സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ച് വഴികൾ; ലോക സാമ്പത്തിക ആസൂത്രണ ദിനത്തിൽ തുടങ്ങാം

Last Updated:

ശരിയായ ആസൂത്രണമില്ലായ്മ പലപ്പോഴും കടുത്ത ബാധ്യതകളിലേക്ക് നമ്മെ എത്തിച്ചേക്കാം

എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലെ ആദ്യ ബുധനാഴ്ചയാണ് ലോക സാമ്പത്തിക ആസൂത്രണ ദിനമായി ആചരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സെക്യൂരിറ്റീസ് കമ്മീഷന്‍സിന്റെ (ഐഒഎസ്‌സിഒ) നേതൃത്വത്തിലാണ് ലോക സാമ്പത്തിക ആസൂത്രണദിനം ആചരിക്കുന്നത്. കൈയ്യിലുള്ള പണം കൈകാര്യം ചെയ്യുന്നതിനും ബാധ്യതകള്‍ കുറയ്ക്കുന്നതിനും കൂടുതല്‍ സുസ്ഥിരവും സമൃദ്ധവുമായ സാമ്പത്തിക ഭാവിക്ക് വഴിയൊരുക്കാനും സാമ്പത്തിക ആസൂത്രണം വളരെ പ്രധാനമാണ്. ശരിയായ ആസൂത്രണമില്ലായ്മ പലപ്പോഴും കടുത്ത ബാധ്യതകളിലേക്ക് നമ്മെ എത്തിച്ചേക്കാം. നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ..
1. കുടുംബ ബജറ്റ്
നിങ്ങള്‍ ഇതുവരെ ഒരു കുടുംബ ബജറ്റ് തയ്യാറാക്കിയിട്ടില്ലേ? എങ്കില്‍ എത്രയും വേഗം ഒരു ബജറ്റ് തയ്യാറാക്കുക. ഓരോ മാസവും കുടുംബത്തിന്റെ വരവ് ചെലവുകള്‍ കൃത്യമായി രേഖപ്പെടുത്തിവയ്ക്കുക. വീട്ടുസാധനങ്ങള്‍, വായ്പകള്‍, വസ്ത്രം, സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സേവിങ്, നിക്ഷേപങ്ങള്‍, ആരോഗ്യസംരക്ഷണം തുടങ്ങിവയ്ക്കായി നീക്കി വെക്കുന്ന തുക കൃത്യമായി രേഖപ്പെടുത്തിവയ്ക്കണം. നിങ്ങളുടെ വരുമാനത്തിന്റെ തോത് അനുസരിച്ച് കുടുംബ ബജറ്റിലേക്ക് നീക്കി വെക്കുന്ന തുക നിങ്ങള്‍ വിവേകപൂര്‍വം കൈകാര്യം ചെയ്യണം.
advertisement
നിങ്ങള്‍ വാര്‍ധക്യത്തിലേത്തുമ്പോഴും ജോലിയില്‍ നിന്ന് വിരമിച്ചശേഷമുള്ള കാലയളവിലും നിങ്ങള്‍ ജോലി ചെയ്യുന്ന കാലത്ത് സൂക്ഷിച്ചുവെച്ച പണം മാത്രമേ നിങ്ങള്‍ക്ക് ഉണ്ടാകൂവെന്ന കാര്യം പ്രത്യേകം ഓര്‍മിക്കണം. ഓരോ മാസവും നീക്കി വെക്കുന്ന തുക രണ്ട് വിഭാഗങ്ങളിലായിരിക്കാൻ ശ്രദ്ധിക്കുക. ഒന്നാമത്തേത്, സ്ഥിരമായ തുക. ഈ തുകയില്‍ ഒരിക്കലും മാറ്റമുണ്ടാകരുത്. ഉദാഹരണത്തിന് ഇന്‍ഷുറന്‍സ്, വായ്പാ തിരിച്ചടവ് എന്നിവ. നീക്കി വെക്കുന്ന തുകയില്‍ മാറ്റം വരുത്താവുന്നവയാണ് രണ്ടാമത്തേത്. ഉദാഹരണത്തിന് വസ്ത്രത്തിനും സൗന്ദര്യവര്‍ധക സാധനങ്ങള്‍ക്കുമായി നീക്കിവെക്കുന്ന തുക. ഇതില്‍ നിങ്ങള്‍ക്ക് കുറവ് വരുത്താന്‍ കഴിയും.
advertisement
2. സാമ്പത്തിക പ്രശ്‌നങ്ങള്‍ കുടുംബാംഗങ്ങളോട് പങ്കുവയ്ക്കുക
ഒരു കുടുംബത്തിലെപ്രധാന വരുമാനം നേടുന്നയാള്‍ അശ്രദ്ധമായാണ് പണിടപാടുകള്‍ നടത്തുന്നതെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. എന്നാല്‍, മിക്കപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ പ്രധാന വരുമാനമുള്ളയാള്‍ കുടുംബാംഗങ്ങളോട് തുറന്ന് സംസാരിക്കാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍, ഈ സ്ഥിതി മാറണം. കുടംബാംഗങ്ങള്‍ എല്ലാവരും അറിഞ്ഞുകൊണ്ടു വേണം ഓരോ കാര്യങ്ങള്‍ക്കുമുള്ള ചെലവ് കൈകാര്യം ചെയ്യാന്‍. സാമ്പത്തിക കാര്യങ്ങള്‍ കുടുംബത്തില്‍ ചര്‍ച്ച ചെയ്യണം.
3. ബാധ്യതകള്‍ കൈകാര്യം ചെയ്യല്‍
നിങ്ങളുടെ നിലവിലുള്ള ബാധ്യതകള്‍ മനസ്സിലാക്കി ചെലവ് ക്രമീകരിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിരതയിലേക്കുള്ള രൂപരേഖ തയ്യാറാക്കാന്‍ കഴിയും. ഇതില്‍, ബാധ്യതകളുടെ സ്വഭാവവും ഉള്‍പ്പെടുന്നു. കൂടുതല്‍ പലിശ കൊടുക്കേണ്ടി വരുന്ന വായ്പകള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുകയും അവ വേഗത്തില്‍ തിരിച്ചടയ്ക്കാനുള്ള വഴികള്‍ തേടുകയും ചെയ്യണം. കടബാധ്യതകള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നത് സാമ്പത്തിക സമ്മര്‍ദം കുറയ്ക്കുക മാത്രമല്ല, നിക്ഷേപം നടത്തുന്നതും പണം സൂക്ഷിച്ചുവെക്കുന്നതും എളുപ്പമാക്കും. ഇത് കുടുംബത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
advertisement
4. ആരോഗ്യ ഇന്‍ഷുറന്‍സ്
അവിചാരിതമായുണ്ടാകുന്ന ചികിത്സാ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാര്‍ഗമാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. മികച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയില്‍ നിക്ഷേപം നടത്തുന്നത് ചികിത്സാ ചെലവ് കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. പെട്ടെന്നുണ്ടാകുന്ന അപകടമോ രോഗങ്ങളോ നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാതെ കാക്കുകയും ചെയ്യും.
5. ബാങ്ക് അക്കൗണ്ടുകള്‍ ഏകീകരിക്കുക
നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഏകീകരിക്കുന്നത് സാമ്പത്തിക ആസൂത്രണത്തിനുള്ള മികച്ച ഉപാധിയാണ്. ഇത് ഫീസുകള്‍ നല്‍കുന്നതും മറ്റും കുറയ്ക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ സുരക്ഷിതവും സാമ്പത്തിക ഭാവി മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ലളിതവും എന്നാല്‍ ഏറെ ഫലപ്രദവുമായ മാർഗമാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Money/
സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ അഞ്ച് വഴികൾ; ലോക സാമ്പത്തിക ആസൂത്രണ ദിനത്തിൽ തുടങ്ങാം
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement