സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നു; 15,000 കോടി രൂപ കെട്ടി വയ്ക്കാന്‍ യുഎസ് കോടതി
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:Rajesh V
Last Updated:
ലോകത്തിലെ ഏറ്റവും ചെലവേറിയ നാലാമത്തെ വിവാഹമോചനമാണ് ഇതെന്നും ഒരു ഇന്ത്യൻ വ്യവസായിയുമായി ബന്ധപ്പെട്ട ഏറ്റവും ചെലവേറിയ വിവാഹമോചനമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ടെക് ഭീമനായ സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെംബുവും ഭാര്യയും വേർപിരിയുന്നു. വിവാഹമോചന നടപടികളുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളറിന്റെ (ഏകദേശം 15,000 കോടി രൂപ) ബോണ്ട് കെട്ടിവയ്ക്കാൻ അമേരിക്കയിലെ കാലിഫോർണിയ കോടതി ഉത്തരവിട്ടു. ലോകത്തിലെ ഏറ്റവും ചെലവേറിയ നാലാമത്തെ വിവാഹമോചനമാണ് ഇതെന്നും ഒരു ഇന്ത്യൻ വ്യവസായിയുമായി ബന്ധപ്പെട്ട ഏറ്റവും ചെലവേറിയ വിവാഹമോചനമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അമേരിക്കൻ കോടതിയുടെ ഉത്തരവ് പുറത്തു വന്നതിന് പിന്നാലെ വിവാഹമോചന വാർത്ത അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടി.
കഴിഞ്ഞ വർഷമാണ് ഇത് സംബന്ധിച്ച ഉത്തരവ് പാസാക്കിയതെങ്കിലും കേസിന്റെ വിശദാംശങ്ങൾ അടുത്തിടെയാണ് പുറത്ത് വന്നത്. 1993ലായിരുന്നു ശ്രീധർ വെംബുവിന്റെയും പ്രമീള ശ്രീനിവാസന്റെയും വിവാഹം. ഇരുവർക്കും ഒരു മകനുണ്ട്. അടുത്ത കാലങ്ങളിൽ ഇന്ത്യയിലിരുന്നാണ് ശ്രീധർ വെംബു തന്റെ കമ്പനിയെ നിയന്ത്രിക്കുന്നത്. കൂടാതെ, അദ്ദേഹത്തിന്റെ കർശനമായ ജീവിതശൈലിയും ഗ്രാമീണ മേഖലയുടെ വികസനത്തിനായുള്ള വാദവും ശ്രദ്ധ നേടുന്നു. അതിനാൽ വിവാഹമോചന ഒത്തുതീർപ്പിന്റെ ഭാഗമായി ഇത്ര വലിയ തുക കൈമാറുന്നത് പലരെയും അത്ഭുതപ്പെടുത്തി.
ഫോബ്‌സിന്റെ കണക്കനുസരിച്ച് 2024ൽ ശ്രീധർ വെംബുവിന്റെ ആസ്തി 5.85 ബില്ല്യൺ ഡോളറായിരുന്നു. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിൽ 39ാം സ്ഥാനത്താണ് അദ്ദേഹം.
advertisement
ആഗോളതലത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ വിവാഹമോചന ഒത്തുതീർപ്പ് തുക മൈക്രോ സോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സിന്റെയും മെലിൻഡ ഗേറ്റ്‌സിന്റെയുമായിരുന്നു. 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഇരുവരും 2021 മേയിലാണ് പിരിയുന്നതായി പ്രഖ്യാപിച്ചത്. ഓഹരികൾ, നിക്ഷേപങ്ങൾ, റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങൾ എന്നിവ ഉൾപ്പെടെ ഏകദേശം 73 ബില്ല്യൺ ഡോളറിന്റെ ആസ്തികളാണ് വിവാഹമോചന കരാറിന്റെ ഭാഗമായി മെലിൻഡ ഗേറ്റ്‌സിന് ലഭിച്ചതെന്ന് കരുതുന്നു. ഇത് ഇതുവരെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ചെലവേറിയ വിവാഹമോചനമായി മാറി.
advertisement
പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെയും മക്കെൻസി സ്‌കോട്ടിന്റെയും 2019ലെ വിവാഹമോചനമാണ്. ഒത്തുതീർപ്പിന്റെ ഭാഗമായി സ്‌കോട്ടിന് ഏകദേശം 38 ബില്ല്യൺ ഡോളർ ലഭിച്ചതായി റിപ്പോർട്ടുണ്ട്. വിവാഹമോചനത്തിന് പിന്നാലെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലൂടെ സ്‌കോട്ട് ശ്രദ്ധ നേടി. ബെസോസ് ആഗോളതലത്തിൽ ഏറ്റവും ധനികരായ വ്യക്തികൾ ഒരാളായി തുടരുന്നു.
മൂന്നാമത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനം ഫ്രഞ്ച്-അമേരിക്കൻ ആർട്ട് ഡീലറായ അലക് വൈൽഡൻസ്റ്റൈനും ജോസെലിൻ വൈൽഡൻസ്‌റ്റൈനും തമ്മിലുള്ളതായിരുന്നു. 21 വർഷത്തെ അവരുടെ ദാമ്പത്യജീവിതത്തിന് 1999ൽ തിരശീല വീണു. വിവാഹമോചന ഉടമ്പടിയുടെ ഭാഗമായി ജോസെലിന് ഏകദേശം 3.8 ബില്ല്യൺ ഡോളർ ലഭിച്ചു. അക്കാലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇത് ശ്രദ്ധ നേടി.
advertisement
ടെക് ഭീമനായ സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെംബുവും ഭാര്യയും വേർപിരിയുന്നു. വിവാഹമോചന നടപടികളുമായി ബന്ധപ്പെട്ട് 1.7 ബില്യൺ ഡോളറിന്റെ(ഏകദേശം 15,000 കോടി രൂപ) ബോണ്ട് കെട്ടിവയ്ക്കാൻ അമേരിക്കയിലെ കാലിഫോർണിയ കോടതി ഉത്തരവിട്ടു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Jan 14, 2026 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നു; 15,000 കോടി രൂപ കെട്ടി വയ്ക്കാന്‍ യുഎസ് കോടതി







