സൗഭാഗ്യത്തിന് മോദിക്ക് താമരകൊണ്ട് തുലാഭാരം; പൂക്കള്‍ എത്തിയത് തോവാളയില്‍ നിന്ന്

Last Updated:

112 കിലോ പൂക്കളായിരുന്നു തുലാഭാര നേര്‍ച്ചയ്ക്കായി കൊണ്ടുവന്നത്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് തുലാഭാര നേര്‍ച്ച നടത്തിയത് താമരകൊണ്ടായിരുന്നു. ഇതിനായി 112 കിലോ താമരപ്പൂക്കളാണ് ക്ഷേത്രത്തിലേക്ക് എത്തിച്ചത്. ശുചീന്ദ്രത്തിലെ തോവാളയില്‍ നിന്നായിരുന്നു താമരപ്പൂക്കള്‍ കൊണ്ടുവന്നത്.
നാഗര്‍കോവിലെ ശുചീന്ദ്രം ഗ്രാമത്തിലുള്ള ചെറിയ കായലില്‍നിന്നാണ് പൂക്കള്‍ എത്തിച്ചത്. താമരപ്പൂ ഒന്നിന് എട്ടുരൂപയാണ് വില. കിലോയ്ക്ക് 200 രൂപയും. ഒരു കിലോയില്‍ 50 പൂക്കളാണ് സാധാരണഗതിയില്‍ ഉണ്ടാവുക. ഇത്തരത്തില്‍ 112 കിലോ പൂക്കളായിരുന്നു തുലാഭാര നേര്‍ച്ചയ്ക്കായി കൊണ്ടുവന്നത്.
Also Read: PM MODI's Kerala Visit Live : പ്രധാനമന്ത്രി നരേന്ദ്രമോദി 'അഭിനന്ദൻ സഭ'യിൽ
സൗഭാഗ്യത്തിനാണ് താമരകൊണ്ട് തുലാഭാരം നടത്തുന്നത്. നേരത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും നരേന്ദ്രമോദി താമരകൊണ്ടായിരുന്നു തുലാഭാരം നടത്തിയിരുന്നത്. രാവിലെ കൊച്ചിയില്‍ നിന്നും ഹെലികോപ്ടറില്‍ ഗുരുവായൂരിലെത്തിയ പ്രധാന മന്ത്രിയെ പൂര്‍ണ്ണ കുംഭം നല്‍കിയായിരുന്നു സ്വീകരിച്ചത്.
advertisement
ഇരുപത്തിരണ്ടായിരം രൂപയാണ് തുലാഭാര വഴിപാടിന് മോദി ചെലവഴിച്ചത്. 111 കിലോ താമരപ്പൂ കൊണ്ടാണ് പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തിയത്. കളഭച്ചാര്‍ത്ത് ഉള്‍പ്പെടെയുളള വഴിപാടുകളും നടത്തിയ മോദി ശ്രീകൃഷ്ണ സ്‌കൂള്‍ മൈതാനിയിലെ ബിജെപിയുടെ അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കുകയാണ്. രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം മോദിയുടെ ആദ്യ പൊതുയോഗമാണ് തൃശൂരിലേത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സൗഭാഗ്യത്തിന് മോദിക്ക് താമരകൊണ്ട് തുലാഭാരം; പൂക്കള്‍ എത്തിയത് തോവാളയില്‍ നിന്ന്
Next Article
advertisement
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
ആഗോള വായു ഗുണനിലവാര റാങ്കിംഗ് ഔദ്യോഗികമല്ല; സ്വന്തം എയർ സ്റ്റാൻഡേർഡ് നിശ്ചയിക്കാൻ ഇന്ത്യ
  • ആഗോള വായു ഗുണനിലവാര റാങ്കിംഗുകൾ ഔദ്യോഗികമല്ലെന്നും WHO മാർഗ്ഗനിർദ്ദേശങ്ങൾ ഉപദേശകമാണെന്നും സർക്കാർ.

  • ഇന്ത്യ 12 മലിനീകരണ വസ്തുക്കൾക്കായുള്ള ദേശീയ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്‌സ് വിജ്ഞാപനം ചെയ്തു.

  • NCAP പ്രകാരം 130 നഗരങ്ങളെ വിലയിരുത്തി റാങ്ക് ചെയ്യുന്നതിനായി വാർഷിക സ്വച്ഛ് വായു സർവേക്ഷണം നടത്തുന്നു.

View All
advertisement