത വർധനവ് നിക്ഷേപകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ലോകത്ത് എവിടെയാണ് വെള്ളിക്ക് ഏറ്റവും കൂടുതൽ വില എന്ന ചോദ്യമാണ് ഇപ്പോൾ നിക്ഷേപകർക്കിടയിൽ ഉയരുന്നത്.
നിലവിൽ ചൈനയിലാണ് വെള്ളിയുടെ വില ലോകത്ത് ഏറ്റവും ഉയർന്ന നിലയിലുള്ളത്. ആഗോള വിപണിയും ചൈനീസ് വിപണിയും തമ്മിൽ ഔൺസിന് ഏകദേശം 16 ഡോളറിന്റെ വ്യത്യാസമുണ്ട്. അതായത്, ചൈനയിൽ ഒരു കിലോ വെള്ളിക്ക് മറ്റ് രാജ്യങ്ങളേക്കാൾ ഏകദേശം 45,000 രൂപ അധികം നൽകണം. ആഗോളതലത്തിൽ വെള്ളി ഔൺസിന് 109 ഡോളറിന് വ്യാപാരം നടക്കുമ്പോൾ ചൈനയിൽ ഇത് 125 ഡോളറിന് അടുത്താണ്.
എന്തുകൊണ്ടാണ് ചൈനയിൽ വില ഇത്രയധികം കൂടുന്നത്?
ഉയർന്ന ആവശ്യകത: ലോകത്തെ ആകെ വെള്ളിയുടെ 65 ശതമാനത്തിലധികവും ഉപയോഗിക്കുന്നത് ചൈനയാണ്. ആഭരണങ്ങൾക്ക് പുറമെ സ്പോട്ട്, ഫ്യൂച്ചർ മാർക്കറ്റുകളിലും ചൈനയിൽ വലിയ തോതിൽ വെള്ളി വ്യാപാരം നടക്കുന്നുണ്ട്.
advertisement
വ്യവസായ ആവശ്യങ്ങൾ: സൗരോർജ പാനലുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ‌മേഖല എന്നിവയിൽ ചൈന ലോകനേതൃത്വത്തിലാണ്. ഈ വ്യവസായങ്ങൾക്ക് വെള്ളി അത്യന്താപേക്ഷിതമായതിനാൽ ചൈനീസ് വിപണിയിൽ ഇതിന് വലിയ ഡിമാൻഡുണ്ട്.
പുതിയ കയറ്റുമതി നയം: ജനുവരി മുതൽ ചൈന നടപ്പിലാക്കിയ കർശനമായ കയറ്റുമതി നിയന്ത്രണങ്ങളാണ് വില വർധനവിന് മറ്റൊരു പ്രധാന കാരണം. സർക്കാർ ലൈസൻസുള്ള വൻകിട കമ്പനികൾക്ക് മാത്രമേ ഇനി വെള്ളി കയറ്റുമതി ചെയ്യാൻ അനുവാദമുള്ളൂ. ഇത് ആഗോള വിപണിയിൽ വെള്ളിയുടെ ലഭ്യത കുറയ്ക്കുകയും ചൈനയ്ക്കകത്ത് വില വർധിപ്പിക്കുകയും ചെയ്തു.
advertisement
വെള്ളി നൽകുന്ന വൻ ലാഭം
അന്താരാഷ്ട്ര വിപണിയിൽ വെള്ളി വില അതിവേഗം ഉയരുകയാണ്. കോമെക്സിൽ (Comex) മാത്രം ഒറ്റ ദിവസം കൊണ്ട് 8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
ഒരു മാസം: 42% വർധനവ്
മൂന്ന് മാസം: 127% വർധനവ്
ആറ് മാസം: 182% വർധനവ്
ഒരു വർഷം: 250 ശതമാനത്തിലധികം വർധനവ്
തിളക്കത്തോടെ സ്വർ‌ണവും
വെള്ളിക്കൊപ്പം സ്വർണവും നിക്ഷേപകർക്ക് മികച്ച വരുമാനം നൽകുന്നുണ്ട്. കോമെക്സിൽ സ്വർണം ഔൺസിന് 5,125 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്. ഒരു വർഷത്തിനിടെ 84.52 ശതമാനം വർധനവാണ് സ്വർണവിലയിൽ ഉണ്ടായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ചൈനയിൽ വെള്ളിക്ക് ഇത്രയധികം വിലയോ ? ആഗോള നിരക്കിനേക്കാൾ കിലോയ്ക്ക് 45,000 രൂപ അധികം
Next Article
advertisement
ചൈനയിൽ വെള്ളിക്ക് ഇത്രയധികം വിലയോ ? ആഗോള നിരക്കിനേക്കാൾ കിലോയ്ക്ക് 45,000 രൂപ അധികം
ചൈനയിൽ വെള്ളിക്ക് ഇത്രയധികം വിലയോ ? ആഗോള നിരക്കിനേക്കാൾ കിലോയ്ക്ക് 45,000 രൂപ അധികം
  • ചൈനയിൽ വെള്ളിക്ക് ആഗോള നിരക്കിനേക്കാൾ കിലോയ്ക്ക് ഏകദേശം 45,000 രൂപ അധികം നൽകണം.

  • വെള്ളിയുടെ വിലയിൽ ചൈനയിൽ ഉണ്ടായ വർധനവിന് ഉയർന്ന ആവശ്യകതയും കയറ്റുമതി നിയന്ത്രണവും കാരണമാണ്.

  • വെള്ളിയും സ്വർണവും കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മികച്ച വരുമാനം നൽകുന്നുണ്ട്.

View All
advertisement