advertisement

സ്മാർട്ട്‌ ഫോണുകളുടെ കാലം കഴിഞ്ഞോ? യുവതലമുറ ബേസ് മോഡൽ ഫോണുകൾ തിരഞ്ഞെടുക്കുന്നതിന് കാരണമെന്ത്?

Last Updated:

ലഹരി വസ്തു കഴിക്കുമ്പോൾ ഉദ്ദീപിപ്പിക്കപ്പെടുന്ന തലച്ചോറിലെ ഭാഗം തന്നെയാണ് സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുമ്പോഴും കൂടുതൽ പ്രവർത്തിക്കുന്നതെന്ന് പഠനം

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ലോകം വിരൽത്തുമ്പിലെത്തുന്ന കാലത്ത് യുവതലമുറ സ്മാർട്ട്‌ ഫോണുകൾ ഉപേക്ഷിച്ച് ബേസ് മോഡൽ ഫോണുകൾ തിരഞ്ഞെടുക്കുന്നതായി റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവ മനസ്സിനും ശരീരത്തിനും ഏൽപ്പിക്കുന്ന ആഘാതങ്ങളിൽ നിന്നും മോചനം നേടുന്നതിനായാണ് ആളുകൾ ബേസ് മോഡലുകളിലേക്ക് ചേക്കേറുന്നതെന്നാണ് വിവരം. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബൈൽ വിൽപ്പന കേന്ദ്രങ്ങളിൽ അടുത്തിടെ ബേസ് മോഡൽ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം വർധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയതിരുന്നു. കൂടുതൽ സമയം സ്മാർട്ട്‌ ഫോൺ സ്ക്രീനുകൾക്ക് മുന്നിൽ ചെലവഴിക്കേണ്ടി വരുന്നത് ശരിയായ ഉറക്കത്തിന് തടസ്സമാവുകയും കൂടാതെ കഴുത്തിന് സാരമായ വേദനയുണ്ടാക്കുകയും ചെയ്യുന്നതാണ് ആളുകൾ ബേസ് മോഡലിലേക്ക് മാറാനുള്ള പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു.
1980 മുതൽ 1996 വരെ ജനിച്ചവരും (Gen - Z) അതിന് ശേഷം ജനിച്ച മില്ലേനിയൽ വിഭാഗത്തിൽ ഉൾപ്പെടുന്നവരും സ്മാർട്ട്‌ ഫോണിനോടുള്ള ആസക്തി കുറയ്ക്കുന്നതിനായി സ്വയം ബേസ് മോഡൽ ഫോണുകളിലേക്ക് മാറുന്നുണ്ട്. മനുഷ്യനെ അടിമയാക്കുന്ന ഒരു ലഹരി വസ്തു കഴിക്കുമ്പോൾ ഉദ്ദീപിപ്പിക്കപ്പെടുന്ന തലച്ചോറിലെ ഭാഗം തന്നെയാണ് സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുമ്പോഴും കൂടുതൽ പ്രവർത്തിക്കുന്നതെന്ന് അടുത്തിടെ ഹാർവാഡ് സർവകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
advertisement
സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കാൻ കഴിയാത്ത തരത്തിൽ താൻ അതിന് അടിമയായ് മാറിയിരുന്നുവെന്നും അതിൽ പുറത്ത് വരാൻ കഴിയില്ലെന്ന് കരുതിയെങ്കിലും ഒരു ബേസ് മോഡൽ ഫോണിലൂടെ അതിന് സാധ്യമായെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഒരു യുവാവ് പ്രതികരിച്ചു. കൂടാതെ സന്ദേശങ്ങൾ അയക്കാനോ ഗൂഗിൾ മാപ്പ് നോക്കാനോ മാത്രമാണ് താൻ ഇപ്പോൾ സ്മാർട്ട് ഫോൺ ഉപയോഗിക്കാറെന്നും യുവാവ് പറഞ്ഞു. ബേസ് മോഡൽ ഫോണുകളിൽ നോക്കിയ 3310 മികച്ചതാണെന്ന് മറ്റൊരാൾ പറഞ്ഞു. സ്മാർട്ട്‌ ഫോൺ ഉപയോഗം ഇനി അത്ര നിസ്സാരമായ കാര്യമല്ലെന്നും അവ ഉപയോക്താക്കളെ അടിമകളക്കുന്നുവെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. സ്മാർട്ട്‌ ഫോണുകൾ വിഷത്തിന് തുല്യമാണെന്നും അത് എല്ലാവരും മനസ്സിലാക്കുന്നുണ്ടെന്നും ഒരു യുവാവ് പ്രതികരിച്ചു.
advertisement
Summary: Explains why the young generation choose base model phones over smart phones
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
സ്മാർട്ട്‌ ഫോണുകളുടെ കാലം കഴിഞ്ഞോ? യുവതലമുറ ബേസ് മോഡൽ ഫോണുകൾ തിരഞ്ഞെടുക്കുന്നതിന് കാരണമെന്ത്?
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement