Zomoto: സൊമാറ്റോ ഇനി 'എറ്റേണൽ'; പേരുമാറ്റത്തിന് ബോർഡിന്റെ അനുമതി
- Published by:Rajesh V
- news18-malayalam
Last Updated:
അതേസമയം, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് തന്നെ തുടരുമെന്നും സിഇഒ അറിയിച്ചു
മുംബൈ: ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ പേര് മാറുന്നു. കമ്പനിയുടെ പേരുമാറ്റത്തിന് സൊമാറ്റോ ബോർഡ് അനുമതി നൽകി. പേരുമാറ്റുകയാണെന്ന വിവരം ഓഹരി ഉടമകളെ സിഇഒ ദീപിന്ദർ ഗോയൽ അറിയിച്ചു. 'എറ്റേണൽ' എന്നായിരിക്കും കമ്പനിയുടെ പുതിയ പേര്. എന്നാൽ, ഫുഡ് ഡെലിവറി ബിസിനസിന് സൊമാറ്റോയെന്ന പേര് തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലിങ്കിറ്റിനെ ഏറ്റെടുത്തപ്പോൾ ആപ്പിനും ബ്രാൻഡിനും രണ്ട് വ്യത്യസ്ത പേരുകളാണ് തങ്ങൾ കമ്പനിക്കുള്ളിൽ നൽകിയിരുന്നതെന്ന് സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയൽ അറിയിച്ചു. ഇപ്പോൾ പേരുമാറ്റം പരസ്യമാക്കാൻ തങ്ങൾ തീരുമാനമെടുത്തിരിക്കുകയാണ്. പേരുമാറ്റം കമ്പനിയുടെ ഭാവിക്ക് കരുത്താകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബറിൽ ബോംബെ ഓഹരി വിപണിയിൽ സൊമാറ്റോ ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ പേരുമാറ്റവും ഉണ്ടാവുന്നത്. കമ്പനി ഈ വർഷം 17ാം വാർഷികവും ആഘോഷിക്കുകയാണ്.
Check here: Kerala Budget 2025 Updates
advertisement
എറ്റേണൽ ലിമിറ്റഡിന്റെ കീഴിൽ സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്ട്, ഹൈപ്പർപ്യുർ എന്നീ സ്ഥാപനങ്ങളാവും ഉണ്ടാവുക. കമ്പനിയുടെ കോർപ്പറേറ്റ് വെബ്സൈറ്റിൽ സൊമാറ്റോക്ക് പകരം എറ്റേണൽ എന്നായിരിക്കും ഇനി രേഖപ്പെടുത്തുക. ഇത് ഒരു പേരുമാറ്റം മാത്രമല്ലെന്നും കമ്പനിയെ തന്നെ അഴിച്ചുപണിയാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നും കമ്പനി സിഇഒ കൂട്ടിച്ചേർത്തു.
Summary: Food tech major Zomato has changed its name to Eternal and the company’s board has approved the same, the company said in a stock exchange filing on February 6.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 06, 2025 8:54 PM IST